പാകിസ്ഥാന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി; ഇന്‍സമാം ഉള്‍ ഹഖ് രാജി വെച്ചു
ലോകകപ്പ് ക്രിക്കറ്റിലെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി. മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്ന് രാജിവച്ചു. ടീം സെലക്ഷനില്‍ ഭിന്നതാല്‍പര്യങ്ങള്‍ കാണിക്കുന്നു എന്ന് ഇന്‍സമാം ഉള്‍ ഹഖിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനം രാജി വെക്കുന്നത് എന്ന് ഇന്‍സമാം അറിയിച്ചു.
എന്നാല്‍ താന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 'മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന ഭിന്നതാല്‍പര്യ ആരോപണങ്ങളെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്താന്‍ പി സി ബിക്ക് അവസരം നല്‍കാനാണ് ഞാന്‍ സ്ഥാനത്തു നിന്ന് ഇറങ്ങുന്നത്. കുറ്റക്കാരനല്ലെന്ന് കമ്മിറ്റി കണ്ടെത്തിയാല്‍ ചീഫ് സെലക്ടറായി എന്റെ റോള്‍ പുനരാരംഭിക്കും,'' ഇന്‍സമാം പ്രസ്താവനയില്‍ പറഞ്ഞു.

ലോകകപ്പില്‍ അവസാനം കളിച്ച നാല് മത്സരങ്ങളും പരാജയപ്പെട്ട പാകിസ്ഥാന് സെമി ഫൈനല്‍ സാധ്യത ഏറെക്കുറെ അവസാനിച്ച മട്ടാണ്. ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കുന്നതിന് പുറമെ മറ്റ് ടീമിന്റെ ഫലങ്ങളെ കൂടി ആശ്രയിച്ചാണ് ഇനി പാകിസ്ഥാന്റെ സെമിഫൈനല്‍ സാധ്യത. ഈ സാഹചര്യത്തിലാണ് ഇന്‍സമാം ഉള്‍ ഹഖ് ചീഫ് സെലക്ടര്‍ സ്ഥാനം ഉപേക്ഷിക്കുന്നത്.
ഈ വര്‍ഷം ഓഗസ്റ്റ് 7-നാണ് ദേശീയ പുരുഷ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി അദ്ദേഹത്തെ നിയമിച്ചത്. ക്യാപ്റ്റന്‍ ബാബര്‍ അസം അടക്കം പാകിസ്ഥാന്‍ കളിക്കാരുടെ പരസ്യകരാറുകള്‍ കൈകാര്യം ചെയ്യുന്ന ഏജന്റ് തല റഹ്‌മാനിയുടെ യാസോ ഇന്റര്‍നാഷണല്‍ ലിമിറ്റഡില്‍ ഇന്‍സമാമിനും ഓഹരി പങ്കാളിത്തമുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ബാബര്‍ അസമിനെ കൂടാതെ ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ പരസ്യകരാറുകള്‍ കൈകാര്യം ചെയ്യുന്നത് ഈ കമ്പനിയാണ്.
മുഹമ്മഹ് റിസ്വാനും ഈ സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോകകപ്പിന് മുമ്പ് കളിക്കാരുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിക്കണമെന്നും ഐ സി സിയില്‍ നിന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്ന വിഹിതത്തില്‍ നിന്ന് ഒരു ഭാഗം കളിക്കാര്‍ക്കും നല്‍കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ലോകകപ്പിന് മുന്നോടിയായുള്ള പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നുായിരുന്നു കളിക്കാരുടെ നിലപാട്.
എന്നാല്‍ ഇന്‍സമാം ഉള്‍ ഹഖ് ഇടപെട്ട് ഈ പ്രശ്‌നം പരിഹരിച്ചിരുന്നു. പിന്നീട് കളിക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ പി സി ബി നിര്‍ബന്ധിതരാവുകയായിരുന്നു. നേരത്തെ, 2023 ഏഷ്യാ കപ്പിലെ ടീമിന്റെ മോശം പ്രകടനം അവലോകനം ചെയ്യാന്‍ വിളിച്ച യോഗത്തിന് ശേഷം മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസും പിസിബി ടെക്നിക്കല്‍ കമ്മിറ്റിയില്‍ നിന്ന് തന്റെ സ്ഥാനം രാജിവച്ചിരുന്നു.












Click it and Unblock the Notifications