പോരാട്ടം കടുപ്പിച്ച് അഫ്ഗാനും വരുന്നു, സെമിയിലെത്തിയാല്‍ ചരിത്രം; സാധ്യതകള്‍ ഇങ്ങനെ
ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ അഫ്ഗാനിസ്ഥാന് ജയം കുറിച്ചതോടെ സെമി ലൈനപ്പിലേക്കുള്ള ടീമുകളുടെ മത്സരം കൂടുതല്‍ ആവേശകരമാക്കിയിരിക്കുകയാണ്. ഇന്ത്യ (12 പോയിന്റ്), ദക്ഷിണാഫ്രിക്ക (10 പോയിന്റ്), ന്യൂസിലന്‍ഡ് (എട്ട് പോയിന്റ്), ഓസ്ട്രേലിയ (എട്ട് പോയിന്റ്) എന്നീ ടീമുകളാണ് നിലവില്‍ പോയന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ളവര്‍. ആറ് പോയന്റുള്ള അഫ്ഗാനിസ്ഥാന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ്.
ഇതോടെ അഫ്ഗാനിസ്ഥാന്റെ സെമി സാധ്യതയും സജീവമായിരിക്കുകയാണ്. തിങ്കളാഴ്ച ശ്രീലങ്കയ്ക്കെതിരായ 7 വിക്കറ്റിന്റെ ജയമാണ് അഫ്ഗാന് കുറിച്ചത്. ഇതോടെ ഈ ലോകകപ്പിലെ മൂന്നാം ജയവും അഫ്ഗാന് കുറിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന് ബംഗ്ലാദേശിനോട് വിജയിച്ചിരുന്നെങ്കില്‍ നിലവിലെ സെമി ലൈനപ്പ് വരെ മാറുന്ന തരത്തിലായെനെ കാര്യങ്ങള്‍.

എങ്കിലും ഇപ്പോഴും അഫ്ഗാന് പ്രതീക്ഷകളുണ്ട്. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ അവര്‍ക്ക് 12 പോയിന്റ് ലഭിക്കും. അഫ്ഗാനെ കൂടാതെ പോയന്റ് പട്ടികയില്‍ മുന്നില്‍ ഉള്ള നാല് ടീമുകള്‍ക്കെ 12 പോയന്റ് ലഭിക്കാന്‍ ഇനി അവസരമുള്ളൂ. എല്ലാ മത്സരങ്ങളും അഫ്ഗാന് ജയിക്കുകയും ന്യൂസിലാന്റ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൡ ഏതെങ്കിലും ഒരു ടീം എല്ലാ മത്സരവും പരാജയപ്പെടുകയും ചെയ്താല്‍ അഫ്ഗാന് സെമിയിലെത്തും.
ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്സിനെതിരെ അഫ്ഗാന് മേല്‍ക്കൈ ഉണ്ട്. എന്നാല്‍ മറ്റ് രണ്ട് ടീമുകള്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ്. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങളാണ് അഫ്ഗാന് ജയിക്കുന്നതെങ്കിലും 10 പോയന്റോടെ സെമി സാധ്യത നേരിയ തോതിലെങ്കിലും നിലനിര്‍ത്താന്‍ ഇവര്‍ക്കാകും. ഈ ലോകകപ്പില്‍ അഫ്ഗാന് പരാജയപ്പെടുത്തിയവരെല്ലാം മുന്‍ ലോകചാമ്പ്യന്മാരാണ്.
അതിനാല്‍ തന്നെ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും അത്ര പെട്ടെന്ന് എഴുതി തള്ളാന്‍ സാധിക്കുന്ന ടീമല്ല അഫ്ഗാനിസ്ഥാന്. എന്നിരുന്നാലും ടീമിന് വിനയാകുന്നത് നെറ്റ് റണ്‍ റേറ്റ് ആണ്. എല്ലാ മത്സരങ്ങള്‍ക്കും ശേഷം പോയിന്റ് സമനിലയിലായാല്‍ അഫ്ഗാനിസ്ഥാന് തിരിച്ചടിയാകും. നിലവില്‍ അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്‍ റേറ്റ് -0.718 ആണ്. അതേസമയം ശ്രീലങ്കയ്ക്കും പാകിസ്ഥാനും ഇപ്പോഴും നേരിയ സെമി സാധ്യത അവശേഷിക്കുന്നുണ്ട്.
എല്ലാ മത്സരങ്ങളും ജയിക്കുന്നതിനോടൊപ്പം മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കൂടി ആശ്രയിച്ചാണ് ശ്രീലങ്കയുടേയും പാകിസ്ഥാന്റേയും ഈ ലോകകപ്പിലെ സെമി ഫൈനല്‍ ഭാവി. ഇന്ന് ബംഗ്ലാദേശിനെതിരെ നിര്‍ണായക മത്സരമാണ് പാകിസ്ഥാന് ഉള്ളത്. ഇന്ന് തോറ്റാല്‍ പാകിസ്ഥാന് സെമി സാധ്യത ഏറെക്കുറെ അടയും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications