Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജുവിനായി ടീം വീണ്ടും വഴി തുറക്കുന്നു..? മൂന്ന് താരങ്ങള്‍ പരിക്കിന്റെ പിടിയില്‍, പ്രതീക്ഷ

അഫ്ഗാനിസ്ഥാന് എതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താന്‍ സാധ്യത. റുതുരാജ് ഗെയ്ക്വാദിന് പുറമെ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും പരിക്കിന്റെ പിടിയിലായതാണ് സഞ്ജു സാംസണിന് അനുകൂലമാകുന്നത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുള്ള പരമ്പര ടി 20 ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അവസാന ടി 20 പരമ്പരയാണ്.

അതിനുമുമ്പ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിക്ക് ചില തീരുമാനങ്ങള്‍ എടുക്കാനുണ്ട്. സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും പുറത്താകുകയും റുതുരാജ് ഗെയ്ക്വാദിന്റെ നില സംശയത്തിലാകുകയും ചെയ്ത സാഹചര്യത്തില്‍ സഞ്ജു സാംസണിനാണ് സാധ്യത കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരെ തന്റെ കന്നി ഏകദിന സെഞ്ച്വറി കുറിച്ച സഞ്ജുവിനെ ഇനിയും തഴയാനാകില്ല എന്നതാണ് പ്രശ്‌നം.

Sanju Samson

അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നതിനാല്‍ പരമ്പരയില്‍ പങ്കെടുക്കുന്ന മിക്ക കളിക്കാര്‍ക്കും വിശ്രമം ലഭിക്കും. രവീന്ദ്ര ജഡേജയെ കൂടാതെ ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഇടവേള ലഭിക്കാന്‍ സാധ്യതയുണ്ട്. അവിടെയാണ് സഞ്ജു സാംസണ്‍ കടന്നുവരുന്നത്. ശുഭ്മാന്‍ ഗില്ലിനും ടി20 പരമ്പരയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ സഞ്ജു സാംസണിന് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ തന്നെ സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നുണ്ട്.

ഐ പി എല്‍ 2024 ന് മുമ്പ് ബെഞ്ച് ശക്തി പരിശോധിക്കാനും ചില യുവാക്കള്‍ക്ക് അവസരം നല്‍കാനുമുള്ള ഇന്ത്യയുടെ ഒരേയൊരു അവസരമാണിത്. യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരെ പോലെയുള്ളവര്‍ തിരിച്ചുവരാന്‍ ഒരുങ്ങുമ്പോള്‍ രോഹിത് ശര്‍മ്മ തന്നെയായിരിക്കും ടീമിനെ നയിക്കുക. എന്നാല്‍ ചീഫ് സെലക്ടര്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായി ചര്‍ച്ച ചെയ്താലേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ.

രോഹിത് ശര്‍മ്മ പിന്‍മാറിയാല്‍ ഇന്ത്യയ്ക്ക് താല്‍ക്കാലിക ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടിവരും. അത് ആരായിരിക്കും എന്നതാണ് ഏറ്റവും വലിയ ചോദ്യം. നിലവില്‍ രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജു സാംസണ്‍ ആണ് കേരളത്തെ നയിക്കുന്നത്. ഏകദിന, ടി20 ടീമുകള്‍ക്ക് ശേഷം ടെസ്റ്റിലേക്കും സഞ്ജുവിന് പ്രതീക്ഷ വെക്കണമെങ്കില്‍ രഞ്ജി ട്രോഫിയില്‍ മികവ് കാട്ടേണ്ടതുണ്ട്. എന്നാല്‍ ടി 20 ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ സഞ്ജു സാംസണിന് ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+