കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗാസ്സിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഫെഡറര്‍!! ഇന്ത്യന്‍ വെല്‍സില്‍ സ്വിസ് പതാക ഉയര്‍ന്നു....

മാസ്റ്റേഴ്സ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് അദ്ദേഹം

  • By Manu
Google Oneindia Malayalam News

ഇന്ത്യന്‍ വെല്‍സ്: പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് പറയപ്പെടുന്നത് വെറുതെയല്ലെന്ന് സ്വിസ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വീണ്ടും തെളിയിച്ചു. ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് 35 കാരനായ ഫെഡറര്‍ വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചത്. താരത്തിന്‍റെ അഞ്ചാം മാസ്റ്റേഴ്സ് കിരീടമായിരുന്നു ഇത്. സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മാത്രമാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ചത്.

1

ഫൈനലില്‍ നാട്ടുകാരന്‍ കൂടിയായ സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍കയെ ഫെഡറര്‍ 6-4, 7-5ന് തകര്‍ത്തുവിടുകയായിരുന്നു. ഇതോടെ പുതിയൊരു റെക്കോര്‍ഡും സ്വിസ് സൂപ്പര്‍ താരം സ്വന്തം പേരില്‍ കുറിച്ചു. ഈ ടൂര്‍ണമെന്റില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയ അദ്ദേഹം മാറി. 2004ല്‍ സിന്‍സിനാറ്റിയില്‍ ജേതാവായ ആന്ദ്രെ അഗാസ്സിയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 34 വയസ്സിലായിരുന്നു അഗാസ്സിയുടെ കിരീടവിജയം.

2

പരിക്കു മൂലം ആറു മാസത്തോളം കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന ഫെഡറര്‍ ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെയാണ് മടങ്ങിവന്നത്. ഈ ടൂര്‍ണമെന്റില്‍ താരം തന്റെ 18ാം ഗ്രാന്റ്സ്ലാം സ്വന്തമാക്കുകയും ചെയ്തിരുന്നു.

English summary
Roger Federer claimed a record-equalling fifth ATP Indian Wells Masters title, continuing his career resurgence with a 6-4, 7-5 victory over Stanislas Wawrinka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X