Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസ്തിയില്‍ ആരേക്കാളും മുമ്പന്‍, ഒരു മത്സരത്തിന് ജഡേജയുടെ പ്രതിഫലം എത്രയെന്നറിയാമോ..!?

ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി എട്ടാം ജയം സ്വന്തമാക്കി ഇന്ത്യ കിരീട നേട്ടത്തിലേക്ക് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. ലീഗ് മത്സരത്തില്‍ ഇനി നെതര്‍ലാന്റുമായാണ് ഇന്ത്യക്ക് മത്സരമുള്ളത്. സെമി നേരത്തെ തന്നെ ഉറപ്പിച്ചതിനാല്‍ ഒരു മത്സരം കൂടി ഇന്ത്യ കളിക്കും എന്നുറപ്പാണ്. ഈ ലോകകപ്പില്‍ മികച്ച പ്രകടനമാണ് ഇന്ത്യ എല്ലാ മത്സരത്തിലും കാഴ്ച വെച്ചിട്ടുള്ളത്.

ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ആധികാരിക പ്രകടനമാണ് കാഴ്ച വെക്കുന്നത്. അതില്‍ എടുത്ത് പറയേണ്ട ഒരു താരമാണ് രവീന്ദ്ര ജഡേജ. ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാമനാണ് ജഡേജ. മാത്രമല്ല മികച്ച ഫീല്‍ഡര്‍ കൂടിയാണ് താരം.

ICC World Cup 2023

ബി സി സി ഐയുടെ എപ്ലസ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരത്തിന്റെ ആകെ ആസ്തിയും വരുമാനവും എത്രയാണ് എന്ന് നോക്കാം. 34 കാരനായ ജഡേജക്ക് ഏകദേശം 15 മില്യണ്‍ ഡോളര്‍ (124 കോടി രൂപ) ആസ്തിയുണ്ട് എന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി ജഡേജയുടെ വാര്‍ഷിക വരുമാനം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 20 കോടിയോളം രൂപയാണ് ജഡേജയുടെ വാര്‍ഷിക വരുമാനം എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജഡേജയുടെ ആസ്തി 750% വര്‍ധിച്ചു. ഇത് രാജ്യത്തെ ഏറ്റവും ധനികരായ കായികതാരങ്ങളുടെയും സെലിബ്രിറ്റികളുടെയും കണക്കില്‍ വളരെ മുന്നിലാണ്. ദേശീയ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറമെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍കിംഗ്‌സില്‍ നിന്നും ജഡേജയ്ക്ക് വരുമാനം ലഭിക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്സുമായി കരാറിലെത്തിയ ശേഷം ജഡേജ അഹമ്മദാബാദില്‍ ഒരു പ്ലോട്ട് വാങ്ങി.

ഈ പ്ലോട്ടില്‍ അദ്ദേഹം എട്ട് കോടി വില മതിക്കുന്ന തന്റെ സ്വപ്ന ഭവനം നിര്‍മ്മിച്ചിട്ടുണ്ട്. കാറുകളോടും ബൈക്കുകളോടും കുതിരസവാരിയോടും ഏറെ ഇഷ്ടമുള്ളയാളാണ് ജഡേജ. ജഡേജയ്ക്ക് മികച്ച കാറുകളുടെ ഒരു ശേഖരം ഉണ്ട്. കറുത്ത ഹ്യുണ്ടായ് ആക്സെന്റും വെളുത്ത ഔഡി എ4 ഉം അദ്ദേഹത്തിനുണ്ട്. മികച്ച റേസിംഗ് ബൈക്കുകളിലൊന്നായ ഹയബൂസ ബൈക്കും ജഡേജയ്ക്ക് സ്വന്തമാണ്.

ദേശീയ ടീമിനെ പ്രതിനിധീകരിച്ച് കളിക്കുന്ന ജഡേജയുടെ വാര്‍ഷിക പ്രതിഫലം 7 കോടി രൂപയാണ്. ഇന്ത്യക്കായി കളിക്കുന്ന ഓരോ ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയ്ക്ക് യഥാക്രമം 15 ലക്ഷം, 6 ലക്ഷം, 3 ലക്ഷം എന്നിങ്ങനെയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. 2008 ലെ ഐസിസി അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലെ പ്രകടനത്തെ തുടര്‍ന്ന് രവീന്ദ്ര ജഡേജയെ ലേലത്തില്‍ 12 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

2010 വരെ രാജസ്ഥാനൊപ്പമായിരുന്ന ജഡേജ 2011 ല്‍ കൊച്ചി ടസ്‌ക്കേഴ്സ് കേരളയിലേക്കെത്തി. ഇവിടെ നിന്ന് 9.2 കോടി രൂപക്കാണ് ചെന്നൈ താരത്തെ റാഞ്ചുന്നത്. പിന്നാലെ ടീമിലെ സ്ഥിരം സാന്നിധ്യമാകാനും ജഡേജയ്്ക്കായി. 2022 ലെ ലേലത്തിന് മുന്നോടിയായി 16 കോടി രൂപയ്ക്കാണ് സി എസ് കെ താരത്തെ നിലനിര്‍ത്തിയത്.

ഐപിഎല്‍ കരാര്‍ വഴി ജഡേജ ഏകദേശം 100 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കളിക്കളത്തിന് പുറമെ പരസ്യ ചിത്രങ്ങളിലും ജഡേജ സജീവമാണ്. ASICS, Kinara Capitals, SWOTT, My11 Circle, Life OK, Incredible India എന്നിവ അടക്കം നിരവധി ബ്രാന്‍ഡുകള്‍ രവീന്ദ്ര ജഡേജ അംഗീകരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+