Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപാവലിക്ക് ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്; ആദ്യ അഞ്ച് പേര്‍ക്കും ഫിഫ്റ്റി പ്ലസ്..! ലോകറെക്കോഡ്

2023 ഏകദിന ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ നെതര്‍ലാന്റിനെ നേരിടുകയാണ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ ഈ ലോകകപ്പിലെ സെമി ലൈനപ്പ് വ്യക്തമായതിനാല്‍ പോയന്റ് ടേബിളില്‍ ഒരു മാറ്റവും ഈ മത്സരഫലം ഉണ്ടാക്കില്ല. കളിച്ച എട്ട് കളികളും ജയിച്ച ഇന്ത്യ ഈ മത്സരം കൂടി ജയിച്ച് ആധികാരികമായി സെമിയിലേക്ക് കടക്കാനിരിക്കുകയാണ്.

നെതര്‍ലാന്റാകട്ടെ ആശ്വാസജയത്തിനായാണ് ഇന്നിറങ്ങിയിരിക്കുന്നത്. എന്നാല്‍ നെതര്‍ലാന്റ് ബൗളര്‍മാര്‍ക്ക് മേല്‍ അധീശത്വം നേടിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് കൊണ്ടാണ് ബാറ്റ് വീശുന്നത്. ഇന്ത്യയ്ക്കായി ഒന്നാം വിക്കറ്റില്‍ തന്നെ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ഉണ്ടാക്കിയിരിക്കുന്നത്. പിന്നാലെ വന്നവരും സ്‌കോര്‍ കണ്ടെത്തിയതോടെ ടീം കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

ind vs ned

അതിനിടെ ലോകകപ്പിലെ ഒരു റെക്കോഡ് കൂടി ഇന്ത്യന്‍ ടീം സ്വന്തമാക്കിയിരിക്കുകയാണ്. ടോപ് ഓര്‍ഡറിലെ ആദ്യ അഞ്ച് ബാറ്റ്‌സ്മാന്‍മാരും 50 ന് മുകളില്‍ ഇതാദ്യമായാണ് ഒരു ലോകകപ്പില്‍ സ്‌കോര്‍ ചെയ്യുന്നത്. രോഹിത് ശര്‍മ്മ (61), ശുഭ്മാന്‍ ഗില്‍ (51), വിരാട് കോലി (51), ശ്രേയസ് അയ്യര്‍ (128*), കെഎല്‍ രാഹുല്‍ (102)എന്നിവരാണ് ഇന്ത്യയ്ക്കായി അര്‍ധസെഞ്ച്വറി നേടിയിരിക്കുന്നത്.

ലോകകപ്പില്‍ എന്നല്ല ഏകദിന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ആദ്യ അഞ്ച് ബാറ്റ്‌സ്മാനും അര്‍ധ സെഞ്ച്വറി നേടുന്നത്. അതേസമയം ഏകദിനത്തില്‍ ഇതിന് മുന്‍പും ഇന്ത്യയുടെ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാര്‍ 50 പ്ലസ് സ്‌കോര്‍ കണ്ടെത്തിയിട്ടുണ്ട്. 2006 ലും 2007 ലും ഇംഗ്ണ്ടിനെതിരേയും 2017 ലും 2023 ലും പാകിസ്ഥാനെതിരേയും ഇന്ത്യയുടെ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാര്‍ അര്‍ധ സെഞ്ച്വറിയോ അതിന് മുകളിലോ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

അതേസമയം ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ വിരാട് കോലി വീണ്ടും ഒന്നാമതെത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറിയും അടക്കം 594 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം. രോഹിത് ശര്‍മ്മ 503 റണ്‍സുമായി നാലാം സ്ഥാനത്തുമുണ്ട്. അതിനിടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം എന്ന റെക്കോഡ് രോഹിത് ശര്‍മ്മ സ്വന്തം പേരിലാക്കി.

ഇന്ന് രണ്ട് സിക്‌സ് നേടിയ രോഹിത് ശര്‍മ്മ ഈ വര്‍ഷം ആകെ 59 സിക്‌സ് പായിച്ചു. 2015 ല്‍ 58 സിക്‌സ് നേടിയ എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോഡാണ് രോഹിത് ശര്‍മ്മ തകര്‍ത്തത്. ഒപ്പം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോഡും രോഹിതിന്റെ പേരിലായി. ഈ ലോകകപ്പില്‍ 23 സിക്‌സ് നേടിയ രോഹിത് ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന ഇവോയിന്‍ മോര്‍ഗന്‍ 2019 ല്‍ നേടിയ 22 സിക്‌സിന്റെ റെക്കോഡാണ് മറികടന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+