മിശിഹ കളത്തില്‍ ക്ലാസ്, ശമ്പളത്തില്‍ മാസ്; ഇന്ററില്‍ മെസ്സിയുടെ ശമ്പളം വേറെ ലെവല്‍, ഇതാ വിവരങ്ങള്‍
വാഷിംഗ്ടണ്‍: ലയണല്‍ മെസ്സി അമേരിക്കയിലേക്ക് വന്നിറങ്ങാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്റര്‍ മയാമിയില്‍ ആദ്യ മത്സരത്തിനായി അടുത്ത ദിവസം തന്നെ മെസ്സി യുഎസ്സിലെത്തുമെന്നാണ് സൂചന. പക്ഷേ താരത്തിന്റെ ശമ്പളം എത്രയാണ്. ആരാധകര്‍ പോലും സോഷ്യല്‍ മീഡിയ ചോദിച്ച് തുടങ്ങിയതാണ് ഈ ചോദ്യങ്ങള്‍. എന്നാല്‍ ഇതുവരെ ഇന്റര്‍ മയാമിയോ, മെസ്സിയോ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
ഇപ്പോഴിതാ അക്കാര്യങ്ങളെല്ലാം പുറത്തുവന്നിരിക്കുകയാണ്. സൗദി പ്രോ ലീഗുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തുകയാണെങ്കിലും, ഫുട്‌ബോള്‍ ലോകത്ത് ഇത് വമ്പന്‍ തുകയാണ്. ഇതിന്റെ വിശദാംശങ്ങളിലേക്ക്ഇന്റര്‍ മയാമിയുടെ സഹ ഉടമയായ യോര്‍ഗെ മാസാണ് മെസ്സിയുടെ ശമ്പളം വെളിപ്പെടുത്തിയത്. മെസ്സി ഫ്രീ ഏജന്റായിട്ടാണ് ഇന്ററില്‍ ചേരുന്നതെന്ന് യോര്‍ഗെ പറഞ്ഞു. 50 മുതല്‍ 60 മില്യണ്‍ വരെയാണ് വര്‍ഷത്തില്‍ മെസ്സിക്ക് ശമ്പളമായി ലഭിക്കുക. 491 കോടി രൂപയില്‍ അധികം ഉണ്ടാവും ഈ തുക.

അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗിലെ റെക്കോര്‍ഡ് തുകയാണിത്. പക്ഷേ മെസ്സിയുടെ കരാര്‍ ഇതുകൊണ്ടൊന്നും അവസാനിക്കില്ല. ഈ കരാര്‍ തുകയ്ക്ക് പുറമേ ആപ്പിള്‍, അഡിഡാസ് എന്നീ സ്‌പോര്‍ട്‌സ് ഭീമന്മാരില്‍ നിന്ന് വമ്പന്‍ തുകയും മെസ്സിക്ക് ലഭിക്കും. ഇവരുമായി മെസ്സി ഉണ്ടാക്കിയ കരാറാണ് ഇതിന് കാരണമാകുക. അതായത് മെസ്സിയെ സംബന്ധിച്ച് സമ്മര്‍ദമില്ലാതെ കളിക്കാന്‍ കൂടി ഈ പണം ഉപകരിക്കും.
അതേസമയം മെസ്സിയെ എങ്ങനെ ക്ലബിലെത്തിക്കാന്‍ സാധിച്ചു എന്നതിനും യോര്‍ഗെ മാസ് മറുപടി നല്‍കി. മൂന്ന് വര്‍ഷത്തോളമാണ് മെസ്സിക്കായി ഞാന്‍ ചെലവിട്ടത്. അദ്ദേഹത്തെ ക്ലബ്ബിലെത്തിക്കണമെന്ന അതിയായ ആഗ്രഹമായിരുന്നു അതിന് പിന്നില്‍. അതില്‍ തന്നെ ഒന്നര വര്‍ഷത്തോളം തീവ്രമായ യത്‌നത്തിലായിരുന്നു. നിരവധി തവണ മെസ്സിയുടെ പിതാവുമായും, ഏജന്റുമായും സംസാരിച്ചു. ഡേവിഡ് ബെക്കാം നേരിട്ട് മെസ്സിയുമായി സംസാരിച്ചത്.
ഫുട്‌ബോള്‍ സംബന്ധമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചത്. ബെക്കാം ഒരു ഫുട്‌ബോള്‍ താരമായത് കൊണ്ട് മെസ്സിയുടെ കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചുവെന്നും യോര്‍ഗെ പറഞ്ഞു.മെയ് അവസാനത്തോടെയാണ് ആ ഡീലില്‍ തീരുമാനമായത്. അത്രയേറെ നീണ്ട നടപടികളായിരുന്നു അത്. മെസ്സി സമ്മര്‍ദത്തിലാവാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. ബാഴ്‌സലോണ, മയാമി, റൊസാരിയോ, ദോഹ, അങ്ങനെ പലയിടത്തും വെച്ച് ഞങ്ങള്‍ ഈ ഡീലിനെ കുറിച്ച് സംസാരിച്ചിരുന്നു.
ഖത്തറില്‍ ലോകകപ്പിന്റെ സമയത്ത് മുഴുവന്‍ ഞാനവിടെ ഉണ്ടായിരുന്നു. അര്‍ജന്റീനയുടെ മത്സരം മുഴുവന്‍ ഉണ്ടായിരുന്നു. ആപ്പിളുമായുള്ള കരാര്‍ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. ആ കരാര്‍ കൃത്യമായി വരാന്‍, ആപ്പിളുമായുള്ള കരാര്‍ നിര്‍ണായകമായിരുന്നുവെന്നും യോര്‍ഗെ വ്യക്തമാക്കി. മെസ്സിക്ക് ലോകത്തെ തന്നെ പ്രമുഖ ഫുട്‌ബോള്‍ ലീഗായി എംഎല്‍എസ്സിനെ മാറ്റാന്‍ സാധിക്കുമെന്നും യോര്‍ഗെ അവകാശപ്പെട്ടു.












Click it and Unblock the Notifications