കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: ദേവ്ദത്ത്-അസ്ഹര്‍ ഓപ്പണിങ്, കോലി, മാക്‌സി, എബിഡി! ഇത് ആര്‍സിബിയുടെ സൂപ്പര്‍ ടീം

കന്നിക്കിരീടമാണ് അടുത്ത സീസണില്‍ ആര്‍സിബി ലക്ഷ്യമിടുന്നത്

Google Oneindia Malayalam News

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് അടുത്ത സീസണില്‍ രണ്ടും കല്‍പ്പിച്ചു തന്നെയാണ് ഇറങ്ങുക. കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ അടിതെറ്റിയ ആര്‍സിബി വരാനിരിക്കുന്ന സീസണില്‍ കിരീടത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. വ്യാഴാഴ്ച നടന്ന ലേലത്തില്‍ ചില മികച്ച കളിക്കാരെക്കൂടി ടീമിലേക്കു കൊണ്ടു വന്നതോടെ ആര്‍സിബി എല്ലാ വീക്ക്‌നെസുകളും മറികടന്നു കഴിഞ്ഞുവെന്നാണ് ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

1

ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, ന്യൂസിലാന്‍ഡിന്റെ ഓള്‍റൗണ്ടര്‍ സെന്‍സേഷനായ മാറിയ കൈല്‍ ജാമിസണ്‍, മലയാളി ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരടക്കമുള്ളവരെ ലേലത്തില്‍ ആര്‍സിബി വാങ്ങിയിരുന്നു. തങ്ങളുടെ എല്ലാ വീക്ക്‌നെസുകളും പരിഹരിച്ചു കഴിഞ്ഞുവെന്നാണ് ആര്‍സിബി ടീം മാനേജ്‌മെന്റ് ഇപ്പോള്‍ അവകാശപ്പെടുന്നത്.

കേരളത്തിന്റെ വെടിക്കെട്ട് ഓപ്പണര്‍ മുഹമ്മമദ് അസ്ഹറുദ്ദീന്റെ വരവോടെ അടുത്ത സീസണില്‍ മലയാളി ഓപ്പണിങ് കോമ്പിനേഷന്‍ കാണാന്‍ കഴിഞ്ഞു. മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കല്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ആര്‍സിബിയുടെ ഓപ്പണറാണ്. ദേവ്ദത്തിനോടൊപ്പം പുതിയ സീസണില്‍ അസ്ഹറിനെയും കോലി ഓപ്പണിങില്‍ പരീക്ഷിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുന്‍ സീസണുകളെ അപേക്ഷിച്ച് ശക്തമായ മധ്യനിരയാണ് ഇപ്പോള്‍ ആര്‍സിബിക്കുള്ളത്. പുതിയ സീസണില്‍ ആര്‍സിബിയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കൊന്നു നോക്കാം.

Recommended Video

cmsvideo
IPL Auction 2021- Glenn Maxwell sold to RCB for Rs 14.25 crore | Oneindia Malayalam

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ആര്‍സിബി സാധ്യതാ ഇലവന്‍
മുഹമ്മദ് അസ്ഹറുദ്ദീന്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, ഡാന്‍ ക്രിസ്റ്റ്യന്‍, കൈല്‍ ജാമിസണ്‍, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

English summary
How will RCB lineup in next season, Look at RCB's predicted playing xi for IPL 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X