കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാജിയെ പുറത്താക്കിയത് ധോണിയെന്ന് ഗാംഗുലി

Google Oneindia Malayalam News

കൊല്‍ക്കത്ത: ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്താകാന്‍ കാരണം ക്യാപ്റ്റന്‍ എം എസ് ധോണിയെന്ന് സൗരവ് ഗാംഗുലി. ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവേയാണ് ഹര്‍ഭജന്‍ വിഷയത്തില്‍ ധോണിയോടുള്ള അതൃപ്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലി അറിയിച്ചത്. 'ക്യാപ്റ്റന്റെ ആളുകള്‍' ലിസ്റ്റില്‍ ഉണ്ടാകുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് കൂടുതലൊന്നും ചെയ്യാനാകില്ല എന്നായിരുന്നു ഗാംഗുലിയുടെ കമന്റ്.

ഹര്‍ഭജന്‍ സിംഗിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ കഴിയും എന്ന് തന്നെയാണ് എന്റെ വിശ്വാസം. ടെസ്റ്റിലും ഏകദിനത്തിലും ഭാജി ടീമിലേക്ക് തിരിച്ചുവരും. ധോണിയുടെ ഫേവറിറ്റുകള്‍ക്ക് അപ്പുറത്തേക്ക് സെലക്ടര്‍മാര്‍ നോക്കിയാല്‍ ഹര്‍ഭജന് കാര്യങ്ങള്‍ എളുപ്പമാകും. ധോണിയുടെ ആളുകള്‍ ഉള്ളപ്പോള്‍ ഹര്‍ഭജനെ കുറിച്ച് സെലക്ടര്‍മാര്‍ ചിന്തിച്ചുപോലുമില്ല എന്നും ഗാംഗുലി കുറ്റപ്പെടുത്തി.

ganguly

ഓസ്‌ട്രേലിയയ്‌ക്കെതിരെ 2013 മാര്‍ച്ചിലാണ് ഹര്‍ഭജന്‍ സിംഗ് ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി ടെസ്റ്റ് കളിച്ചത്. രഞ്ജി ട്രോഫി ക്രിക്കറ്റിലും ഐ പി എല്‍ - ചാമ്പ്യന്‍സ് ലീഗുകളിലും മികച്ച പ്രകടനം നടത്തിയിട്ടും ഭാജിയെ ദേശീയ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ആറ് രഞ്ജി മത്സരങ്ങളില്‍ നിന്നായി ഇത്തവണ ഹര്‍ഭജന്‍ 23 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ഹര്‍ഭജന്‍ സിംഗിനെയും പ്രഗ്യാന്‍ ഓജയെയും തഴഞ്ഞ് ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളില്‍ അമിത് മിശ്രയെ ഉള്‍പ്പെടുത്തിയതിനെയും ഗാംഗുലി വിമര്‍ശിച്ചു. ശരാശരി ബൗളര്‍ മാത്രമാണ് മിശ്ര. വളരെ സ്ലോ ആണ് അദ്ദേഹത്തിന്റെ പന്തുകള്‍. മാത്രമല്ല ഫീല്‍ഡിംഗും അത്ര പോര. പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാന്‍ മിശ്രയ്ക്ക് കഴിയും എന്ന് എനിക്കു തോന്നുന്നില്ല. ഭാജിക്കും ഓജയ്ക്കും ടീമില്‍ ഇടമില്ല എന്നത് അമ്പരപ്പിക്കുന്നതാണ്.

English summary
Former Indian captain former captain Sourav Ganguly feels seasoned off-spinner Harbhajan Singh can make a comeback if the selectors look beyond those favoured by skipper Mahendra Singh Dhoni.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X