Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കോടി രൂപ, എല്ലാവര്‍ക്കും ബിഎംഡബ്ല്യു! രഞ്ജി കിരീടം നേടിയാല്‍ ഹൈദരാബാദ് ടീമിന് ലഭിക്കുന്നത്!

ഹൈദരാബാദ്: സമീപകാലത്തായി ഹൈദരാബാദ് ക്രിക്കറ്റ് ടീം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. രഞ്ജി പ്ലേറ്റ് ഗ്രൂപ്പില്‍ ഒന്നാമതെത്തി എലൈറ്റ് ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയ ശേഷം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ കളിക്കാരെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതിനായി വമ്പന്‍ ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് ഇപ്പോള്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി നേടുക എന്നതാണ് ടീമിന് എച്ച്‌ സി എ നല്‍കിയിരിക്കുന്ന ലക്ഷ്യം.

അങ്ങനെ ചെയ്താല്‍ ഓരോ കളിക്കാരനും പുതിയ ബി എം ഡബ്ല്യു കാറും ടീമിന് ഒരു കോടിയുടെ ക്യാഷ് പ്രൈസും ലഭിക്കും. അരിഷ്ണപ്പള്ളി ജഗന്‍ മോഹന്‍ റാവു എന്ന ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനാണ് മോഹന വാഗ്ദാനം മുന്നോട്ട് വെച്ചിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളെ പ്രചോദിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവച്ചതെന്നാണ് ജഗന്‍ മോഹന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരിക്കുന്നത്.

Ranji Trophy

ഒരു വര്‍ഷം കൊണ്ട് രഞ്ജി ട്രോഫി നേടുക എന്നത് ചിലപ്പോള്‍ ശ്രമകരമായിരിക്കും. അതിനാലാണ് മൂന്ന് വര്‍ഷത്തെ സമയം അവര്‍ക്ക് അനുവദിച്ചത് എന്നാണ് ജഗന്‍ മോഹന്‍ പറയുന്നത്. ക്രിക്കറ്റിലെ സമഗ്രമായ മാറ്റത്തിനാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. ശക്തമായ ഒരു ക്രിക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ആവശ്യകതയും ബോര്‍ഡ് സംവിധാനം നവീകരിക്കാനുള്ള പദ്ധതികള്‍ളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

നിലവില്‍ ജിംഖാന ഗ്രൗണ്ടില്‍ ഹൈദരാബാദ് ക്രിക്കറ്റ് അക്കാദമി ഓഫ് എക്‌സലന്‍സ് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പുതിയ താരങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അവരുടെ പ്രദേശത്തു തന്നെ ലഭ്യമാക്കി നാല് സാറ്റലൈറ്റ് അക്കാദമികള്‍ ആരംഭിക്കാനും പദ്ധതിയുണ്ട് എന്നും ജഗന്‍ മോഹന്‍ കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദില്‍ ഒരു സുസ്ഥിര ക്രിക്കറ്റ് ഇക്കോസിസ്റ്റം നിര്‍മ്മിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് ഹൈദരാബാദ് കിരീടം നേടിയിട്ടുള്ളത്. 1937-38 വര്‍ഷങ്ങളിലും 1986-87 വര്‍ഷങ്ങളിലും ആയിരുന്നു അത്. കഴിഞ്ഞ സീസണില്‍ എലൈറ്റ് ഗ്രൂപ്പില്‍ അവസാനമാണ് ടീം ഫിനിഷ് ചെയ്തത്. ഇതോടെയ ഹൈദരാബാദിന് പ്ലേറ്റ് ഗ്രൂപ്പിലേക്ക് തരംതാഴ്ത്തല്‍ നേരിടേണ്ടിയും വന്നിരുന്നു. എന്നാല്‍ നിലവിലെ സീസണില്‍ േേമഘാലയയെ കീഴടക്കി ഹൈദരാബാദ് അടുത്ത സീസണില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യന്‍ താരം തിലക് വര്‍മയാണ് ഹൈദരാബാദ് ടീമിന്റെ നായകന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+