• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

IPL 2021: മൂന്നു പേര്‍ക്കു 14 കോടിക്കു മുകളില്‍, ലേലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യം!

ചെന്നൈ: ഐപിഎല്‍ ലേലത്തിന്റെ ഇതുവരെയുള്ള ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇത്തവണത്തെ താരലേലം. മൂന്നു താരങ്ങള്‍ക്കാണ് ലേലത്തില്‍ 14 കോടിയില്‍ അധികം വില ലഭിച്ചത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള 13 സീസണുകള്‍ നോക്കിയാല്‍ മുമ്പൊരിക്കലും ഇത്രയും താരങ്ങള്‍ക്കു 14 കോടിയിലേറെ വില ലഭിച്ചിട്ടില്ലെന്നു കാണാം.

ഓള്‍ടൈം റെക്കോര്‍ഡ് തിരുത്തി ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിന് ലഭിച്ചത് 16.25 കോടി രൂപയാണ്. രാജസ്ഥാന്‍ റോയല്‍സായിരുന്ന മോഹവിലയ്ക്കു മോറിസിനെ സ്വന്തമാക്കിയത്. 2015ലെ ലേലത്തില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന് 16 കോടി ലഭിച്ചതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. അന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍സായിരുന്നു ഡല്‍ഹിയെ വാങ്ങിയത്. ഈ റെക്കോര്‍ഡാണ് മോറിസ് തിരുത്തിയത്.

ഓസ്ട്രലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന് 14.25 കോടിയാണ് ഇത്തവണ ലേലത്തില്‍ ലഭിച്ചത്. കഴിഞ്ഞ സീസണില്‍ 10.75 കോടിയായിരുന്നു താരത്തിന്റെ വില. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് 15 കോടിയോളം രൂപ ചെലവിട്ട് മാക്‌സ്വെല്ലിനെ വാങ്ങിയത്. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന അദ്ദേഹത്തെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

ലേലത്തില്‍ ഉയര്‍ന്ന മൂന്നാമത്തെ തുക ലഭിച്ച മറ്റൊരു താരം ഓസ്‌ട്രേലിയയുടെ തന്നെ യുവ പേസര്‍ ജൈ റിച്ചാര്‍ഡ്‌സനിയുരുന്നു. പഞ്ചാബ് കിങ്‌സ് 14 കോടി രൂപയാണ് റിച്ചാര്‍ഡ്‌സനു വേണ്ടി ചെലവിട്ടത്. കഴിഞ്ഞ ബിഗ് ബാഷ് ടി20 ലീഗിലെ മിന്നുന്ന പ്രകടനമാണ് താരത്തിനു ലേലത്തില്‍ ഇത്രയും വലിയ ഡിമാന്റ് ലഭിക്കാനുള്ള പ്രധാന കാരണം.

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

cmsvideo
    First time in the history of IPL three players go past 14 crores in auction | Oneindia Malayalam

    English summary
    First time in the history of IPL three players go past 14 crores in auction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X