ഇന്ത്യയെ തകര്‍ത്തുവിട്ട ഓസീസ് ഹീറോ: ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇത്ര
ഇന്ത്യയെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഏറ്റവും വട്ടംകറക്കിയ ഒരു ഓള്‍റൗണ്ടറാണ്. മറ്റാരുമല്ല, ഗ്ലെന്‍ മാക്‌സ്‌വെല്ലാണത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നിരയില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരവും മാക്‌സ്‌വെല്ലാണ്. ആര്‍സിബി കളിക്കുന്നത് കൊണ്ട് വലിയൊരു ആരാധകര്‍ തന്നെ മാക്‌സിക്കുണ്ട്. നാല് വിക്കറ്റുകളാണ് മാക്‌സ്‌വെല്‍ വീഴ്ത്തിയത്.
ഇന്ത്യയെ ജയത്തില്‍ നിന്ന് അകറ്റിയതും മാക്‌സ്‌വെല്ലിന്റെ ബൗളിംഗാണ്. കളിയിലെ താരമായതും താരം തന്നെയാണ്. അതേസമയം മാക്‌സ്‌വെല്ലിന്റെ ആസ്തി എത്രയെന്ന് അറിയുമോ? പലര്‍ക്കും അറിയാത്ത കാര്യമാണിത്. താരത്തിന്റെ ഐപിഎല്‍ പ്രതിഫലം അടക്കം എത്രയാണെന്ന് പരിശോധിക്കാം. ഗ്ലെന്‍ മാക്‌സ്‌വെല്‍ സമ്പത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. 98 കോടിയാണ് താരത്തിന്റെ ആസ്തി.

ക്രിക്കറ്റില്‍ നിന്നാണ് താരത്തിന്റെ ആസ്തിയില്‍ നല്ലൊരു ഭാഗവും വരുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ, ഐപിഎല്‍, പരസ്യങ്ങള്‍, നിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ നിന്നാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വരുമാനം വരുന്നത്. അതേസമയം മാക്‌സ്‌വെല്ലിന്റെ കരിയറിന് ഒരുപാട് പ്രത്യേകതകളുണ്ട്. അതിവേഗമാണ് താരം ഓസീസ് ക്രിക്കറ്റില്‍ വളര്‍ന്നത്.
വെടിക്കെട്ട് ബാറ്റിംഗിലൂടെ ടി20-ഏകദിന ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മാക്‌സ്‌വെല്‍ വളരുകയും ചെയ്തു. എന്നാല്‍ പിന്നീട് ഫോം നഷ്ടപ്പെട്ടു. 2016-19 സീസണില്‍ താരം വളരെ മോശം പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. അതുപോലെ ക്രിക്കറ്റില്‍ നിന്ന് മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മാക്‌സ്‌വെല്‍ അവധിയെടുക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു വിഷയം തുറന്ന് പറഞ്ഞ് നേരിട്ട മാക്‌സ്‌വെല്ലിന് പൂര്‍ണ പിന്തുണ ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരുന്നു.
2021ല്‍ ടീമിലേക്ക് തിരിച്ചുവന്നത് മുതല്‍ ഗംഭീര ഫോമിലാണ് മാക്‌സ്‌വെല്‍. ഇന്ന് ഓസീസിന് ഒഴിവാക്കാനാവാത്ത താരമാണ് മാക്‌സ്‌വെല്‍. ലോക ക്രിക്കറ്റിലെ അതിഗംഭീര ഫീല്‍ഡറും, ബാറ്റിംഗില്‍ ഹിറ്ററുമായിട്ടാണ് താരം അറിയിപ്പെടുന്നത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ താരം മാത്രമാണ് മാക്‌സ്‌വെല്‍. ടി20യില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയും മാക്‌സ്‌വെല്ലിന്റെ പേരിലാണ്.
മാക്‌സ്‌വെല്ലിന്റെ മാസ വരുമാനം ഒന്നര കോടിക്ക് മുകളിലാണ്. വാര്‍ഷിക വരുമാനം പതിനെട്ട് കോടിക്ക് മുകളിലാണ്. ഒരു ഏകദിനം കളിച്ചാല്‍ എട്ടര ലക്ഷം രൂപയാണ് മാക്‌സ്‌വെല്ലിന് ലഭിക്കുക ടി20ക്ക് 5.6 ലക്ഷവും, ടെസ്റ്റ് മത്സരത്തിന് 11 ലക്ഷവുമാണ് ലഭിക്കുക. അതേസമയം ഐപിഎല്ലില്‍ നിന്ന് ഇതുവരെ വന്‍ തുക തന്നെ മാക്‌സ്‌വെല്‍ സ്വന്തമാക്കിയിട്ടുണ്ട്.
63 കോടി രൂപയാണ് വിവിധ ടീമുകളുമായുള്ള കരാറില്‍ നിന്ന് മാക്‌സ്‌വെല്ലിന് ഇതുവരെ ലഭിച്ചത്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇതുവരെ മാക്‌സ്‌വെല്‍ കളിച്ചത്.












Click it and Unblock the Notifications