Get Updates
Get notified of breaking news, exclusive insights, and must-see stories!

9 മില്യണിന്റെ പുതിയ വീട്, അയല്‍ക്കാരായി വരുന്നത് മെഗാ താരങ്ങള്‍, മെസ്സിയുടെ യുഎസ്സിലെ താമസം ഇങ്ങനെ

വാഷിംഗ്ടണ്‍: അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്കുള്ള വരവ് ആഘോഷമാക്കാന്‍ ഒരുങ്ങി ലയണല്‍ മെസ്സി. പുതിയ വീട്ടിലേക്ക് മെസ്സി താമസം മാറ്റാന്‍ ഒരുങ്ങുകയാണ്. നാല് വീടുകള്‍ യുഎസ്സില്‍ മെസ്സിക്ക് നേരത്തെയുണ്ട്. അതിന് പുറമേയാണ് പുതിയൊരു ലക്ഷ്വറി വീട് താരം സ്വന്തമാക്കിയിരിക്കുന്നത്. അത് മാത്രമല്ല അദ്ദേഹത്തിന്റെ അയല്‍വാസികളെ കുറിച്ചുള്ള വിവരങ്ങളും അമ്പരപ്പിക്കുന്നതാണ്. ഏറെ പ്രത്യേകതകള്‍ ഉള്ള ഈ വീട് അമ്പരപ്പിക്കുന്നതാണ്.

ഇവരുടെ അയല്‍ക്കാരായി വരുന്നത് വമ്പന്‍ സെലിബ്രിറ്റികളാണ്. റെക്കോര്‍ഡ് പ്രതിഫലവും മെസ്സിക്ക് ഇന്ററില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഒപ്പം ലാഭവിഹിതവും, ഓഹരികളും മെസ്സിക്കായി ഇന്റര്‍ മയാമി നല്‍കുന്നുണ്ട്.ഒന്‍പത് മില്യണിന്റെ വീടാണ് മെസ്സി പുതിയതായി വാങ്ങിയിരിക്കുന്നത്. ആഢംബര പോര്‍ഷെ ടവറാണിത്. ഹോളിവുഡ് താരം വില്‍ സ്മിത്ത്, മാര്‍ക് ആന്റണി, പോപ്പ് താരം റിക്കി മാര്‍ട്ടിന്‍, ഷക്കീറ എന്നിവരെല്ലാം ഇതിന് സമീപത്താണ് താമസിക്കുന്നത്.

lionel-messi

അത് മാത്രമല്ല മെസ്സിക്ക് വര്‍ഷം 47 മില്യണ്‍ യൂറോയാണ് ഇന്റര്‍ മയാമി നല്‍കുന്നത്. നേരത്തെ തന്നെ പുതിയ വീടിനായുള്ള തിരച്ചില്‍ മെസ്സി നടത്തിയിരുന്നു. പാരീസില്‍ നിന്നാണ് മെസ്സി യുഎസ്സിലേക്ക് താമസം മാറ്റുന്നത്. നേരത്തെയുള്ള നാല് വീടുകള്‍ക്ക് എല്ലാം കൂടി 15 മില്യണ്‍ വില വരും. ഇതിന് പുറമേയാണ് പുതിയ വീട് വാങ്ങി, അവിടെ താമസിക്കാന്‍ പോകുന്നത്. മെസ്സിയും അന്റോണെല്ലയും പോര്‍ഷെ ടവറിന്റെ ആരാധകരാണ്.

മയാമി ഷോ ബിസിനസിന്റെ ലോകം കൂടിയാണ്. തീര്‍ച്ചയായും മെസ്സിയായിരിക്കും ഇവിടെ പ്രധാന ആകര്‍ഷണം എന്ന് ഉറപ്പാണ്. ജൂലായ് 21നാണ് ഇന്റര്‍ മയാമിയില്‍ മെസ്സിയുടെ ആദ്യ മത്സരം. ക്രൂസ് അസൂലിനെതിരെയാണ് മത്സരം. നിലവില്‍ ബഹാമാസില്‍ അവധിയാഘോഷിക്കുകയാണ് മെസ്സി. ഭാര്യ അന്റോണെല്ലയും, മക്കളും താരത്തിനൊപ്പമുണ്ട്. അതേസമയം അതി നാടകീയമായിട്ടായിരുന്നു മെസ്സി ഇന്ററിലെത്തിയത്.

വമ്പന്‍ ക്ലബ്ബുകള്‍ അദ്ദേഹത്തിനായി വന്‍ തുക തന്നെ ഓഫര്‍ ചെയ്തിരുന്നു. മെസ്സിയുടെ മുന്‍ ക്ലബായ ബാഴ്‌സലോണ അദ്ദേഹത്തെ ക്ലബിലെത്തിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ഡീല്‍ ശരിയായി വന്നില്ല.സൗദി അറേബ്യന്‍ ക്ലബ്ബുകള്‍ വന്‍ തുകയാണ് ഓഫര്‍ ചെയ്തത്. പക്ഷേ സൗദിയിലേക്ക് ഇല്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു. ഇതോടെ ഇന്റര്‍ മയാമിക്ക് നറുക്ക് വീഴുകയായിരുന്നു.

ഡേവിഡ് ബെക്കാമാണ് മെസ്സിയെ ക്ലബ്ബിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.അതേസമയം പോര്‍ഷെ ടവറില്‍ മെസ്സിക്ക് നേരത്തെ തന്നെ ഒരു അപ്പാര്‍ട്‌മെന്റുണ്ട്. അതുകൊണ്ട് പുതിയ വീടും ശ്രദ്ധാ കേന്ദ്രമാകുമെന്ന് ഉറപ്പാണ്. അതേസമയം മുന്‍ അര്‍ജന്റീന കോച്ചിനെയും ഇന്റര്‍ പരിശീലകനായി നിയമിച്ചിട്ടുണ്ട്. നിലവില്‍ ലീഗില്‍ അവസാന സ്ഥാനക്കാരാണ് ഇന്റര്‍ മയാമി. ടീമിനെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയായിരുന്നു മെസ്സിക്കുള്ള ടാര്‍ഗറ്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+