Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്ലില്‍ ശുഭ്മാന്‍ ഗില്‍ വാരുന്നത് കോടികള്‍; ഒരു മത്സരത്തില്‍ കിട്ടുന്ന പ്രതിഫലം ഇത്ര

ഇന്ത്യന്‍ ടീമില്‍ ഏറ്റവും സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നതാരാണ്. ഇന്ന് അതിന് ഏറ്റവും വലിയ ഉത്തരം ശുഭ്മാന്‍ ഗില്‍ എന്നാണ്. ഈ വര്‍ഷം ആയിരം റണ്‍സിലേറെ നേടി ഐസിസി പ്ലെയര്‍ ഓഫ് ദ ഇയറിന് വരെ പരിഗണിക്കുന്ന താരമായി മാറിയിരിക്കുകയാണ് ഗില്‍. എന്നാല്‍ താരം ക്രിക്കറ്റില്‍ നിന്ന് കോടികള്‍ സമ്പാദിക്കുന്നുണ്ടെന്ന് എത്ര പേര്‍ക്കറിയാം.

നിലവില്‍ ഏകദിന ക്രിക്കറ്റിലെ ഒന്നാം റാങ്കില്‍ ഗില്ലാണ്. താരം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല, ഐപിഎല്‍ ക്രിക്കറ്റിലും കോടികളാണ് സമ്പാദിക്കുന്നതെന്ന് എത്ര പേര്‍ക്കറിയാം. നിലവില്‍ ഗില്ലിന്റെ ആസ്തി 32 കോടിയാണ്. ശുഭ്മാന്‍ ഗില്ലിന്റെ പ്രതിഫലം മൂന്ന് കോടി രൂപയാണ്. കരിയറിന്റെ തുടക്കത്തില്‍ തന്നെയാണ് ഇത്ര വലിയ തുക താരത്തിന് ലഭിക്കുന്നത്.

shubman-gill

ശുഭ്മാന്‍ ഗില്ലിന് ഗുജറാത്ത് ടൈറ്റന്‍സ് ഒരു സീസണില്‍ എട്ട് കോടി രൂപയാണ് നല്‍കുന്നത്. അതായത് ഒരു മത്സരത്തില്‍ ഏകദേശം 57 ലക്ഷം രൂപയെങ്കിലും മാച്ച് ഫീയായി ഗില്ലിന് ലഭിക്കും. ഇതിന് പുറമേ പുരസ്‌കാരങ്ങളുണ്ടെങ്കില്‍ അതും ലഭിക്കും. ബിസിസിഐയുടെ ഗ്രേഡ് ബി കരാറിലാണ് ഗില്ലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൂന്ന് കോടി രൂപ ഗില്ലിന് വാര്‍ഷിക ശമ്പളമായി ബിസിസിഐ നല്‍കും. ഒരു ടി20 മത്സരം കളിച്ചാല്‍ മൂന്ന് ലക്ഷം രൂപയും, ഒരു ഏകദിന മത്സരം കളിച്ചാല്‍ ആറ് ലക്ഷം രൂപയും, ടെസ്റ്റ് മത്സരത്തിന് പതിനഞ്ച് ലക്ഷം രൂപയും ഗില്ലിന് ലഭിക്കും. അതേസമയം ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായത് കൊണ്ട് താരത്തിന്റെ പ്രതിഫലം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

ശുഭ്മാന്‍ ഗില്ലിന് ഐപിഎല്ലും അതുപോലെ ഇന്ത്യന്‍ ക്രിക്കറ്റും മാത്രമല്ല പ്രതിഫലം നല്‍കുന്നത്. നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമാണ് ഗില്‍. അതിലൂടെയാണ് താരത്തിന്റെ സമ്പാദ്യം വര്‍ധിച്ചത്. കാസിയോ, ബജാജ് അലയന്‍സ്, ടാറ്റ ക്യാപിറ്റല്‍, ബീറ്റ് എക്‌സ്പി, എന്‍ഗേജ്, മസില്‍ ബ്ലേസ്, ഫിയാമ, ദ സ്ലീപ്പ് കമ്പനി, സിയറ്റ്, ഗില്ലറ്റ്, ആക്കോ, ഭാരത് പേ, മൈ ഇലവന്‍ സര്‍ക്കിള്‍ ആന്‍ഡ് വിംഗ്‌സ് എന്നിങ്ങനെ നീളുന്നു താരത്തിന്റെ പരസ്യ കമ്പനികളുമായുള്ള കരാറുകള്‍.

അതുപോലെ ഗില്ലിന്റെ ലൈഫ്‌സ്റ്റൈലും അമ്പരപ്പിക്കുന്നതാണ്. വമ്പന്‍ ബംഗ്ലാവുകളും താരത്തിന് സ്വന്തമായിട്ടുണ്ട്. പഞ്ചാബിലെ വീടാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത്. റേഞ്ച് റോവര്‍, മഹീന്ദ്ര ഥാര്‍ പോലുള്ള കാറുകളും താരത്തിന് സ്വന്തമായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പതിനൊന്ന് മില്യണ്‍ ഫോളോവേഴ്‌സ് താരത്തിനുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും താരത്തിന് പ്രതിഫലം ലഭിക്കുന്നുണ്ട്.

2018 മുതല്‍ 2021 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു താരം. ആറ് സീസണ്‍ ഐപിഎല്ലില്‍ കളിച്ചപ്പോള്‍ 23.2 കോടിയാണ് ഗില്ലിന് ലഭിച്ചിരിക്കുന്നത്. 2023 ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, പ്രൈസ് മണി എന്നിവയെല്ലാം ഗില്ലിന് ല ഭിച്ചിട്ടുണ്ട്. മൊത്തം 40 ലക്ഷം രൂപ ഐപിഎല്ലിലെ സുപ്രധാന അവാര്‍ഡുകളിലൂടെ താരത്തിന് ലഭിച്ചിട്ടുണ്ട്. 2023ല്‍ ഒരു മത്സരത്തില്‍ 70 ലക്ഷം വരെ ഗില്ലിന് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+