കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: മോറിസിന് ഇത്രയും മൂല്യമോ? വാങ്ങാനുള്ള കാരണം വെളിപ്പെടുത്തി സങ്കക്കാര

16.25 കോടിക്കാണ് മോറിസ് രാജസ്ഥാന്‍ ടീമിലെത്തിയത്

Google Oneindia Malayalam News

ഐപിഎല്‍ ലേലം പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിത ഹീറോയായത് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസായിരുന്നു. 16.25 കോടിയെന്ന ടൂര്‍ണമെന്റിലെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന തുകയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് മോറിസിനെ വാങ്ങിയത്. 16 കോടിയെന്ന യുവരാജ് സിന്റെ ഓള്‍ടൈം റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും അതിനു മുമ്പത്തെ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും താരമായിരുന്നു മോറിസ്. എന്നാല്‍ രണ്ടു ഫ്രാഞ്ചൈസികളിലും ഓരോ സീസണ്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. കഴിഞ്ഞ ലേലത്തില്‍ 10 കോടിയായിരുന്നു മോറിസിന്റെ മൂല്യമെങ്കില്‍ ഇത്തവണ അതു 16.25 കോടിയിലെത്തുകയായിരുന്നു.

1

എന്തുകൊണ്ടാണ് ഇത്രയുമുയര്‍ന്ന തുക നല്‍കി മോറിസിനെ വാങ്ങിയെന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായ കുമാര്‍ സങ്കക്കാര. രാജസ്ഥാന്‍ ടീമിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ബൗളിങിലെ മികവ് പരിഗണിച്ചാണ് മോറിസിനെ വാങ്ങിയത്. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള നമ്പര്‍ നോക്കിയാല്‍ വളരെ മികച്ചതാണ്. മാത്രമല്ല ബാറ്റിങിലും റണ്‍സെടുക്കാനുള്ള ശേഷി മോറിസിനുണ്ട്. രാജസ്ഥാനു വേണ്ടി പ്രത്യേക റോള്‍ തന്നെ അദ്ദേഹത്തിനു കളിക്കാനുണ്ട്. ലേലത്തില്‍ എല്ലാ കാര്യങ്ങളും പ്രതീക്ഷിച്ചതു പോലെ നടന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സങ്കക്കാര വ്യക്തമാക്കി.

മോറിസിനെ ടീമിലെത്തിക്കാന്‍ നല്‍കിയ തുക വളരെ കൂടുതലാണെന്നു സങ്കക്കാരയും സമ്മതിക്കുന്നു. അതെ, വലിയ തുകയാണ് അദ്ദേഹത്തിനു നല്‍കേണ്ടി വന്നത്. അതേസമയം ടീമിലെ റോളും, ഈ റോളിന്റെ ഡിമാന്റും ലേലത്തില്‍ ഏതൊരു ഫ്രാഞ്ചൈസിയെ സംബന്ധിച്ചു വലിയൊരു പങ്ക് വഹിക്കുന്നു. ഇതു രാജസ്ഥാന്റെ മാത്രം കാര്യമല്ല, ഏതൊരു ഫ്രാഞ്ചൈസിയും ഈ ലക്ഷ്യത്തോടെയാണ് ലേലത്തില്‍ താരത്തെ വാങ്ങുന്നതെന്നും അദ്ദേഹം വിശദമാക്കി.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ പരിക്കു കാരണം മോറിസിന് കുറച്ചു മല്‍സരങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. ബാറ്റ് ചെയ്യാന്‍ മോറിസിന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. 161.90 സ്‌ട്രൈക്ക് റേറ്റോടെ 34 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഐപിഎല്ലില്‍ ഇതുവരെയുള്ള കരിയര്‍ നോക്കിയാല്‍ 70 മല്‍സരങ്ങളില്‍ നിന്നും 80 വിക്കറ്റുകളാണ് മോറിസിന്റെ പേരിലുള്ളത്. ബാറ്റിങിലേക്കു വന്നാല്‍ 157.87 സ്‌ട്രൈക്ക് റേറ്റോടെ 551 റണ്‍സും അദ്ദേഹം നേടി.

English summary
His numbers across IPL are very good, Sangakkara reveals why Rajasthan royals signed Morris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X