Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പിന് ശേഷം രോഹിത് വിരമിക്കും..? അവസാന ഐസിസി ടൂര്‍ണ്ണമെന്റ്... കാരണം ഇത്

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരായിരിക്കും ഏകദിന ക്രിക്കറ്റിലെ പുതിയ ലോകചാമ്പ്യന്‍മാര്‍ എന്ന് ഇന്നറിയാം. ഏഷ്യാ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പ് കൂടി നേടാനായാല്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയിലേക്ക് രോഹിത് ഉയരും. രണ്ട് തവണ ഏഷ്യാ കപ്പില്‍ ഇന്ത്യയെ ജേതാക്കളാക്കിയതിന്റെ റെക്കോഡുണ്ട് രോഹിതിന്.

അഞ്ച് തവണ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്‍ കിരീടവും നേടിക്കൊടുത്തത് രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റനാണ്. 37 കാരനായ രോഹിത് ശര്‍മ്മ ഈ ലോകകപ്പില്‍ മികച്ച ഫോമിലാണെങ്കിലും ഇത് താരത്തിന്റെ അവസാന ഐ സി സി ടൂര്‍ണമെന്റാകുമോ എന്ന സംശയമാണ് ഉയരുന്നത്. ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മ വിരമിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ICC World Cup 2023

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന് കുറഞ്ഞത് 3 വര്‍ഷമെങ്കിലും ബാക്കിയുണ്ടെന്നും ആ സമയത്ത് ഇന്ത്യ മൂന്ന് ഐസിസി ടൂര്‍ണമെന്റുകള്‍ കളിക്കുമെന്നും ആരാധകര്‍ വാദിക്കാമെങ്കിലും കാര്യങ്ങള്‍ അത്ര സ്മൂത്തല്ല രോഹിതിന് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2024 ലെ ടി20 ലോകകപ്പ്, 2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് ഇനി വരാനുള്ള ഐസിസി ടൂര്‍
ണമെന്റുകള്‍.

യോഗ്യത നേടിയാല്‍ 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യക്ക് കളിക്കാനാകും. എന്നാല്‍ രോഹിത് ശര്‍മ്മയുടെ ടി 20 ഫോം സമീപകാലങ്ങളില്‍ ആശാവഹമല്ല. രണ്ട് വര്‍ഷത്തേക്ക് കൂടി അദ്ദേഹം ടെസ്റ്റിലും ഏകദിനത്തിലും ഉണ്ടാകുമോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല. 2024 ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമോ രോഹിത് എന്ന് ഇപ്പോഴും വ്യക്തമല്ല.

ഏതായാലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ബി സി സി ഐ അദ്ദേഹത്തിന്റെ ഭാവി ചര്‍ച്ച ചെയ്യും. അതിനാല്‍, 2007 ടി20 ലോകകപ്പിന് ശേഷം ഐസിസി ട്രോഫി നേടാനുള്ള അദ്ദേഹത്തിന്റെ അവസാന അവസരമായിരിക്കും ഈ ലോകകപ്പ്. ടി 20 ലോകകപ്പിലെ തോല്‍വിക്ക് ശേഷം താരം ഏകദിന ലോകകപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുടര്‍ച്ചയായ പരിക്കുകളും മോശം ഫോമും കാരണം രോഹിതിന്റെ കരിയറിനെ കുറിച്ച് രണ്ട് വര്‍ഷം മുമ്പ് സംശയങ്ങളുണ്ടായിരുന്നു.

എങ്കിലും ഈ ലോകകപ്പില്‍ രോഹിതിന് അതിനെല്ലാം മറുപടി നല്‍കി. 55 ശരാശരിയിലും 124.15 സ്ട്രൈക്ക് റേറ്റിലും 550 റണ്‍സാണ് ലോകകപ്പില്‍ രോഹിത് നേടിയത്. 2023 ല്‍ 33 അന്താരാഷ്ട്ര മത്സരങ്ങളും 16 ഐപിഎല്‍ മത്സരങ്ങളും കളിച്ചത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസിന്റെ തെളിവാണ്. എന്നാലും ടി 20യിലെ അദ്ദേഹത്തിന്റെ ഫോമാണ് ടി 20 ലോകകപ്പിലേക്കുള്ള തിരിച്ചുവരവില്‍ സംശയം ജനിപ്പിക്കുന്നത്.

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മ ടി 20കളൊന്നും കളിച്ചിട്ടില്ല അദ്ദേഹത്തിന്റെ ഐപിഎല്‍ ഫോമും മികച്ചതായിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷം 31 ടി 20 കളില്‍ നിന്ന് 767 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. 2023 ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ നിന്ന് 332 റണ്‍സേ നേടാനായുള്ളൂ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി രോഹിത് ടി20യില്‍ കളിക്കുന്നത് തുടരുമോയെന്ന് ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ ഇന്‍സൈഡ് സ്പോര്‍ട്ടിനോട് പറഞ്ഞു.

അഞ്ച് മത്സരങ്ങളുള്ള ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ രോഹിത് ഉണ്ടാകില്ല. എന്നാല്‍ അതിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടി 20 കളിക്കുന്നുണ്ട്. ടി20 ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയായിരിക്കാം ഇത്. അതിനാല്‍ തന്നെ ലോകകപ്പ് ഫൈനലിന് ശേഷമുള്ള ഇടവേളയില്‍ നിന്ന് രോഹിത് തിരിച്ചെത്തിയ ശേഷം, ടി20യില്‍ കളിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് അജിത് അഗാര്‍ക്കര്‍ രോഹിത് ശര്‍മ്മയുമായി ചര്‍ച്ച ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+