ടീം കളി ജയിച്ചില്ല, ക്രിസ്റ്റിയാനോ രോഷം തീര്‍ത്തത് ക്യാമറാമാനോട്, വീഡിയോ വൈറല്‍
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ താരമാണ്. പക്ഷേ അതുപോലെ കളിക്കളത്തിലും, പുറത്തും അദ്ദേഹത്തിന്റെ പെരുമാറ്റ രീതി പലപ്പോഴും വിവാദമാകാറുണ്ട്. എതിര് ടീമിന്റെ പരിശീലകനെ തള്ളിയിട്ട സംഭവം വരെ അതിലുണ്ടായിട്ടുണ്ട്. ഇതെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റത്തിനെതിരെ വിമര്‍ശനമായി ഉയര്‍ന്ന് വരാറുണ്ട്.
അതേസമയം യൂറോപ്പ്യന്‍ ക്ലബ്ബുകളിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നത്. ഇപ്പോഴിതാ സൗദി ലീഗിലും അത്തരമൊരു കാര്യം സംഭവിച്ചിരിക്കുകയാണ്. അല്‍ നസ്സറിന്റെ മത്സരം സമനിലയായതോടെ അദ്ദേഹം രോഷം തീര്‍ത്തത് ക്യാമറാമാനോടായിരുന്നു. ഇതിപ്പോള്‍ വൈറലായിരിക്കുകയാണ്.ക്രിസ്റ്റ്യാനോയുടെ ടീമായ അല്‍ നസ്സര്‍ മത്സരത്തില്‍ അല്‍ ഷബാബിനോട് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു.

അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പിലായിരുന്നു ഈ സമനില. അതേസമയം ടീമിന്റെ പ്രകടനത്തില്‍ ക്രിസ്റ്റ്യാനോ നിരാശനായിരുന്നു. മത്സരശേഷം താരങ്ങളുടെ എല്ലാം വീഡിയോ ക്യാമറാമാന് പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് സ്റ്റേഡിയത്തില്‍ നിന്നുള്ള സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ വീഡിയോ എടുക്കുന്ന സമയത്ത് താരം ക്യാമറാമാന്റെ ദേഹത്തേക്ക് വെള്ളം ഒഴിക്കുകയായിരുന്നു. ഈ വീഡിയോ വിവാദമായി മാറിയിരിക്കുകയാണ്. ക്യാമറാമാനോട് മാറി പോകാനും ക്രിസ്റ്റിയാനോ ആവശ്യപ്പെടുന്നുണ്ട്.
ക്രിസ്റ്റ്യാനോയുടെ പെരുമാറ്റത്തിന് വ്യാപക വിമര്‍ശനവും ആരാധകരില്‍ നിന്നുണ്ടായിട്ടുണ്ട്. മത്സരത്തില്‍ നല്ല അനുഭവമല്ല ടീമില്‍ നിന്നും ക്രിസ്റ്റ്യാനോ നേരിട്ടത്. മത്സരത്തിന്റെ നല്ലൊരു ഭാഗവും പുറത്തിരിക്കാനായിരുന്നു ക്രിസ്റ്റ്യാനോയുടെ വിധി. താരത്തെ ടീം ഇറക്കിയിരുന്നില്ല. ഒടുവില്‍ ഇറക്കിയെങ്കിലും ക്രിസ്റ്റ്യാനോ അടിച്ച ഗോള്‍ അസാധുവായി. 75ാം മിനുട്ടിലായിരുന്നു ക്രിസ്റ്റിയാനോ ഗോളടിച്ചത്. എന്നാല്‍ ഇത് അനുവദിച്ചില്ല.
മത്സരശേഷം ഇതിന്റെ രോഷം ക്രിസ്റ്റിയാനോയിലുണ്ടായിരുന്നു. ക്യാമറാമാനെ അതുകൊണ്ട് ക്രിസ്റ്റിയാനോ ബഹുമാനിച്ചില്ല. തന്നെ വെറുതെ വിടു എന്നാണ് വെള്ളം ഒഴിച്ച് കൊണ്ട് ക്രിസ്റ്റിയാനോ ക്യാമറാമാനോട് പറഞ്ഞത്. അതേസമയം സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ക്രിസ്റ്റ്യാനോയെ ടീമില്‍ ഉള്‍പ്പെടുത്താത്തതും ആരാധകരുടെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. പിഎസ്ജി, ഇന്റര്മിലാല് എന്നിവര്‍ക്കെതിരെയുള്ള സൗഹൃദ മത്സരങ്ങളിലെല്ലാം ക്രിസ്റ്റ്യാനോ കളിച്ചിരുന്നു.
62ാം മിനുട്ടിലായിരുന്നു താരത്തെ ടീം കളത്തില്‍ ഇറക്കിയത്. ആ സമയത്ത് ഇരുടീമുകളും സമനിലയിലായിരുന്നു. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അല്‍ നസ്സര്‍ താരത്തെ ഇറക്കിയത്. എന്നാല്‍ ഗോള്‍ അസാധുവായതോടെ താരം കടുത്ത നിരാശയിലായിരുന്നു. അല്‍ നസ്സറിന്റെ അടുത്ത മത്സരം തുനീഷ്യല് ടീമായ മോണാസ്റ്ററുമായിട്ടാണ്. തുടര്‍ന്ന് ഈജിപ്ഷ്യല് ടീമായ സമാലേക്കുമായും മത്സരമുണ്ട്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications