Get Updates
Get notified of breaking news, exclusive insights, and must-see stories!

കപ്പെടുത്തിട്ടേ മടങ്ങൂ എന്ന വാശിയിലാണ് കിവികള്‍; പേടിക്കണം ഈ ന്യൂസിലാന്റിനെ..!

മുംബൈ: ലോകകപ്പിലെ രണ്ടാം വിജയം സ്വന്തമാക്കി പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ന്യൂസിലാന്റ്. ആദ്യ മത്സരത്തില്‍ ലോകചാമ്പ്യന്‍മാരും കരുത്തരുമായ ഇംഗ്ലണ്ടായിരുന്നു ന്യൂസിലാന്റിന്റെ ചൂടറിഞ്ഞതെങ്കില്‍ രണ്ടാം മത്സരത്തില്‍ ദുര്‍ബലരായ നെതര്‍ലാന്റിനെയാണ് ന്യൂസിലാന്റ് വിറപ്പിച്ചത്. രണ്ട് മത്സരത്തിലും മികച്ച മാര്‍ജിനില്‍ ജയിക്കാന്‍ സാധിച്ചത് റണ്‍റേറ്റില്‍ മുന്നേറാനും ന്യൂസിലാന്റിനെ സഹായിച്ചു.

ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനും നെതര്‍ലാന്റിനെ 99 റണ്‍സിനുമാണ് ന്യൂസിലാന്റ് തോല്‍പിച്ചത്. രണ്ട് മത്സരത്തില്‍ നിന്നും വ്യക്തനമാകുന്നത് ന്യൂസിലാന്റ് ബാറ്റിംഗ് നിരയുടെ ആഴമാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഡെവണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ് പുറത്തെടുത്തത്. നെതര്‍ലാന്റിനെതിരേയും കിവീസ് ബാറ്റ്സ്മാന്‍മാര്‍ കരുത്തുകാട്ടി.

ICC World Cup 2023

ആറ് ബാറ്റ്സ്മാന്‍മാരാണ് 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. വില്‍ യംഗ് (70), രചിന്‍ രവീന്ദ്ര (51) ടോം ലാഥം (53) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഡാറില്‍ മിച്ചല്‍ (48), മിച്ചല്‍ സാന്റ്നര്‍ (36), ഡെവണ്‍ കോണ്‍വേ (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യന്‍ സാഹചര്യങ്ങളോട് ന്യൂസിലാന്റ് പൊരുത്തപ്പെട്ടു എന്ന് തന്നെയാണ് രണ്ട് മത്സരങ്ങളിലെ പ്രകടനം വ്യക്തമാക്കുന്നത്.

ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ സാന്റ്നര്‍ രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. നിലവില്‍ റണ്‍വേട്ടക്കാരിലും വിക്കറ്റ് വേട്ടക്കാരിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ന്യൂസിലാന്റ് താരങ്ങളാണ്. റണ്‍വേട്ടക്കാരില്‍ ഡെവണ്‍ കോണ്‍വേ (184), രചിന്‍ രവീന്ദ്ര (174) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. വിക്കറ്റ് വേട്ടക്കാരില്‍ മിച്ചല്‍ സാന്റ്നര്‍ (7), മാറ്റ് ഹെന്റി(6) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

കഴിഞ്ഞ തവണ ഭാഗ്യക്കേട് ഒന്ന് കൊണ്ടുമാത്രം നഷ്ടമായ ലോകകപ്പ് കിരീടം ഇത്തവണ എന്ത് വില കൊടുത്തും സ്വന്തമാക്കാനുറച്ചാണ് ന്യൂസിലാന്റ് എത്തിയിരിക്കുന്നത്. സൂപ്പര്‍താരം കെയ്ന്‍ വില്യംസണ്‍ പരിക്ക് കാരണം രണ്ട് കല്‍യിലും കളിച്ചിരുന്നില്ല. എന്നാല്‍ വൈകാതെ അദ്ദേഹം ടീമിനൊപ്പം ചേരും എന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഈ ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് ലൈനപ്പായിരിക്കും ന്യൂസിലാന്റിതേത്.

ബൗളിംഗിലും സന്തുലിതമാണ് ടീം. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്. ട്രെന്റ് ബോള്‍ട്ട് തന്നെയാണ് ബൗളിംഗിലെ കുന്തമുന. നിര്‍ണായക ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്ക് കാണിക്കുന്ന ബോള്‍ട്ട് ബാറ്റ്സ്മാന്‍മാരുടെ പേടി സ്വപ്നം തന്നെയാണ്. എന്തായാലും ആദ്യ രണ്ട് മത്സരങ്ങളോടെ തന്നെ കപ്പ് ഫേവറിറ്റുകളില്‍ മുന്നില്‍ കുതിക്കുകയാണ് ന്യൂസിലാന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+