കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2021: മാക്‌സിയെയും ഗൗതമിനെയും ഹൈദരാബാദ് നോട്ടമിട്ടു, പക്ഷെ കിട്ടിയില്ല!- ലക്ഷ്മണ്‍ പറയുന്നു

10.75 കോടി മാത്രമാണ് എസ്ആര്‍എച്ചിന്റെ പഴ്‌സിലുണ്ടായിരുന്നത്

Google Oneindia Malayalam News

ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെയും ഓള്‍റൗണ്ടര്‍ കെ ഗൗതമിനെയും ടീമിലെത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഉപേദേഷ്ടാവായ വിവിഎസ് ലക്ഷ്മണ്‍. പക്ഷെം ലേലത്തില്‍ വേണ്ടത്ര പണമില്ലാത്തതിനാല്‍ ഇരുവര്‍ക്കും വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

1

ലേലത്തില്‍ ചെലവഴിക്കാന്‍ വെറും 10.75 കോടി രൂപ മാത്രമാണ് എസ്ആര്‍എച്ചിന്റെ പഴ്‌സില്‍ ബാക്കിയുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് രണ്ടു പേരെയും അവര്‍ക്കു കൈവിടേണ്ടി വരികയായിരുന്നു. മാക്‌സ്വെല്‍ 14.25 കോടിക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിയപ്പോള്‍ ഗൗതം 9.25 കോടിക്കു ചെന്നൈ സൂപ്പര്‍ കിങ്‌സിലുമെത്തുകയായിരുന്നു.

ലേലത്തില്‍ കൃത്യമായ പ്ലാനിങോടെയായിരുന്നു ഞങ്ങള്‍ എത്തിയത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ചിലരെ ഞങ്ങള്‍ക്കു വാങ്ങിക്കാനായില്ല. പ്രത്യേകിച്ചും മാക്‌സ്വെല്‍ ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്ന താരമായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ കൂട്ടത്തില്‍ കേദാര്‍ ജാദവ്, ഗൗതം എന്നിവരെയും വേണമായിരുന്നു. ജാദവിനെ സ്വന്തമാക്കാന്‍ കഴിഞ്ഞു, പക്ഷെ ഗൗതമിന്റെ വില വളരെ കൂടുതലായിരുന്നു. ഞങ്ങളുടെ പക്കല്‍ പണം കുറവുമായിരുന്നുവെന്നും ലക്ഷ്മണ്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ വ്യക്തമാക്കി.

2

ലേലത്തില്‍ വിദേശ ബൗളറായി മുജീബുര്‍ റഹ്മാനെ ഞങ്ങള്‍ക്കു വാങ്ങാന്‍ കഴിഞ്ഞു, പിന്നീട് ജഗദീഷ സുചിത്തിനെയും ടീമിലേക്കു കൊണ്ടു വന്നു. സുചിന് വളരെയധികം അണ്ടര്‍റേറ്റ് ചെയ്യപ്പെട്ട ബൗളറാണ്. തകര്‍പ്പന്‍ ഫീല്‍ഡറുമായ അദ്ദേഹത്തിനു ബാറ്റിങിലും സംഭാവന നല്‍കാന്‍ കഴിയും. ലേലത്തില്‍ മൂന്നു പേരെ വാങ്ങാനായതില്‍ ഞങ്ങള്‍ സംതൃപ്തരാണ്. ഇതു എസ്ആര്‍എച്ചിനെ കൂടുതല്‍ കരുത്തരാക്കും. കാരണം 22 താരങ്ങള്‍ ടീമിലിരിക്കെയാണ് ഞങ്ങള്‍ ലേലത്തിനു വന്നത്. അതുകൊണ്ടു തന്നെ വളരെ സന്തുലിതമായ ടീമാണ് ഇപ്പോഴത്തേതെന്നും ലക്ഷ്മണ്‍ വിശദമാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

കേദാര്‍ ജാദവിന്റെ വരന് ഹൈദരാബാദിന്റെ മധ്യനിരയ്ക്കു കൂടുതല്‍ അനുഭവസമ്പത്ത് നല്‍കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരിചയസമ്പന്നനായ മധ്യനിര ബാറ്റ്‌സ്മാനെ ഞങ്ങള്‍ക്കു ആവശ്യമായിരുന്നു. വിജയ് ശങ്കര്‍, മനീഷ് പാണ്ഡെ തുടങ്ങിയ മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ നേരത്തേ ഞങ്ങള്‍ക്കുണ്ട്. പ്രിയം ഗാര്‍ഗ്, വിരാട് സിങ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ് എന്നിവരും കഴിവുള്ളവരാണെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് അര്‍ജുന്‍ | Oneindia Malayalam

English summary
Hyderabad wanted Maxwell and Gowtham in auction but could'nt acquire them reveals VVS Laxman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X