ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് ധരിച്ച്; കാരണമെന്ത്?
ഏകദിന ലോകകപ്പ് 2023 ലെ തങ്ങളുടെ ആറാമത്തെ മത്സരത്തില്‍ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും മുന്‍ ചാമ്പ്യന്‍മാരായ ഇന്ത്യയും ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. കളിച്ച അഞ്ച് കളികളും ജയിച്ച ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ അവസാന സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആശ്വാസ ജയത്തിനാണ് കാത്തിരിക്കുന്നത്.
ഇന്നും പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സാധ്യതകള്‍ അവസാനിക്കും. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയെയാണ് നേരിടുന്നത് 20 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റിന് 78 എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലുമാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (9), വിരാട് കോഹ്ലി (0), ശ്രേയസ് അയ്യര്‍ (4) എന്നിവരാണ് പുറത്തായത്.

ഇംഗ്ലണ്ടിനായി ടോസ് നേടിയ ജോസ് ബട്ട്ലര്‍ ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. അതേസമയം ഇന്ന് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് കൈയില്‍ ധരിച്ചാണ്. ദേശീയഗാനത്തിനായി ടീമംഗങ്ങള്‍ അണിനിരന്നപ്പോള്‍ എല്ലാവരും കറുത്ത ആം ബാന്‍ഡ് ധരിച്ചിരുന്നു. ഇതോടെ എന്തിനാണ് ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചിരിക്കുന്നത് എന്ന ചോദ്യവുമുയര്‍ന്നു.
എന്നാല്‍ അധികം വൈകാതെ ഇത് സംബന്ധിച്ച് ബി സി സി ഐയുടെ വിശദീകരണം എത്തി. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിംഗ് ബേദിയുടെ വിയോഗത്തില്‍ അനുശോചിച്ചാണ് രോഹിത് ശര്‍മ്മയും സംഘവും കറുത്ത ബാഡ്ജ് ധരിച്ച് കളിക്കാനിറങ്ങിയത്. ഇടങ്കയ്യന്‍ സ്പിന്നറായിരുന്ന ബിഷന്‍സിംഗ് ബേദി ഒക്ടോബര്‍ 23 നാണ് അന്തരിച്ചത്. ഏറെ നാളത്തെ അസുഖത്തെ തുടര്‍ന്നായിരുന്നു ബിഷന്‍ സിംഗ് ബേദിയുടെ അന്ത്യം.
ഇന്ത്യ കണ്ട ഏറ്റവും ഇടങ്കയ്യന്‍ സ്പിന്നര്‍മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ഇന്ത്യക്കായി 67 ടെസ്റ്റുകള്‍ കളിച്ച ബിഷന്‍സിംഗ് ബേദി 266 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 10 ഏകദിനങ്ങളില്‍ ഏഴ് വിക്കറ്റും വീഴ്ത്തി. 22 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ ക്യാപ്റ്റനുമായിരുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്‍മാരുടെ നിരയിലാണ് ബിഷന്‍സിംഗ് ബേദിയുടെ സ്ഥാനം. അതുകൊണ്ടാണ് അദ്ദേഹത്തോടുള്ള അനുശോചന സൂചകമായി ഇന്ത്യന്‍ താരങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് കളിക്കാനിറങ്ങിയത്.












Click it and Unblock the Notifications