അരങ്ങേറ്റം തന്നെ ഗംഭീരമാക്കി ദേവദത്ത് പടിക്കല്‍; ഒരു മാസം സമ്പാദിക്കുന്നത് ഇത്ര.!
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ മലയാളി താരം ദേവദത്ത് പടിക്കല്‍ അവിസ്മരണീയമായ അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. പരിക്കേറ്റ രജത് പടീദാറിന് പകരക്കാരനായാണ് ദേവദത്ത് പടിക്കല്‍ ടീമിലിടം നേടിയത്. മലയാളിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായാ് ദേവദത്ത് കളിക്കുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയാണ് 23 വയസുകാരനായ ദേവദത്ത് പടിക്കല്‍.
നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയും ദേവദത്ത് പടിക്കല്‍ പാഡണിയുന്നുണ്ട്. 2018-ല്‍ കര്‍ണാടകയ്ക്കായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച പടിക്കല്‍ പക്വതയാര്‍ന്ന ബാറ്റിംഗും മികച്ച സ്ട്രൈക്ക് റേറ്റും വഴി പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ 2019-20 സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ ഒരാളായിരുന്നു ദേവദത്ത്.

ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍ 2021 ലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ദേശീയ ടീമില്‍ ഇടം നേടാനും കാരണമായി. ഇന്ത്യക്കായി രണ്ട് ടി 20 കളിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് തന്നെയാണ് ദേവദത്ത് പടിക്കലിന്റെ പ്രധാന വരുമാനം. ക്രിക് ബൗണ്‍സര്‍ എന്ന വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച് 1.27 മില്യണ്‍ യുഎസ് ഡോളറാണ് ദേവദത്ത് പടിക്കലിന്റെ ആസ്തി. ഇന്ത്യന്‍ രൂപയില്‍ 9.56 കോടി രൂപ വരുമിത്.
താരത്തിന്റെ ആസ്തി ഓരോ വര്‍ഷവും 11.71 മുതല്‍ 18.82% വരെ വളരുമെന്ന് പ്രവചിക്കപ്പെടുന്നു. പ്രതിമാസം 25 മുതല്‍ 34 ലക്ഷം വരെയാണ് ദേവദത്ത് പടിക്കല്‍ സമ്പാദിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആര്‍ സി ബിയിലൂടെ ഐ പി എല്‍ കരിയര്‍ തുടങ്ങിയ ദേവദത്ത് പടിക്കല്‍ നിലവില്‍ 7.75 കോടി രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത്. 20 ലക്ഷം എന്ന അടിസ്ഥാന വിലക്കായിരുന്നു ദേവദത്തിനെ ആര്‍ സി ബി സ്വന്തമാക്കിയിരുന്നത്.
ഐപിഎല്ലിനപ്പുറം, രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിലൂടെ ദേവദത്ത് പടിക്കല്‍ വരുമാനം നേടുന്നുണ്ട്. രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്ന് ഏകദേശം 40,000 രൂപയും വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ക്ക് പ്രതിദിനം 25,000 ഉം സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളില്‍ നിന്ന് 17,500 ഉം ദേവദത്തിന് ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്
ഈ വരുമാനം താരതമ്യേന ഐപിഎല്‍ ശമ്പളത്തേക്കാള്‍ ചെറുതാണെങ്കിലും, അദ്ദേഹത്തിന്റെ ആസ്തിയില്‍ സ്ഥിരമായി സംഭാവന ചെയ്യുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഈറ്റ്ഫിറ്റ്, പ്യൂമ, വിവോ, എസ്എസ് എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ ബ്രാന്‍ഡുകളുമായി ദേവദത്ത് പടിക്കല്‍ കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.












Click it and Unblock the Notifications