എന്‍ഗോളോ കാന്റെയുടെ ശമ്പളം എത്ര? ക്രിസ്റ്റ്യാനോയ്ക്കും, ബെന്‍സേമയ്ക്കും തൊട്ടടുത്ത്, വരുമാനം ഇങ്ങനെ
റിയാദ്: സൗദി ഫുട്‌ബോള്‍ ലീഗില്‍ ഇത് ട്രാന്‍സ്ഫറുകളുടെ പെരുമഴക്കാലമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തൊട്ട് എന്‍ഗോളോ കാന്റെ വരെ നീളുന്നു ആ പട്ടിക. വരുമാനത്തില്‍ മൂന്ന് പേരാണ് സൗദി ലീഗില്‍ മുന്നിലുള്ളത്. അത് ആരൊക്കെയാണെന്ന് അറിയുമോ. ക്രിസ്റ്റാനോ റൊണാള്‍ഡോയും, കരീം ബെന്‍സേമയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മൂന്നാം സ്ഥാനത്താണ് കാന്റെ. പക്ഷേ ലുക്കാക്കു വന്നാല്‍ കാന്റെയെ മറികടക്കാന്‍ സാധ്യതയുണ്ട്.
ചിലപ്പോള്‍ ക്രിസ്റ്റിയാനോയുടെ അത്ര തന്നെ ശമ്പളവും താരത്തിന് ലഭിക്കും. നിരവധി താരങ്ങള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് സൗദി ലീഗിലേക്ക് വരാന്‍ കാത്തിരിക്കുകയാണ്. അതേസമയം താരങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് ഒന്ന് നോക്കാം.അതേസമയം കഴിഞ്ഞ രണ്ട് സീസണിലും പരിക്ക് വേട്ടയാടിയിട്ടും കാന്റെയുടെ മൂല്യം കുറഞ്ഞിട്ടില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച താരമായിട്ടാണ് കാന്റെ അറിയപ്പെടുന്നത്. അതാണ് ചെല്‍സിയില്‍ നിന്ന് താരത്തെ സൗദി റാഞ്ചിയെടുക്കാന്‍ കാരണം.

കരീം ബെന്‍സേമയ്‌ക്കൊപ്പമാണ് കാന്റെ ചേരുക ഇരുവരും നിലവിലെ ചാമ്പ്യന്മാരായ അല്‍ ഇത്തിഹാദിലാണ് കളിക്കുക. വമ്പന്‍ തുകയാണ് താരത്തിനായി ഇത്തിഹാദ് നല്‍കുക. 100 മില്യണ്‍ യൂറോയാണ് ശമ്പളം. നാല് വര്‍ഷത്തെ കരാറാണിത്. ഇതിലും കൂടുതല്‍ വരുമാനം കാന്റെയ്ക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.ഇത്തിഹാദ് ശമ്പള വര്‍ധന നല്‍കാനുള്ള സാധ്യതയും ഏറെയാണ്.
അതേസമയം കാന്റെ ഒരു സീസണില്‍ 21.5 മില്യണാണ് അല്‍ ഇത്തിഹാദില്‍ സ്വന്തമാക്കുക. സൗദിയില്‍ കാന്റെയുടെ കരാര്‍ അവസാനിക്കുമ്പോഴേക്ക് അദ്ദേഹത്തിന് 36 വയസ്സായിട്ടുണ്ടാവും. ചിലപ്പോള്‍ കരാര്‍ നീട്ടി നല്‍കാനും സാധ്യതയുണ്ട്. അതിലുപരി പരിക്കുകള്‍ നിരന്തരം അലട്ടുന്നത് കാന്റെയെ അലോസരപ്പെടുത്തുന്നുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിക്കിനുള്ള സാധ്യത വളരെ കൂടുതലുമാണ്.
ചെല്‍സിയില്‍ ഉള്ളതിനേക്കാള്‍ ആറ് മില്യണ്‍ കൂടുതലാണ് ഫ്രഞ്ച് താരത്തിന് ഇത്തിഹാദില്‍ ലഭിക്കുക. ചെല്‍സിയില്‍ 2.90 ലക്ഷം യൂറോയാണ് താരത്തിന് ലഭിക്കുക. മൊത്തം 15 മില്യണ്‍ ശമ്പളമായി ഒരു വര്‍ഷം ലഭിക്കും. ഇത് ഏതൊരു താരത്തിനും യൂറോപ്പില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണ്.
നിലവില്‍ കാന്റെ സൗദി പ്രൊ ലീഗില്‍ ഉയര്‍ന്ന ശമ്പളക്കാരില്‍ മൂന്നാം സ്ഥാനത്താണ്. ഫ്രഞ്ച് താരം കരീം ബെന്‍സേമയ്ക്ക് പക്ഷേ അമ്പരപ്പിക്കുന്ന തുകയാണ് സൗദിയില്‍ ലഭിക്കുന്നത്. വര്‍ഷം 172 മില്യണ്‍ യൂറോ താരത്തിന് ശമ്പളമായി ലഭിക്കും. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഇത്തിഹാദിലെത്തിയത്. ഈ സീസണിലും കിരീടം നേടാനാണ് ഇത്തിഹാദിന്റെ ശ്രമം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ശമ്പളത്തിന്റെ കാര്യത്തില്‍ ഒന്നാമത്. വര്‍ഷം 177 മില്യണ്‍ യൂറോയാണ് താരത്തിന് ലഭിക്കുക. ലോകത്ത് തന്നെ ഒന്നാമതാണ് ക്രിസ്റ്റിയാനോ ശമ്പള കാര്യത്തില്‍. അതേസമയം ലയണല്‍ മെസ്സിക്ക് 345 മില്യണ്‍ യൂറോ അല്‍ ഹിലാല്‍ ഓഫര്‍ ചെയ്തിരുന്നു. മെസ്സി സൗദിയിലെത്തിയിരുന്നെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന താരമായി മാറുമായിരുന്നു.












Click it and Unblock the Notifications