ഓറഞ്ച് ക്യാപ്പ് നേടി എല്ലീസ് പെറി നേടിയത് ലക്ഷങ്ങള്‍..! ആകെ ആസ്തി അറിയാമോ?
വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കന്നി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓസ്‌ട്രേലിയന്‍ താരം എല്ലീസ് പെറിയാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ ആകെ 347 റണ്‍സാണ് എല്ലീസ് പെറി നേടിയത്. അഞ്ച് ലക്ഷം രൂപയാണ് ഓറഞ്ച് ക്യാപ് വിന്നറായതോടെ എല്ലീസ് പെറിക്ക് ലഭിച്ചത്.
സമകാലിക വനിതാ ക്രിക്കറ്റില്‍ ഏറ്റവും വലിയ ധനികയായ താരം കൂടിയാണ് എല്ലീസ് പെറി. 1.7 കോടി രൂപക്കാണ് എല്ലീസ് പെറിയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. ഏകദേശം 10 മില്യണ്‍ ഡോളറാണ് എല്ലീസ് പെറിയുടെ ആസ്തി എന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഏകദേശം 82 കോടി രൂപ! ഏകദേശം 2 ലക്ഷം ഡോളറാണ് എല്ലീസ് പെറിയുടെ വാര്‍ഷിക വരുമാനം.

കൂടാതെ സിഡ്നി സിക്സേഴ്സ് വിമന്‍സ് ബിഗ് ബാഷ് ലീഗ് കരാറില്‍ നിന്ന് ഏകദേശം ഒരു ലക്ഷം ഡോളറും താരത്തിന് പ്രതിഫലമായി ലഭിക്കുന്നുണ്ട്. 2022-ല്‍ ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗില്‍ നിന്ന് 31000 പൗണ്ടും താരത്തിന് ലഭിച്ചിരുന്നു. ക്രിക്കറ്റിന് പുറമെ, അഡിഡാസ്, കോമണ്‍വെല്‍ത്ത് ബാങ്ക്, വീറ്റ്-ബിക്സ്, പ്രൈസ്ലൈന്‍ തുടങ്ങി നിരവധി ജനപ്രിയ ബ്രാന്‍ഡുകളും പെറി സഹകരിക്കുന്നുണ്ട്.
ഇതുവഴിയും വലിയ വരുമാനം എല്ലീസ് പെറിക്ക് ലഭിക്കുന്നുണ്ട്. താരത്തിന് ഇന്‍സ്റ്റാഗ്രാമില്‍ 1 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതിന് 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെയാണ് എല്ലീസ് പെറി ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പെറി ഫുട്‌ബോള്‍ ലോകകപ്പില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് ഒരു ഗോള്‍ നേടുകയും ചെയ്തിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്കായി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഐസിസി, ഫിഫ ലോക ഇവന്റുകളില്‍ പങ്കെടുത്ത ഏക വ്യക്തിയുമാണ് എല്ലീസ് പെറി. ആഡംബര വാഹനങ്ങളോട് അത്ര പ്രിയമുള്ള ആളല്ല എല്ലീസ് പെറി. താരത്തിന്റെ ഗാരേജില്‍ ഒരു ടൊയോട്ടയും ലെക്‌സസും മാത്രമേയുള്ളൂ. തന്റെ മുന്‍ പങ്കാളിക്കൊപ്പം ഒരു വലിയ ബംഗ്ലാവിലാണ് താമസിച്ചിരുന്നതെങ്കിലും, 2021 ല്‍ ഈ വില്ല 2.1 മില്യണ്‍ ഡോളറിന് വിറ്റു.
ഓസ്‌ട്രേലിയയ്ക്കായി 13 ടെസ്റ്റുകളില്‍ നിന്ന് 928 റണ്‍സും 39 വിക്കറ്റും 144 ഏകദിനത്തില്‍ നിന്ന് 3894 റണ്‍സും 163 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. 151 ടി 20 കളില്‍ നിന്ന് 1841 റണ്‍സും 125 വിക്കറ്റും എല്ലീസ് പെറി നേടിയിട്ടുണ്ട്.












Click it and Unblock the Notifications