'എന്റെ കുട്ടികള്‍... ഡ്രെസിംഗ് റൂമിലെ ആ കാഴ്ച കണ്ടുനില്ക്കാന് എനിക്കാവില്ല'; വികാരാധീനനായി ദ്രാവിഡ്
ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യ. ഈ ലോകകപ്പിലെ മികച്ച ടീമായിരുന്നിട്ടും കലാശപ്പോരില്‍ പൊരുതാന്‍ പോലുമാകാതെ ഇന്ത്യ കീഴടങ്ങുകയായിരുന്നു. ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്ട്രേലിയ ആറാം ലോകകിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഓസ്ട്രേലിയ മറികടന്നത്.
ഇന്ത്യയുടെ നാലാം ലോകകപ്പ് ഫൈനല്‍ ആയിരുന്നു ഇത്. 1983 ലും 2011 ലും ഇന്ത്യ ചാമ്പ്യന്മാരായപ്പോള് 2003 ലെ ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓസ്ട്രേലിയയോട് തോന്ന് ഇന്ത്യ പരാജയം രുചിക്കുകയായിരുന്നു. 2003 ല്‍ ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ പരിശീലകത്വത്തിന് കീഴിലായിരുന്നു ഇത്തവണ ഇന്ത്യ ഇറങ്ങിയത്.

ഈ ലോകകപ്പിലെ മികച്ച ടീമാക്കി ഇന്ത്യയെ മാറ്റിയെടുക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു. 2003 ലെ ലോകകപ്പിന് സമാനമായിരുന്നു ഇന്ത്യ ഈ ലോകകപ്പിലും മുന്നേറിയത്. എന്നാല്‍ അല്പം കൂടി സന്തുലിതമായിരുന്നു ഇത്തവണത്തെ ടീം. ബാറ്റിംഗില്‍ ആദ്യ അഞ്ച് ബാറ്റ്സ്മാന്മാരും മികച്ച ഫോമില്‍. അഞ്ച് ബൗളര്‍മാരും ഒന്നിനൊന്ന് മെച്ചം. ഈ ടീം കപ്പ് നേടുമെന്ന് തന്നെ പലരും കരുതി.
എന്നാല്‍ അപ്രതീക്ഷിതമായി ഇതേ ടീം തന്നെ ലോകകപ്പ് ഫൈനലില്‍ തകര്‍ന്നടിയുകയായിരുന്നു. 2003 ലെ ഫൈനല്‍ ദുരന്തത്തിലെ ടീം അംഗമായിരുന്ന ദ്രാവിഡിന്റെ കീഴിലാണ് ഇന്ത്യ 2007 ലെ ലോകകപ്പില്‍ മത്സരിച്ചത്. ആ വര്‍ഷം പ്രാഥമിക റൗണ്ടില്‍ തന്നെ ഇന്ത്യ തോറ്റു പുറത്തായി. അതിനാല്‍ തന്നെ ഇന്നലെ ഒരു കിരീടം ദ്രാവിഡും ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എല്ലാം വിഫലമായി.
അതേസമയം ടീമിന്റെ തോല്‍വിയില്‍ അങ്ങേയറ്റത്തെ നിരാശയിലാണ് ദ്രാവിഡ്. എങ്കിലും ടീം അംഗങ്ങളുടെ മാനസിക പ്രയാസം തന്നെ സങ്കടപ്പെടുത്തുന്നു എന്നാണ് രാഹുല്‍ ഇന്നലെ മത്സരശേഷം പറഞ്ഞത്. കലാശപ്പോരില്‍ തോറ്റതിന് പിന്നാലെ സിറാജ് പൊട്ടിക്കരഞ്ഞിരുന്നു. രോഹിതും വിരാടും സങ്കടം നിയന്ത്രിക്കാന്‍ പാടുപെട്ടു. ഡ്രെസിംഗ് റൂമിലും ഇത് പ്രതിഫലിച്ചു എന്നാണ് ദ്രാവിഡ് പറയുന്നത്.
'ഡ്രെസിംഗ് റൂമില്‍ എന്റെ കുട്ടികളെ ഈ അവസ്ഥയില്‍ കാണുന്നത് സഹിക്കാന്‍ കഴിയുന്നില്ല. എല്ലാവരേയും പോലെ രോഹിത് ശര്‍മ്മയും നിരാശനാണ്. അതെ, ആ ഡ്രസ്സിംഗ് റൂമില്‍ ഒരുപാട് വികാരങ്ങള്‍ ഉണ്ടായിരുന്നു. ഒരു പരിശീലകനെന്ന നിലയില്‍ അത് കണ്ടുനില്ക്കുന്നത് ബുദ്ധിമുട്ടായിരുന്നു, കാരണം ഇവര്‍ എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും അവര്‍ എന്താണ് ചെയ്തതെന്നും അവര്‍ ചെയ്ത ത്യാഗങ്ങളെക്കുറിച്ചും എനിക്കറിയാം,' ദ്രാവിഡ് പറഞ്ഞു.
ഇവരെ ഓരോരുത്തരേയും വ്യക്തിപരമായി എനിക്കറിയാം. ഒരു പരിശീലകനെന്ന നിലയില്‍ ഈ വിഷമം കാണുന്നത് ബുദ്ധിമുട്ടാണ്. പക്ഷേ ഇത് സ്പോര്‍ട്സാണ്. ആ ദിവസത്തെ മികച്ച ടീം വിജയിക്കും. നാളെ രാവിലെ സൂര്യന് ഉദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അതില്‍ നിന്ന് പഠിക്കും, ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ഉയര്‍ച്ച താഴ്ചകളും ഏത് കായിക ഇനത്തിലുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications