ഹെല്‍മറ്റാണ് താരം; ഭാഗ്യമല്ല, ജയം കൊണ്ടുവന്നത് സല്‍മാന്റെ ധീരത: ഏറ്റെടുത്ത് സൈബർ ലോകം
ഗുജറാത്തിനെതിരെ സമനില നേടിക്കൊണ്ട് രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി ഫൈനല്‍ ബർത്തില്‍ ഇടം നേടിയിരിക്കുകയാണ് കേരളം. അടിമുടി സസ്പെന്‍സും ട്വിസ്റ്റുകളും നിറഞ്ഞ സെമിഫൈനല്‍ മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ നേടിയ നിർണ്ണായക 2 റണ്‍സിന്റെ ബലത്തിലാണ് കേരത്തിന്റെ ഫൈനല്‍ പ്രവേശനം. ഫൈനലില്‍ വിദർഭയാണ് കേരളത്തിന്റെ എതിരാളികള്‍. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മുംബയെ തോല്‍പ്പിച്ചാണ് വിദർഭയുടെ വരവ്.
കേരളം ഉയർത്തിയ 457 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്കോറിന് സമാനമായ രീതിയിലുള്ള മറുപടിയാണ് ഗുജറാത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിന്റെ സ്കോറിലേക്ക് എത്താന്‍ 29 റണ്‍സ് മാത്രം മതിയായിരുന്നു. കയ്യില്‍ മൂന്ന് വിക്കറ്റും. പിന്നീടുള്ള ഒരോ റണ്‍സും വിക്കറ്റും ഇരു ടീമുകള്‍ക്കും ഒരുപോലെ നിർണ്ണായകം. സ്കോർ 436ല്‍ നില്‍ക്കെ ജയ്മീത് പട്ടേലിനെ പുറത്താക്കി സാര്‍വതെ ഗുജറ്റാത്ത് നിരയിലെ എട്ടാമനേയും കൂടാരം കയറ്റി.

പിന്നാലെ സിദ്ദാര്‍ഥ് ദേശായിയെയും മടക്കി സാർവതെ കേരളത്തിന്റെ പ്രതീക്ഷകള്‍ കാത്തു. പത്താവിക്കറ്റില്‍ പരമാവധി പിടിച്ച് നില്‍ക്കാനായി ഗുജറാത്ത് താരങ്ങളായ അര്‍സാന്‍ നഗ്വാസ്വല്ലയും പ്രിയാജിത്സിങ് ജഡേജയും സർവ്വ ശ്രമങ്ങളും പുറത്തെടുത്തു. എട്ട് ഓവറില്‍ എഴ് റണ്‍സ് മാത്രമായിരുന്നു അവർ നേടിയത്. രണ്ട് റണ്‍കൂടെ സ്കോർ ബോർഡില്‍ കൂട്ടിച്ചേർത്താല്‍ കേരളത്തിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡും അതുവരി ഫൈനല്‍ പ്രവേശവനവും ഗുജറാത്തിന് സാധ്യമാകും.
ഒടുവില്‍ സാർവതെയും സല്‍മാന്റെ ഹെല്‍മെന്റും കേരളത്തിന്റെ ഭാഗ്യനക്ഷത്രങ്ങളായി മായി. സര്‍വാതെക്കെതിരെ ആഞ്ഞടിക്കാന്‍ ശ്രമിച്ച നാഗ്വസ്വാലയുടെ ഷോര്‍ട്ട് നേരെ പതിച്ചത് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മെറ്റില്‍. ഹെല്‍മെറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് വിക്കറ്റിന് പിന്നില്‍ നില്‍ക്കുയായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കൈപ്പിടിയിലൊതുക്കി, ഒപ്പം ഫൈനലിലേക്കുള്ള ടിക്കറ്റും.
കേരളത്തിന്റെ ഫൈനല്‍ പ്രവേശനത്തോടൊപ്പം തന്നെ സല്‍മാന്റെ ഹെല്‍മെന്റും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുകയാണ്. "സൽമാൻ നിസാറിൻ്റെ ഹെൽമറ്റ് കേരളത്തിന് ഭാഗ്യം കൊണ്ടുവന്നു എന്ന തലക്കെട്ട് പലയിടത്തും കണ്ടു. സത്യത്തിൽ 'ഭാഗ്യം' എന്ന വിശേഷണത്തിൽ ഒതുക്കിനിർത്താവുന്ന സംഗതിയല്ല അത്. സൽമാൻ്റെ ധീരത കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലേയ്ക്ക് കൈപിടിച്ചുകയറ്റി എന്ന് തന്നെ പറയണം" എന്നാണ് സന്ദീപ് ദാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
'സൽമാൻ നിസാറിൻ്റെ വിഡിയോ ഞാൻ പലതവണ കണ്ടുനോക്കി. ഒഴിഞ്ഞുമാറുക എന്നതിൻ്റെ സൂചന പോലും അയാൾ പ്രകടിപ്പിക്കുന്നില്ല! പന്ത് ശക്തിയായി ഹെൽമറ്റിൽ ഇടിച്ചപ്പോൾ മാത്രമാണ് അയാൾ വീണുപോയത്. ആവർത്തിക്കട്ടെ,സൽമാൻ്റെ ധീരതയാണ് കേരളത്തെ തുണച്ചത്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'കേരളാ എംവിഡി, പ്ലീസ് നോട്ട്. ഗുജറാത്തിന്റെ അർസാൻ നാഗ്വസ്വല്ലയുടെ ഷോട്ട് കേരളത്തിന്റെ സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടിയുയർന്ന് ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈകളിലേക്ക്. രക്ഷപ്പെട്ടത് സൽമാൻ മാത്രമല്ല, കേരളം മൊത്തത്തിൽ. രണ്ട് റൺസിന്റെ ലീഡിൽ, നടാടെ രഞ്ജി ട്രോഫി ഫൈനലിലേക്ക് ഒരു കാൽ വച്ചുകഴിഞ്ഞു. എന്തായാലും ഹെൽമറ്റ് രക്ഷിക്കും എന്നതിനെ കുറിച്ച് കേരളാ എംവിഡിക്ക് ഒരു ബോധവൽക്കരണ പോസ്റ്ററിനുള്ള വകുപ്പായി' എന്നാണ് ശ്രീജിത്ത് പണിക്കർ കുറിച്ചത്.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് കണ്ടോ ഇല്ലയോ എന്ന് അറിയില്ലെങ്കിലും എം വി ഡിയും കേരള പൊലീസും 'ഹെല്‍മെറ്റ്' പോസ്സുമായി രംഗത്ത് വന്നിട്ടുണ്ട്. 'റോഡിൽ മാത്രമല്ല ഫീൽഡിലും ഹെൽമെറ്റ് രക്ഷകനാണ്' എന്ന് എം വി ഡി കുറിച്ചപ്പോള്‍ കളിയും 'ജീവനും സേവ് ചെയ്യും ഹെൽമറ്റ്. ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം' നിർബന്ധം എന്നാണ് വീഡിയോ സഹിതം കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications