ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ടിക്കറ്റ് ഇനി എളുപ്പത്തില്‍ ബുക്ക് ചെയ്യാം, അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെ
മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ലോകകപ്പ് മത്സരം ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെ നടക്കും. ഇന്ത്യ വേദിയാകുന്ന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ആഗസ്റ്റ് 10 മുതല്‍ ആരംഭിക്കും. പേടിഎം, ബുക്ക് മൈ ഷോ എന്നീ ആപ്പുകള്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പ്രിന്റഡ് കോപ്പി ഉണ്ടെങ്കില്‍ മാത്രമാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സാധിക്കുക.
ലോകകപ്പ് മത്സരങ്ങളുടെ ഏതാണ്ട് പകുതിയില്‍ അധികം ടിക്കറ്റുകളും ഈ രണ്ട് ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയാണ് വില്‍പന നടക്കുക. വാങ്കഡെ സ്റ്റേഡിയത്തിലും കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലും നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് പേടിഎം വഴി മാത്രമാണ് ലഭ്യമാകുക.

അതേസമയം, ടിക്കറ്റ് വില്‍പന വൈകുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഐ സി സി ടൂര്‍ണമെന്റ് ആയതിനാല്‍ മികച്ച സാങ്കേതിക സൗകര്യങ്ങളോടെയുള്ള ഓണ്‍ലൈന്‍ വില്‍പന നടത്താനാണ് പദ്ധതിയിട്ടിരുന്നത്. ജൂലായ് ആദ്യ ആഴ്ച ടിക്കറ്റ് വില്‍പന നടത്തുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വില്‍പന ആഗസ്റ്റ് 10 മുതല്‍ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം, മത്സരത്തിന് വേദിയാകുന്ന 12 സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച് ഐ സി സി ഒരുക്കങ്ങള്‍ വിലിയിരുത്തിയിട്ടുണ്ട്. ഇന്ത്യ- പാക് മത്സരം ഉള്‍പ്പടെ ലോകകപ്പിലെ ചില കളികളുടെ മത്സരക്രമം പുനക്രമീകരിക്കുന്നതിനാല്‍ ഷെഡ്യൂള്‍ മാറ്റിയ ശേഷമാകും ടിക്കറ്റ് വില്‍പന ആരംഭിക്കുക. ജൂലായ് 31ഓടെ ടിക്കറ്റ് നിരക്കുകളില്‍ വ്യക്തത വരും. അന്തിമ ടിക്കറ്റ് നിരക്ക് സംഭവിച്ച് ഇതേ ദിവസം തീരുമാനം അറിയിക്കണമെന്ന് ബി സി സി ഐ എല്ലാ സംസ്ഥാന അസോസിയേഷനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകകപ്പ് ക്രിക്കറ്റ് സന്നാഹാ മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയാകുന്നുണ്ട്. ബി സി സി ഐ, ഐ സി സി പ്രതിനിധികള്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പെത്തി ഒരുക്കങ്ങള്‍ വിലിയിരുത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ നേരത്തെ സംഘത്തെ അറിയിച്ചിരുന്നു.
പരിശീലന മത്സരങ്ങള്‍ക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുന്നത്. അഞ്ച് ദിവസങ്ങള്‍ക്കിടെ ടീം ഇന്ത്യയുടെ ഉള്‍പ്പടെ നാല് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. സെപ്റ്റംബര്‍ 29ന് ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാന്‍ മത്സരമാണ് ആദ്യ പരിശീലന മത്സരം. ശേഷം 30-ാം തിയതി ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലും ഒക്ടോബര്‍ 2ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും തമ്മിലും 3ന് ടീം ഇന്ത്യയും തിരുവനന്തപുരത്ത് മത്സരങ്ങള്‍ കളിക്കും.












Click it and Unblock the Notifications