കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: അടുത്ത റസ്സല്‍ ഇവിടെയുണ്ട്! ചൂണ്ടിക്കാട്ടി ഗംഭീര്‍, ലേലത്തില്‍ പൊടിപാറും

ജാമിസണിനെയാണ് റസ്സലിനോട് ഉപമിച്ചത്

Google Oneindia Malayalam News

1

ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൈല്‍ ജാമിസണിനെ പുകഴ്ത്തി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഐപിഎല്‍ താരലേലം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് ജാമിസണിനെ ഗംഭീര്‍ വാനോളം പ്രശംസിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനോടാണ് ജാമിസണിനെ അദ്ദേഹം താരതമ്യം ചെയ്തത്.

ഭാവിയിലെ റസ്സലായി ജാമിസണ്‍ മാറുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഗംഭീര്‍. ഐപിഎല്ലിന്റെ ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശ താരങ്ങളുടെ ലിസ്റ്റില്‍ ജാമിസണും ഉള്‍പ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ തനിക്കു അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ജാമിസണ്‍ സൂപ്പര്‍ താരമാവും

ജാമിസണ്‍ സൂപ്പര്‍ താരമാവും

ഇപ്പോള്‍ കൈല്‍ ജാമിസണ്‍ അത്ര പ്രശസ്തനായ കളിക്കാരനല്ലായിരിക്കാം. എന്നാല്‍ സൂപ്പര്‍ താരമായി വൈകാതെ അദ്ദേഹം മാറും. ജാമിസണിനെ സ്വന്തം ടീമിലെത്തിക്കാന്‍ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ലഭിച്ച മികച്ച അവസരമാണ് ഇത്തവണത്തെ ലേലം. കാരണം ദീര്‍ഘകാലം നിങ്ങള്‍ക്കു ടീമില്‍ നിലനിര്‍ത്താന്‍ കഴിയാവുന്ന താരമാണ് ജാമിസണ്‍. ഏഴടിയാണ് അദ്ദേഹത്തിന്റെ ഉയരം. 140 കിമി വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്ന ജാമിസണിന് വമ്പന്‍ ഷോട്ടുകളും കളിക്കാനാവും. അടുത്ത ആന്ദ്രെ റസ്സല്‍ ജാമിസണ്‍ തന്നെയായിരിക്കുമെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ടീമിനെ വാര്‍ത്തെടുക്കാം

ടീമിനെ വാര്‍ത്തെടുക്കാം

ജാമിസണ്‍, ചെറുപ്പമാണ്. കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. ലേലത്തില്‍ ആരുതന്നെ വാങ്ങിയാലും അദ്ദേഹത്തെ കേന്ദ്രീകരിച്ച് ഐപിഎല്ലില്‍ ടീമിനെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.
ജാമിസണ്‍ മറ്റു ചില കളിക്കാരെപ്പോലെ കരിയറിന്റെ അവസാനത്തോട് അടുത്തു നില്‍ക്കുന്ന താരമല്ല. എല്ലാവര്‍ക്കും ഇക്കാര്യം അറിയാവുന്നതുമാണ്. വളരെ ചെറുപ്പമായ ജാമിസണിനെ ലേലത്തില്‍ വാങ്ങിയാല്‍ ഏറെക്കാലത്തേക്കു മറ്റൊരു കളിക്കാരനെ ഒരു ഫ്രാഞ്ചൈസിക്കു തിരയേണ്ടി വരില്ലെന്നും ഗംഭീര്‍ വിശദമാക്കി.

ഏതു ഫ്രാഞ്ചൈസിയിലേക്ക്?

ഏതു ഫ്രാഞ്ചൈസിയിലേക്ക്?

ലേലത്തില്‍ ജാമിസണിനു ഏറ്റവുമധികം യോജിച്ച ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഒരു വിദേശ ഓള്‍റൗണ്ടറെ ലക്ഷ്യമിടുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജാമിസണിനു വേണ്ടി ശ്രമിക്കാവുന്നതാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ജാമിസണിനു യോജിച്ച മറ്റൊരു ഫ്രാഞ്ചൈസി. കാരണം ന്യൂബോള്‍ എറിയുന്നതിനൊപ്പം ആറ്, ഏഴ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനും ജാമിസണിനു കഴിയും. ഫാസ്റ്റ്, സ്പിന്‍ ബൗളിങിനെതിരേ വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും അദ്ദേഹം മിടുക്കനാണെന്നു ഗംഭീര്‍ വിലയിരുത്തി.
ആയിരത്തിനു മുകളില്‍ താരങ്ങള്‍ ലേലത്തിനായി നേരത്തേ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസികളുടെ താല്‍പ്പര്യം പരിഗണിച്ച് ബിസിസിഐ ഇതു 292 ആക്കി വെട്ടിക്കുറച്ചിരുന്നു.

ന്യൂസിലാന്‍ഡ് ടീമിലെ സ്ഥിരാംഗം

ന്യൂസിലാന്‍ഡ് ടീമിലെ സ്ഥിരാംഗം

ന്യൂസിലാന്‍ഡ് ടീമിലെ സ്ഥിരാംഗമാണ് 26 കാരനായ ജാമിസണ്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആദ്യ കളിയില്‍ തന്നെ മിന്നുന്ന പ്രകടനത്തോടെ ജാമിസണ്‍ ശ്രദ്ധിക്കപ്പെട്ടു. കിവീസിനായി ആറു ടെസ്റ്റുകളും രണ്ടു ടി20കളും നാലു ടി20ളും താരം കളിച്ചിട്ടുണ്ട്.
അതേസമയം, കരിയറില്‍ ഇതുവരെ ആകെ 38 ടി20കളില്‍ ജാമിസണ്‍ കളിച്ചു കഴിഞ്ഞു. 7.98 ഇക്കോണമി റേറ്റില്‍ 54 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ബാറ്റിങിലേക്കു വന്നാല്‍ 138.68ന്റെ സ്‌ട്രൈക്ക് റേറ്റും 27.14 ശരാശരിയുമാണ് ജാമിസണുള്ളത്.

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Kings XI Punjab to be renamed Punjab Kings | Oneindia Malayalam

English summary
He is next Andre russel in the making, Gautam gambhir praises Newzealand allrounder Jamieson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X