Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനനത്തിയതി തിരുത്തി റിഷഭ് പന്ത്, അമ്പരന്ന് ആരാധകര്‍; കാരണം ഇത്

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത താരമാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ റിഷഭ് പന്തിന് സാധിച്ചിരുന്നു. മഹേന്ദ്ര സിംഗ് ധോണിയെന്ന ലോകോത്തര വിക്കറ്റ് കീപ്പറുടെ അഭാവം കുറച്ചെങ്കിലും നികത്താന്‍ റിഷഭ് പന്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ആറ് മാസക്കാലമായി കളിക്കളത്തിന് പുറത്താണ് റിഷഭ് പന്ത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടാക്കിയിരുന്നു. ഈ അപകടത്തില്‍ റിഷഭ് പന്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന് നടക്കാന്‍ പോലും സാധിച്ചത്. റൂര്‍ക്കിയിലെ തന്റെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് റിഷഭ് പന്ത് അപകടത്തില്‍പ്പെട്ടത്.

Rishabh Pant

കാര്‍ മറിഞ്ഞതിന് ശേഷം തീപിടിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഷഭ് പന്ത് ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹിയുടെ കളി കാണാനെത്തിയിരുന്നു. അതിനിടെ ഊന്നുവടിയുടെ സഹായമില്ലാതെ നടക്കുന്ന വീഡിയോ റിഷഭ് പന്ത് പങ്ക് വെച്ചിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ജനനത്തിയതി തിരുത്തിയിരിക്കുകയാണ് റിഷഭ് പന്ത്.

25 കാരനായ റിഷഭ് പന്ത് യഥാര്‍ത്ഥത്തില്‍ ജനിച്ചത് 1997 ഒക്ടോബര്‍ 4 ന് ആണ്. എന്നാല്‍ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം ജനത്തിയതി 2023 ജനുവരി 5 ആക്കി മാറ്റിയിരിക്കുകയാണ്. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് വ്യക്തമല്ല. എന്തുകൊണ്ടാണ് ഈ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്ന് റിഷഭ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പലരും ഇത് സംബന്ധിച്ച് പല പ്രവചനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം റിഷഭ് പന്തുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത് 2023 ജനുവരി അഞ്ച് എന്നത് അദ്ദേഹം തന്റെ രണ്ടാം ജന്മമായി കണക്കാക്കുന്നു എന്നാണ്. ജനുവരി നാലിന് എയര്‍ലിഫ്റ്റ് ചെയ്ത് മുംബൈയിലെത്തിയ റിഷഭ് പന്തിന് അഞ്ചാം തിയതിയാണ് നിര്‍ണായകമായ ശസ്ത്രക്രിയ നടത്തിയത്. ഇക്കാരണത്താലാണ് റിഷഭ് പന്ത് തന്റെ രണ്ടാം ജന്മം എന്ന് കൊടുത്ത് കൊണ്ട് ജനനത്തിയതി മാറ്റിയത് എന്നാണ് പലരുടേയും അഭിപ്രായം.

40 ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റിഷഭ് പന്ത്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് റിഷഭ് പന്ത് ഉള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി ഉണ്ട് എന്നാണ് ബി സി സി ഐ അറിയിച്ചിരിക്കുന്നത്. പെട്ടെന്ന് തന്നെ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങി വരാനാണ് സാധ്യത. എന്നാലും 2023 ലെ ഏകദിന ലോകകപ്പില്‍ അദ്ദേഹം കളിക്കാന്‍ സാധ്യത കുറവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+