റെക്കോഡ് മാത്രമല്ല ബൊപ്പണ്ണയുടെ സമ്പാദ്യം, ആസ്തി കേട്ടാല്‍ കണ്ണ് തള്ളും; 2024 ല്‍ മാത്രം സമ്പാദിച്ചത് ഇത്ര
ഇന്ത്യന്‍ ടെന്നീസ് താരം രോഹന് ബൊപ്പണ്ണ കഴിഞ്ഞ ദിവസമാണ് പുരുഷ ഡബിള്‍സിലെ ഏറ്റവും പ്രായം കൂടിയ ഗ്രാന്‍ഡ് സ്ലാം ജേതാവായി ചരിത്രം സൃഷ്ടിച്ചത്. 2024-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ മാത്യു എബ്ഡനൊപ്പം പുതിയ ചരിത്രം കൂടി രചിക്കുകയാണ് രോഹന് ബൊപ്പണ്ണ.
തന്റെ കരിയറിന്റെ തുടക്കത്തില്‍ സിംഗിള്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബൊപ്പണ്ണ വളരെ വേഗമാണ് ഡബിള്‍സിലേക്ക് സ്വിച്ച് ചെയ്തത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ മൂന്നാം തവണയാണ് ഫൈനലിലെത്തുന്നത്. സാനിയ മിര്‍സക്കൊപ്പം മിക്സഡ് ഡബിള്‍സിലും ബൊപ്പണ്ണ അവിസ്മരണീയമായ നേട്ടങ്ങള്‍ രാജ്യത്തിനായി സമ്മാനിച്ചിട്ടുണ്ട്.

2023-ല്‍ ബൊപ്പണ്ണ രണ്ട് ഡബിള്‍സ് കിരീടങ്ങള്‍ നേടുകയും റോട്ടര്‍ഡാം ഓപ്പണ്‍, മാഡ്രിഡ് ഓപ്പണ്‍, യുഎസ് ഓപ്പണ്‍, ഷാങ്ഹായ് മാസ്റ്റേഴ്സ് എന്നിവയുടെ ഫൈനലിലെത്തുകയും ചെയ്തു. മാത്യു എബ്ഡനൊപ്പം വിംബിള്‍ഡണിന്റെ സെമിഫൈനലിലും എത്തി.
2024 ലെ ഏറ്റവും പുതിയ കണക്കനുസരിച്ച് രോഹന് ബൊപ്പണ്ണയുടെ ആസ്തി 5 മില്യണ്‍ ഡോളറാണ്. 2023-ല്‍ മാത്യു എബ്ഡനൊപ്പം ഖത്തര്‍ എക്സോണ്‍ മൊബില്‍ ഓപ്പണും ഇന്ത്യന്‍ വെല്‍സും ഉള്‍പ്പെടെ രണ്ട് ഡബിള്‍സ് കിരീടങ്ങള്‍ അദ്ദേഹം നേടിയിരുന്നു. ബൊപ്പണ്ണ തന്റെ കരിയറില്‍ ഇതുവരെ 4.5 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായി നേടിയിട്ടുണ്ട്. 2024-ല്‍ ഇതുവരെ 9,000 ഡോളര്‍ സമ്മാനത്തുകയായി അദ്ദേഹം നേടിയിട്ടുണ്ട്.
സിംഗിള്‍സില്‍ നിന്ന് 230,490 ഡോളര്‍ മാത്രമേ അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളൂ. സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് അദ്ദേഹത്തിന്റെ പ്രധാന സ്പോണ്സര്. വെഗന്‍ ഫുഡ് ആന്‍ഡ് പ്ലാന്റ് അധിഷ്ഠിത ഇറച്ചി കമ്പനിയായ ഗുഡ്ഡോട്ടിന്റെ അംബാസഡര്‍ കൂടിയാണ് അദ്ദേഹം. 2013-ല്‍ ഒരു കോഫി കമ്പനി ആരംഭിച്ച് ബൊപ്പണ്ണ ബിസിനസ്സ് ലോകത്തേയ്ക്കും കടന്നു.
2016-ല്‍ രോഹന് ബൊപ്പണ്ണ ടെന്നീസ് അക്കാദമിയും സ്വന്തം നഗരത്തില്‍ സ്ഥാപിച്ചിരുന്നു. 2012 ല്‍ ആണ് രോഹന് ബൊപ്പണ്ണ വിവാഹിതയാകുന്നത്. മനശാസ്ത്രജ്ഞയായ സുപ്രിയ അന്നയ്യയാണ് ഭാര്യ. ഭാര്യക്കൊപ്പം ബെംഗളൂരുവിലാണ് ബൊപ്പണ്ണ താമസിക്കുന്നത്. മികച്ച ടെന്നീസ് കളിക്കാരന് എന്നതിലുപരി സാമൂഹിക പ്രവര്‍ത്തനങ്ങളിലും രോഹന് ബൊപ്പണ്ണ വളരെ സജീവമാണ്.
തന്റെ ജന്മനാടായ കൂര്‍ഗില്‍, ശാരീരിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ഓപ്പര്‍ച്യുണിറ്റി സ്കൂളിനായി ഫണ്ട് ശേഖരിക്കാന്‍ രോഹന് ബൊപ്പണ്ണ സഹായം നല്‍കുന്നുണ്ട്. പാവപ്പെട്ട ആളുകള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ ദന്തചികിത്സ നല്‍കുന്നതിനും സൗജന്യ ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പുകളിലൂടെ ആളുകളെ സഹായിക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുക്കുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications