അഗാസ്സിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഫെഡറര്‍!! ഇന്ത്യന്‍ വെല്‍സില്‍ സ്വിസ് പതാക ഉയര്‍ന്നു....
മാസ്റ്റേഴ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് അദ്ദേഹം
ഇന്ത്യന്‍ വെല്‍സ്: പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് പറയപ്പെടുന്നത് വെറുതെയല്ലെന്ന് സ്വിസ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വീണ്ടും തെളിയിച്ചു. ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് 35 കാരനായ ഫെഡറര്‍ വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചത്. താരത്തിന്റെ അഞ്ചാം മാസ്റ്റേഴ്സ് കിരീടമായിരുന്നു ഇത്. സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മാത്രമാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത്.

ഫൈനലില്‍ നാട്ടുകാരന് കൂടിയായ സ്റ്റാനിസ്ലാസ് വാവ്റിന്‍കയെ ഫെഡറര്‍ 6-4, 7-5ന് തകര്‍ത്തുവിടുകയായിരുന്നു. ഇതോടെ പുതിയൊരു റെക്കോര്‍ഡും സ്വിസ് സൂപ്പര്‍ താരം സ്വന്തം പേരില്‍ കുറിച്ചു. ഈ ടൂര്‍ണമെന്റില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയ അദ്ദേഹം മാറി. 2004ല്‍ സിന്‍സിനാറ്റിയില്‍ ജേതാവായ ആന്ദ്രെ അഗാസ്സിയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 34 വയസ്സിലായിരുന്നു അഗാസ്സിയുടെ കിരീടവിജയം.

പരിക്കു മൂലം ആറു മാസത്തോളം കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന ഫെഡറര്‍ ജനുവരിയില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലൂടെയാണ് മടങ്ങിവന്നത്. ഈ ടൂര്‍ണമെന്റില്‍ താരം തന്റെ 18ാം ഗ്രാന്റ്സ്ലാം സ്വന്തമാക്കുകയും ചെയ്തിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications