കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സര്‍ ജഡേജ' കീവീസിന് ടൈ കെട്ടി

Google Oneindia Malayalam News

ഓക്ലാന്റ്: തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കൊടുവില്‍ സര്‍ ജഡേജയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ആതിഥേയരായ ന്യൂസിസന്‍ഡിന് ടൈ കെട്ടി. ജയിക്കാന്‍ 315 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ അവസാനം വരെ പൊരുതിയെങ്കിലും ന്യൂസിലന്‍ഡിന്റെ സ്‌കോറിനൊപ്പമെത്താനേ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ചുറികളോടെ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ക്യാപ്റ്റന്‍ ധോണി എന്നിവരാണ് ഇന്ത്യന്‍ പോരാട്ടം നയിച്ചത്.

അവസാന ഓവറില്‍ 18 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ ജഡേജ അവസാന വിക്കറ്റിലിറങ്ങിയ വരുണ്‍ ആരോണിനെ കൂട്ടുപിടിച്ചാണ് കീവീസ് സ്‌കോറിനൊപ്പമെത്തിച്ചത്. രണ്ട് ഫോറും ഒരു സിക്‌സും അടക്കം 17 റണ്‍സാണ് ജഡ്ഡു അമ്പതാം ഓവറില്‍ അടിച്ചത്. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമായിരുന്നു. ആന്‍ഡേഴ്‌സന്‍ എറിഞ്ഞ പന്തില്‍ ഒരു സിംഗിള്‍ മാത്രമേ ജഡേജയ്ക്ക് ഓടാനായുള്ളൂ.

jadeja

ജഡേജ 45 പന്തില്‍ നിന്നും നാല് സിക്‌സും അഞ്ച് ഫോറും അടക്കം 66 റണ്‍സെടുത്തു. സ്ഥാനക്കയറ്റം കിട്ടിയെത്തിയ അശ്വിനായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിലെ താരം. 46 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറുമടക്കം 65 റണ്‍സായിരുന്നു അശ്വിന്റെ സംഭാവന. ധോണി (50), റെയ്‌ന (31), രോഹിത് ശര്‍മ (39) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. വിരാട് കോലി ആറ് റണ്‍സിന് പുറത്തായി.

നേരത്തെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ബൗളിംഗില്‍ ഒരു നിയന്ത്രണവും കാട്ടാനായില്ല. മാര്‍ട്ടിന്‍ ഗുപ്ടില്‍ കീവിസിന് വേണ്ടി സെഞ്ചുറി നേടി. പത്തോവറില്‍ മുഹമ്മദ് ഷമി വിട്ടുകൊടുത്തത് 84 റണ്‍സാണ്. രവീന്ദ്ര ജഡേജ പത്തോവറില്‍ 47 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ വരുണ്‍ ആരോണിനും തിളങ്ങാനായില്ല.

English summary
Ravindra Jadeja almost delivered a win for India against New zealand but the contest ended in an exciting tie.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X