Get Updates
Get notified of breaking news, exclusive insights, and must-see stories!

സെമിലൈനപ്പ് വ്യക്തമായി...; സെമിയില്‍ സ്വപ്ന പോരാട്ടമില്ല, ഇന്ത്യയുടെ എതിരാളികള്‍ കിവികള്‍

ലോകകപ്പ് 2023 ലെ സെമിഫൈനല്‍ ലൈനപ്പായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിശ്ചിത റണ്‍റേറ്റില്‍ പാകിസ്ഥാന് വിജയിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് സെമിഫൈനലില്‍ ടീമുകള്‍ ഏതൊക്കെയെന്ന് നിശ്ചയമായത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ ജയമായിരുന്നു പാകിസ്ഥാന് വേണ്ടിയിരുന്നത്. ആദ്യം ബാറ്റ് ചെയ്താല്‍ 280 റണ്‍സിന്റെ വിജയവും രണ്ടാമത് ബാറ്റ് ചെയ്താല്‍ 6.4 ഓവറില്‍ ലക്ഷ്യം കാണുകയും ചെയ്താലേ പാകിസ്ഥാന് സെമിയില്‍ എത്താനാകുമായിരുന്നുള്ളൂ.

ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 338 റണ്‍സ് പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ 6.4 ഓവറില്‍ പാകിസ്ഥാന് ഇത് മറികടക്കുക അപ്രാപ്യമായിരുന്നു. ബാറ്റിംഗ് തകര്‍ച്ച നേരിടുന്ന പാകിസ്ഥാന്‍ 6.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സാണ് എടുത്തത്. ഇതോടെയാണ് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലാന്റ് സെമി ഉറപ്പിച്ചിരിക്കുന്നത്. ഇനി ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മത്സരത്തിന്റെ ഫലം എന്തായാലും സെമി സാധ്യതകളെ ബാധിക്കില്ല.

ICC World Cup 2023

ന്യൂസിലാന്റ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളാണ് സെമി ഫൈനലില്‍ എത്തിയിരിക്കുന്നത്. നവംബര്‍ 15, 16 തിയതികളില്‍ ആണ് സെമി ഫൈനല്‍. എട്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് ടീമുകളാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍. ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ആദ്യ സെമി.

ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും രണ്ടാം സെമിയില്‍ ഏറ്റുമുട്ടും. ആദ്യ സെമി മുംബൈയിലെ വാംഖഡെയിലും രണ്ടാം സെമി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലുമാണ് നടക്കുന്നത്. 2015 ലും ഈ നാല് ടീമുകളായിരുന്നു സെമി ഫൈനലില്‍ എത്തിയിരുന്നത് എന്നതും ശ്രദ്ധേയമാണ്. 2019 ലെ ലോകകപ്പിലെ സെമിഫൈനലില്‍ ഇന്ത്യ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ ടീമുകളും സെമിയില്‍ എത്തിയിരുന്നു.

നാളെ ഇന്ത്യ-നെതര്‍ലാന്റിനെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ നേരിടും. ഒമ്പത് മത്സരങ്ങളും വിജയിച്ച് അപ്രമാദിത്യത്തോടെ സെമിയിലെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. സെമിയില്‍ ന്യൂസിലാന്റാണ് ഇന്ത്യയുടെ എതിരാളികള്‍ എന്നതിനാല്‍ തീപാറുന്ന സെമി പോരാട്ടമാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. 2019 ലെ സെമിഫൈനലില്‍ ഇന്ത്യ ന്യൂസിലാന്റിനോട് സെമിയില്‍ പരാജയപ്പെടുകയായിരുന്നു.

ഇന്ത്യയുടെ തുടര്‍ച്ചയായി നാലാം സെമിഫൈനല്‍ ആണിത്. 2011 ല്‍ ഇന്ത്യയാണ് ലോകകപ്പ് ജേതാക്കളായത്. ന്യൂസിലാന്റാകാട്ടെ 2007 മുതലുള്ള എല്ലാ ലോകകപ്പിലും സെമി ഫൈനലില്‍ എത്തിയിട്ടുണ്ട്. 2007 ലും 2011 ലും ന്യൂസിലാന്റ് സെമിയില്‍ പരാജയപ്പെടുകയായിരുന്നു. 2015 ലും 2019 ലും ഫൈനലിലും പരാജയപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+