Get Updates
Get notified of breaking news, exclusive insights, and must-see stories!

5 രൂപയ്ക്ക് നൂഡില്‍സ് കഴിച്ചിരുന്ന കാലം, ഇന്ന് ഹര്‍ദിക്കിന്റെ ആസ്തി എത്രയെന്നറിയുമോ? പ്രതിഫലം ഇത്ര

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യ ഉണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു. താരത്തിന്റെ കാലിനേറ്റ പരിക്കേറ്റ് ഗുരുതരമാണ്. പക്ഷേ പകരക്കാരെ കണ്ടെത്താന്‍ ടീമിന് ഇപ്പോഴും സാധിച്ചിട്ടില്ല. കാരണം പേസ് ബൗളിംഗ്-ബാറ്റിംഗ് ഓള്‍റൗണ്ടറായി മറ്റാരു തന്നെ ഇന്ത്യന്‍ ടീമില്‍ ഇല്ല. ഷാര്‍ദുല്‍ താക്കൂറിനെ പറയാമെങ്കിലും പാണ്ഡ്യയുമായി താരത്തെ താരതമ്യം ചെയ്യാന്‍ പോലും സാധിക്കില്ല.

അതേസമയം ഹര്‍ദിക് കളിക്കുന്നില്ലെങ്കില്‍ അത് ടീമിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. അതിലേറെ പ്രശ്‌നമാണ് ഇനിയുള്ള മത്സരങ്ങളില്‍ ഹര്‍ദിക് തിരിച്ചെത്തുമോ എന്നത്. ബിസിസിഐ ഇക്കാര്യത്തില്‍ ഉറപ്പും നല്‍കിയിട്ടില്ല. അതേസമയം ഇന്ത്യന്‍ ടീമിലെ ഗ്ലാമറസ് താരം കൂടിയായ ഹര്‍ദിക്കിന്റെ ആസ്തി എത്രയാണ് എന്നറിയുമോ? അക്കാര്യമൊന്ന് പരിശോധിക്കാം.

hardik-pandya

വളരെ ദുരിതം നിറഞ്ഞ ബാല്യമായിരുന്നു ഹര്‍ദിക്കിന്റേത്. സ്വന്തമായി ക്രിക്കറ്റ് കിറ്റ് വാങ്ങാന്‍ പോലുമുള്ള പണം അവര്‍ക്കുണ്ടായിരുന്നില്ല. ഇന്ന് ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ഹര്‍ദിക് പാണ്ഡ്യ. ദിവസം പത്ത് രൂപ സമ്പാദ്യത്തിലേക്ക് നീക്കി പോലും ഹര്‍ദിക്കിന്റെയും സഹോദരന്റെയും ജീവിതത്തിലുണ്ടായിരുന്നില്ല. ഇന്ന് ആഡംബര ജീവിതമാണ് ഹര്‍ദിക്ക് നയിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് ഹര്‍ദിക്കിന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ അതിന് വേണ്ട പണമില്ലായിരുന്നു. ചെറിയ കാര്‍ ബിസിനസായിരുന്നു പാണ്ഡ്യയുടെ പിതാവ് നടത്തിയിരുന്നത്. ഇത് അടച്ചുപൂട്ടിയ ശേഷമാണ് വഡോദരയിലേക്ക് കുടുംബം താമസം മാറിയത്. മക്കള്‍ ക്രിക്കറ്റ് കോച്ചിംഗിന് വേണ്ടിയായിരുന്നു ഈ തീരുമാനം.

ഇന്ന് പതിനൊന്ന് മില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് ഹര്‍ദിക്കിനുള്ളത്. 91 കോടി വരും ഇത്. ഇന്ത്യന്‍ ടീമിലെ വളരെ സമ്പന്നനായ ഓള്‍റൗണ്ടര്‍മാരിലാണ് ഹര്‍ദിക്കിന്റെ സ്ഥാനം. ബിസിസിഐ കരാര്‍പ്രകാരം എ ലിസ്റ്റിലാണ് ഹര്‍ദിക്കിന്റെ സ്ഥാനം. ഇതിലൂടെ അഞ്ച് കോടി രൂപ വര്‍ഷം പ്രതിഫലമായി പാണ്ഡ്യക്ക് ലഭിക്കും. ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷവും, ഏകദിന മത്സരം കളിച്ചാല്‍ ആറ് ലക്ഷം രൂപയും, ടി20 മത്സരത്തിന് മൂന്ന് ലക്ഷം രൂപയുമാണ് ലഭിക്കുക.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടിയാണ് ഹര്‍ദിക് കളിക്കുന്ന്. ടീമിന്റെ ക്യാപ്റ്റനായ ഹര്‍ദിക് വര്‍ഷം 15 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇത് കരാര്‍പ്രകാരമുള്ള തുകയാണ്. ഒരു മത്സരത്തിന് 1.25 കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. നോക്കൗട്ടിലേക്ക് കടക്കുന്നതിന് മുമ്പ് മൊത്തം 14 മത്സരങ്ങളുണ്ടാവും.

നിരവധി ബ്രാന്‍ഡുകളുടെ പരസ്യത്തിലും ഹര്‍ദിക് പ്രത്യക്ഷപ്പെടാറുണ്ട്. ഇവരുമായി എല്ലാം വലിയ കരാറും താരത്തിനുണ്ട്. ഗള്‍ഫ് ഓയില്‍, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഗില്ലറ്റ്, ബോട്ട്, ഡ്രീം ഇലവന്‍, ആമസോണ്‍, ഓപ്പോ എന്നിങ്ങനെയാണ് അതില്‍ ചില ബ്രാന്‍ഡുകള്‍, ഓരോ പരസ്യത്തിനും ഒരു കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഹര്‍ദിക് ഈ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയത്.

അഞ്ച് രൂപയുടെ നൂഡില്‍സ് മാത്രം കഴിച്ച് മണിക്കൂറുകളോളം പരിശീലനം നടത്തിയും ഞാനും സഹോദരനും. കാരണം മറ്റൊന്നിനും പണമുണ്ടായിരുന്നില്ല. ആ സമയത്ത് ഓട്ടോ ഓടിക്കാനെല്ലാം പോയിരുന്നുവെന്നും പാണ്ഡ്യ പറഞ്ഞു. അന്ന് 500 രൂപയായിരുന്നു ഓരോ മത്സരത്തിനും ലഭിച്ചിരുന്നത്. എന്നാല്‍ ഹര്‍ദിക്കിന്റെ ജീവിതം മാറിയത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തെ പത്ത് ലക്ഷത്തിന് സ്വന്തമായതോടെയാണ്.

ഇന്ന് വഡോദരയില്‍ 3.6 കോടിയുടെ വീട് ഹര്‍ദിക്കിനുണ്ട്. ബാന്ദ്രയില്‍ എട്ട് ബെഡ്‌റൂം വരുന്ന അപ്പാര്‍ട്ട്‌മെന്റും ഹര്‍ദിക്കിനുണ്ട്. മുപ്പത് കോടിയാണ് ഇതിന്റെ വില. ടൊയോട്ട എറ്റിയോസ്, ജീപ്പ് കോമ്പസ്, ഓഡി എ6, പോര്‍ഷെ കയേന്‍, മേഴ്‌സിഡസ് എഎംജി ജി63, റേഞ്ച് റോവര്‍ വോഗ്, ലമ്പോര്‍ഗിനി ഹ്യൂറക്കന്‍, റോള്‍സ് റോയ്‌സ് തുടങ്ങിയ കാറുകളും ഹര്‍ദിക്കിന്റെ ശേഖരത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+