Get Updates
Get notified of breaking news, exclusive insights, and must-see stories!

പാണ്ഡ്യയുടെ പരിക്ക് നിസാരമല്ല; ന്യൂസിലാന്റിനെതിരെ കളിക്കില്ലെന്നുറപ്പായി, പകരം ആര്?

ഈ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടങ്ങളിലൊന്ന് ഞായറാഴ്ച നടക്കാനിരിക്കുകയാണ്. പോയന്റ് ടേബിളില്‍ മുന്‍പെ കുതിക്കുന്ന ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ഞായറാഴ്ചത്തെ പോരാട്ടം. ഇതുവരെ കളിച്ച് നാല് മത്സരങ്ങളില്‍ നാലെണ്ണത്തിലും വിജയിച്ചവരാണ് ഇരുടീമുകളും. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലാന്റാണ് ഒന്നാമത്. ഞായറാഴ്ചത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പോയന്റ് ടേബിളിലെ അധീശത്വം ഉറപ്പിക്കാം.

എന്നാല്‍ സൂപ്പര്‍ പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ പരിക്കാണ് ഇന്ത്യയെ വലയ്ക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഡെങ്കിപ്പനി കാരണം സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍ കളിച്ചിരുന്നില്ല. പാകിസ്ഥാനെതിരായ മത്സരത്തിലൂടെ തിരിച്ചെത്തിയ ശുഭ്മാന്‍ ഗില്‍ ബംഗ്ലാദേശിനെതിരെ അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. എന്നാല്‍ മറ്റൊരു സൂപ്പര്‍ താരത്തിന്റെ പരിക്കാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വിനയായിരിക്കുന്നത്.

ICC World Cup 2023

ന്യൂസിലാന്റിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഹര്‍ദിക് പാണ്ഡ്യയ്ക്ക് കണങ്കാലിന് പരിക്കേറ്റിരുന്നു. ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ 9-ാം ഓവറിനിടെ, ലിറ്റണ്‍ ദാസിന്റെ ഒരു ഷോട്ട് തന്റെ വലത് കാലുകൊണ്ട് തടയാന്‍ ഹര്‍ദിക് പാണ്ഡ്യ ശ്രമിച്ചുവെങ്കിലും വഴുതി വീഴുകയായിരുന്നു.

ഇത് താരത്തിന്റെ അടുത്ത മത്സരത്തിലെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുയാണ്. ഹര്‍ദിക് പാണ്ഡ്യയെ സ്‌കാനിംഗിന് വിധേയനാക്കിയിട്ടുണ്ടെന്നും കിവീസിനെതിരായ മത്സരം നടക്കുന്ന ധര്‍മശാലയിലേക്ക് താരം എത്തില്ലെന്നുമാണ് ബി സി സി ഐ അറിയിച്ചിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മത്സരം ഹാര്‍ദിക്കിന് നഷ്ടമാകും എന്ന് ബി സി സി ഐ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 29 ന് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി അദ്ദേഹം ലഖ്നൗവില്‍ ടീമിനൊപ്പം ചേരും. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇടത് കണങ്കാലിനാണ് പരിക്കേറ്റത്. ബി സി സി ഐ മെഡിക്കല്‍ ടീമിന്റെ നിരന്തര മേല്‍നോട്ടത്തിലാണ് അദ്ദേഹം എന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റാണ് ഹര്‍ദിക് പാണ്ഡ്യയുടെ സമ്പാദ്യം.

പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമെതിരെ രണ്ട് വിക്കറ്റ് വീതം പാണ്ഡ്യ വീഴ്ത്തിയിരുന്നു. ഓസ്‌ട്രേലിയ്‌ക്കെതിരെ ഒരു വിക്കറ്റും വീഴ്ത്തി. പാണ്ഡ്യയ്ക്ക് പകരം ഇഷന്‍ കിഷനെ മത്സരിപ്പിച്ചേക്കാനാണ് സാധ്യത. വ്യാഴാഴ്ച പുനെയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. നാല് മത്സരങ്ങളില്‍ നാല് ജയത്തോടെ എട്ട് പോയിന്റാണ് ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനും ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+