ഹര്‍ദിക്ക് പാണ്ഡ്യ കീശ നിറയ്ക്കും, മുംബൈയിലേക്ക് കൈവീശി വരുന്നതല്ല; ഒരു മത്സരത്തില്‍ ഇത്ര കിട്ടും
ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടംപിടിച്ച താരമാണ് ഹര്‍ദിക്ക് പാണ്ഡ്യ. കഴിഞ്ഞ ദിവസമാണ് ഹര്‍ദിക് തന്റെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സില്‍ തിരികെയെത്തിയത്. രണ്ട് സീസണ്‍ ഐപിഎല്ലിലെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സില്‍ കളിച്ച ശേഷമായിരുന്നു ഹര്‍ദിക് മടങ്ങിയെത്തിയത്. ഗുജറാത്തിന് വേണ്ടി കളിച്ച ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം നേടിക്കൊടുത്ത ഹര്‍ദിക്ക് അടുത്ത സീസണില്‍ ടീമിനെ വീണ്ടും ഫൈനലിലെത്തിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഹര്‍ദിക് മുംബൈയില്‍ തിരിച്ചെത്തിയത്. ഒരിക്കലും പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നു ഇത്. എന്നാല്‍ ഗുജറാത്ത് ഹര്‍ദിക്കിനെ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം എന്തുകൊണ്ട് ഗുജറാത്ത് ഹര്‍ദിക്കിനെ കൈമാറി എന്നതും വ്യക്തമല്ല. ലോകകപ്പിലെ പരിക്കിനെ തുടര്‍ന്നും, താരത്തിന്റെ നിലവിലെ ഫോമും പരിഗണിച്ചാവാം ഈ തീരുമാനമെന്നാണ് വിലയിരുത്തല്‍.

ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് പാതി വഴിയില്‍ പുറത്താവുകയായിരുന്നു ഹര്‍ദിക്ക്. എന്നാല്‍ ഏഷ്യാ കപ്പില്‍ ടീമിന്റെ കിരീ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു ഹര്‍ദിക്. അതേസമയം മുംബൈയിലേക്കും താരത്തിന്റെ വരവ് വെറുമൊരു സൗഹൃദത്തിന്റെ പുറത്ത് മാത്രമല്ല. കോടികളാണ് താരത്തിന്റെ പോക്കറ്റിലെത്താന്‍ പോകുന്നത്. അതും മറ്റൊരു താരത്തിനും കിട്ടാത്ത അത്ര വലിയ തുകയാണ് ഹര്‍ദിക്കിന് ലഭിക്കുക.
ഹര്‍ദിക്ക് ഇതുവരെ നാല് കിരീടങ്ങള്‍ ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. അതാണ് താരത്തിന്റെ മൂല്യം ഉയര്‍ത്താനുള്ള കാരണം. ഐപിഎല്ലില്‍ രണ്ട് തരത്തിലുള്ള ട്രേഡിംഗുകള്‍ ഉണ്ട്. ആദ്യത്തേത് വണ്‍ വേ ട്രേഡിംഗാണ്. ഇതുപ്രകാരം ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിക്ക് ഒന്നോ അതില്‍ അധികമോ കളിക്കാരെ മറ്റ് ടീമുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. രണ്ടാമത്തേത് ടു വേ ട്രേഡാണ്. ഇതുപ്രകാരം താരങ്ങളെ പരസ്പരം കൈമാറാന്‍ സാധിക്കും.
ഇത് ഒരു താരത്തിന്റെയും, ടീമിന്റെയും, പരസ്പര സമ്മതപ്രകാരമായിരിക്കും. ഇതില്‍ വണ്‍ വേ ട്രേഡ് പ്രകാരമാണ് ഹര്‍ദിക് മുംബൈയിലെത്തിയത്. ഇതോടെ 15 കോടി വാര്‍ഷിക ഐപിഎല്‍ പ്രതിഫലമായി താരത്തിന് ലഭിക്കും. ഈ തുകയാണ് ഗുജറാത്ത് ഹര്‍ദിക്കിന് വേണ്ടി ചെലവിട്ടിരുന്നത്. അത് നല്‍കാന്‍ മുംബൈ തയ്യാറാവുകയായിരുന്നു. ഈ പ്രതിഫലവും അതോടൊപ്പം ധാരണകള്‍ പ്രകാരമുള്ള തുകയും ഹര്‍ദിക്കിന് ലഭിക്കും.
അതേസമയം വണ്‍ ട്രേഡില്‍ ബാധകമായ ഒരു നിശ്ചിത ശതമാനം തുകയും ഹര്‍ദിക്കിന് മുംബൈ നല്‍കും. ഇത് പക്ഷേ വെളിപ്പെടുത്തിയിട്ടില്ല. ട്രാന്‍സ്ഫര്‍ ഫീസില്‍ ബിസിസിഐ നിയന്ത്രണം കൊണ്ടുവന്നിട്ടില്ല. ഇത് ഒരു ടീം കളിക്കാരനും തമ്മില്‍ ഉണ്ടാവുന്നതാണ്. അതായത് ഗുജറാത്തും ഹര്‍ദിക്ക് തമ്മിലാണ് ഈ കരാറുണ്ടാവുക. ഈ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ട്രാന്‍സ്ഫര്‍ ഫീസ് ഗുജറാത്ത് ടൈറ്റന്‍സിന് കൈമാറേണ്ടി വരും.
ഇതില്‍ നിന്ന് നിശ്ചിത ശതമാനം ടീം വിട്ട് പോകുന്ന താരത്തിന് ആവശ്യപ്പെടാം. ഇത് ഒറ്റ തവണ പേമെന്റ് ആയിരിക്കും. ട്രാന്‍സ്ഫര്‍ കരാര്‍ ഉണ്ടാക്കിയാല്‍ അത് ബിസിസിഐക്കാണ് അയക്കുക. ഇതുവരെ ആ തുക ടീം പരസ്യമാക്കിയിട്ടില്ല. നിലവില്‍ ഒരു മത്സരം കളിക്കുമ്പോള്‍ ഒരു കോടി രൂപ എന്ന നിരക്കിലാണ് ഹര്‍ദിക്കിന് ലഭിക്കുക.












Click it and Unblock the Notifications