Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ വാങ്ങുന്ന തുക അറിയുമോ? മെസ്സിയേക്കാള്‍ മുന്നില്‍

ഫുട്‌ബോളില്‍ എക്കാലത്തെയും മികച്ച സൂപ്പര്‍ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ ലോകത്ത് ലയണല്‍ മെസ്സിയും, ക്രിസ്റ്റിയാനോയും തമ്മില്‍ താരതമ്യത്തിന്റെ പേരില്‍ വലിയ ചര്‍ച്ചകള്‍ തന്നെ നടക്കുന്നുണ്ട്. ബാലണ്‍ദ്യോര്‍ പുരസ്‌കാരത്തില്‍ ഇരുതാരങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരങ്ങളാണ് നടന്നത്. പല മേഖലകളിലും ഇവര്‍ തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഇരുവരുടെയും ക്ലബുകള്‍ നല്‍കുന്ന ശമ്പളത്തിന് പുറമേ കോടികള്‍ ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. അതിലൊന്നാണ് സോഷ്യല്‍ മീഡിയ. ഇരുതാരങ്ങളും വമ്പന്‍ തുകകളാണ് ഇവ നല്‍കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ അതുപോലെ എത്രയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ സമ്പാദിക്കുന്നതെന്ന് നോക്കാം.

cristiano-ronaldo

സോഷ്യല്‍ മീഡിയയില്‍ കിരീടം വെച്ച രാജാവായി മാറിയിരിക്കുകയാണ് ക്രിസ്റ്റിയാനോ. ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് ക്രിസ്റ്റിയാനോ കൂടുതല്‍ പണം വാരുന്നത്. സ്വന്തം അക്കൗണ്ടില്‍ വരുന്ന ഓരോ പോസ്റ്റിനും 2.1 മില്യണ്‍ യൂറോയാണ് ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കുന്നത്. അതായത് ഫുട്‌ബോള്‍ കളിക്കുന്നില്ലെങ്കില്‍ പോലും താരത്തിന് വരുമാനം ലഭിച്ച് കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാം. ഓരോ വര്‍ഷവും ഈ വരുമാനത്തിന്റെ കാര്യത്തില്‍ വര്‍ധനവ് മാത്രമാണ് രേഖപ്പെടുത്തുന്നതെന്ന് ഹോപ്പര്‍ എച്ച്ക്യു ഡാറ്റയില്‍ പറയുന്നു.

കഴിഞ്ഞ ജനുവരിയില്‍ മാത്രം 1.35 മില്യണാണ് താരം സ്വന്തമാക്കിയത്. ഇതിന്റെ അടുത്തൊന്നും മറ്റ് ഫുട്‌ബോള്‍ താരങ്ങളില്ല. അമേരിക്കന്‍ സോഷ്യല്‍ മീഡിയ താരം കൈലി ജെന്നറിനെയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറികടന്നിരിക്കുന്നത്. കൈലി ആഗോള പ്രശസ്തയാണ്. അവരുടെ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ക്കും ആരാധകര്‍ ഏറെയുണ്ട്. കൈലി ജെന്നര്‍ ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിനും 1.7 മില്യണ്‍ വീതമാണ് സമ്പാദിക്കുന്നത്.

അതേസമയം ക്രിസ്റ്റ്യാനോ കഴിഞ്ഞാല്‍ ഈ പട്ടികയില്‍ ഉള്ളത് അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ്. പട്ടികയില്‍ ആദ്യ അഞ്ചില്‍ എത്തി നില്‍ക്കുന്ന പ്രമുഖ ഫുട്‌ബോള്‍ താരങ്ങളും ഇവര്‍ രണ്ട് പേരുമാണ്. മെസ്സി ഓരോ പോസ്റ്റിനും 1.4 മില്യണാണ് സമ്പാദിക്കുന്നത്. ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഇരു താരങ്ങളും തമ്മില്‍ വലിയ മത്സരം നടക്കുന്നുണ്ട്.

ക്രിസ്റ്റിയാനോയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ 597 ഫോളോവേഴ്‌സുണ്ട്. മെസ്സിക്ക് 480 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. മൂന്നാം സ്ഥാനത്ത് സെലീന ഗോമസാണ്. 426 മില്യണ്‍ ഫോളോവേഴ്‌സാണ് സെലീനയ്ക്കുള്ളത്. അതേസമയം കായിക താരങ്ങളില്‍ പലരും ആദ്യ പത്തിന് പുറത്താണ്. 14ാം സ്ഥാനത്ത് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയുണ്ട്. 9.85 ലക്ഷമാണ് കോലി ഓരോ പോസ്റ്റിനും ലഭിക്കുന്നതാണ്.

ബ്രസീല്‍ താരം നെയ്മര്‍ 18ാം സ്ഥാനത്താണ്. 8.55 ലക്ഷമാണ് നെയ്മറിന് ലഭിക്കുന്നത്. 24ാം സ്ഥാനത്ത് ലെബ്രോണ്‍ ജെയിംസും, 29ാം സ്ഥാനത്ത് ഡേവിഡ് ബെക്കാമും ഉണ്ട്. 2023ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ കായിക താരവും ക്രിസ്റ്റിയാനോയാണ്. 123 മില്യണാണ് ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കുന്നതെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം സ്ഥാനത്ത് 117.5 മില്യണുമായി മെസ്സി തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+