ഒരൊറ്റ മത്സരത്തിന് കോഹ്ലി വാങ്ങുന്ന പ്രതിഫലം കണ്ടോ..? കണ്ണ് തള്ളിപ്പോകും ആസ്തി കേട്ടാല്‍..!!
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരമാണ് വിരാട് കോഹ്ലി. ക്രിക്കറ്റിലെ ഒരു വിധം എല്ലാ റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുള്ള സച്ചിന് ടെന്‍ഡുല്‍ക്കറുടെ പിന്‍ഗാമി എന്നാണ് വിരാട് കോഹ്ലി അറിയപ്പെടുന്നത്. സച്ചിന്റെ പല റെക്കോഡുകളും സ്വന്തം പേരിലാക്കുകയും ചെയ്തിട്ടുണ്ട് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണിലും വിരാട് കോഹ്ലി തന്റെ ബാറ്റിംഗ് പ്രകടനം കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ഇന്ത്യക്കാരനും വിരാട് കോഹ്ലിയാണ്. 250 മില്യണ്‍ ഫോളോവേഴ്സാണ് വിരാട് കോഹ്ലിക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. കായിക താരം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ളവരില്‍ മൂന്നാം സ്ഥാനത്താണ് വിരാട് കോഹ്ലി. 586 മില്യണ്‍ ഫോളോവേഴ്സുള്ള ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും 464 മില്യണ്‍ ഫോളോവേഴ്സുള്ള ലയണല്‍ മെസിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

ഇപ്പോഴിതാ വിരാട് കോഹ്ലിയുടെ ആസ്തി സംബന്ധിച്ച വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിരാട് കോഹ്ലിയുടെ ആസ്തി 1000 കോടി പിന്നിട്ടു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളില്‍ ഇത്രയും ആസ്തിയുള്ള മറ്റാരും ഇല്ല എന്നാണ് വിവരം. സ്റ്റോക്ക് ഗ്രോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 1050 കോടി രൂപയില്‍ അധികമാണ് വിരാട് കോഹ്ലിയുടെ ആസ്തി.
34 കാരനായ വിരാട് കോഹ്ലിയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന നിലയില്‍ ബി സി സി ഐയുമായി എപ്ലസ് കരാര്‍ ആണ് ഉള്ളത്. ഇത് പ്രകാരം ഏഴ് കോടി രൂപയാണ് വിരാട് കോഹ്ലിയ്ക്ക് ലഭിക്കുന്നത്. ഒരു ടെസ്റ്റിന് വിരാട് കോഹ്ലിയ്ക്ക് 15 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഏകദിനത്തിന് ആറ് ലക്ഷം രൂപയും ടി20 മത്സരത്തിന് മൂന്ന് ലക്ഷം രൂപയുമാണ് കോഹ്ലിക്ക് ലഭിക്കുന്ന പ്രതിഫലം.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ താരമായ വിരാട് കോഹ്ലി, ഫ്രാഞ്ചൈസിയുമായുള്ള കരാറില്‍ നിന്ന് പ്രതിവര്‍ഷം 15 കോടി രൂപയാണ് നേടുന്നത്. 18 ലധികം കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറായ വിരാട് കോഹ്ലിക്ക് ഈയിനത്തില്‍ പ്രതിവര്‍ഷം 7.50 മുതല്‍ 10 കോടി വരെ ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ കായിക രംഗത്ത് നിന്നും ബോളിവുഡില്‍ നിന്നും ഒരു താരം സ്വന്തമാക്കുന്ന ഏറ്റവും വലിയ പരസ്യവരുമാനമാണിത്.
ഏകദേശം 175 കോടി രൂപയാണ് പ്രതിവര്‍ഷം വിരാട് കോഹ്ലി പരസ്യങ്ങളിലൂടെ സമ്പാദിക്കുന്നത്. ബ്ലൂ ട്രൈബ്, യൂണിവേഴ്സല്‍ സ്പോര്‍ട്സ്ബിസ്, എംപിഎല്‍, സ്പോര്‍ട്സ് കോണ്‍വോ എന്നിവയുള്‍പ്പെടെ ഏഴ് സ്റ്റാര്‍ട്ടപ്പുകളില്‍ വിരാട് കോഹ്ലി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും ഒരു പോസ്റ്റിന് യഥാക്രമം 8.9 കോടി രൂപയും 2.5 കോടി രൂപയുമാണ് അദ്ദേഹം ഈടാക്കുന്നത്.
മുംബൈയില്‍ 34 കോടി രൂപയുടേയും ഗുരുഗ്രാമില്‍ 80 കോടി രൂപയുടേയും രണ്ട് വീടുകളും വിരാട് കോഹ്ലിക്കുണ്ട്. കൂടാതെ 31 കോടി രൂപയുടെ ആഡംബര കാറുകളും സ്വന്തമായുണ്ട്. ഇവ കൂടാതെ, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്ന എഫ്സി ഗോവ ഫുട്ബോള്‍ ക്ലബ്, ടെന്നീസ് ടീം, ഗുസ്തി ടീം എന്നിവയും കോഹ്ലിയുടെ ഉടമസ്ഥതയിലുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications