ടി20 നമ്പര്‍ വണ്‍, സൂര്യകുമാറിന്റെ ആസ്തിയും വേറെ ലെവല്‍, ഐപിഎല്ലിലെ പ്രതിഫലം ഇങ്ങനെ
ഇന്ത്യന്‍ ക്രിക്കറ്റില്‍ മിസ്റ്റര്‍ 360 എന്ന പേരുള്ള കളിക്കാരനാണ് സൂര്യകുമാര്‍ യാദവ്. ലോകക്രിക്കറ്റിലെ ഇതിഹാസ താരമായ എബി ഡിവില്യേഴ്സ് വിരമിച്ചപ്പോള്‍ ഇനി ആരാകും ആ സ്ഥാനത്തേക്ക് പലരും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനുള്ള ഉത്തരമായിരുന്നു സൂര്യകുമാര്‍ യാദവ്. താരത്തിന്റെ ടി20 ക്രിക്കറ്റിലെ ഗംഭീര മികവാണ് ഐസിസിയുടെ റാങ്കില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സഹായകരമായത്.
എന്നാല്‍ സൂര്യയുടെ ഫോമിനൊപ്പം തന്നെ വളര്‍ന്ന് വന്ന ഒന്നാണ് അദ്ദേഹത്തിന്റെ ആസ്തിയും. ഇതിനോടകം സ്വന്തം കരിയറില്‍ മൂന്ന് ഐപിഎല്‍ ട്രോഫികള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. 2018 മുതല്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ തുടങ്ങിയതോടെയാണ് സൂര്യകുമാര്‍ ഇന്ന് കാണുന്ന സൂപ്പര്‍ താരമായി മാറിയത്. സൂര്യകുമാറിന്റെ ആസ്തി കുറച്ച് ഏറെയുണ്ട്. 45 മുതല്‍ 55 കോടി വരെയാണ് താരത്തിന്റെ ആസ്തി.

ബിസിസിഐയുടെ വാര്‍ഷിക ശമ്പളത്തിലും സൂര്യ നേരത്തെ നേട്ടമുണ്ടാക്കിയതാണ്. 3 മൂന്ന് കോടിയാണ് താരത്തിന് വാര്‍ഷിക ശമ്പളമായി ബിസിസിഐയില്‍ നിന്ന് ലഭിക്കുന്നത്. ഗ്രേഡ് ബി കരാറിലാണ് താരം ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുക. ഏകദിനമാണെങ്കില്‍ ആറ് ലക്ഷം രൂപ ലഭിക്കും.
ടി20 മത്സരമാണെങ്കില്‍ മൂന്ന് ലക്ഷം രൂപയും ലഭിക്കും. ഇത് ഇന്ത്യന്‍ ടീമിലെ മാത്രം കാര്യമാണ്. ഐപിഎല്ലില്‍ ശമ്പലം വേറെയുണ്ട്. എട്ട് കോടിയുടെ കരാറാണ് മുംബൈ ഇന്ത്യന്‍സുമായി സൂര്യകുമാറിനുള്ളത്. ഒരു മത്സരത്തിന് കുറഞ്ഞത് 57 ലക്ഷം രൂപ വെച്ച് താരത്തിന് ലഭിക്കും. 14 മത്സരങ്ങളാണ് ഒരു ഐപിഎല്‍ സീസണില്‍ ഉണ്ടാവുക.നിരവധി പരസ്യ ബ്രാന്‍ഡുകളുമായും സൂര്യകുമാറിന് കരാറുകളുണ്ട്.
ജിയോ സിനിമ, റോയല്‍ സ്റ്റാഗ്, യൂനിസ്കോളേഴ്സ്, മാക്സിമ സ്മാര്‍ട്ട് വാച്ചസ്, റീബോക്, ഡ്രീം ഇലവന്, പിന്റോള, ബോള്‍ഡ് ഓഡിയോ, എസ്എസ് ക്രിക്കറ്റ് എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്. ഓരോ പരസ്യ ബ്രാന്‍ഡുകളില്‍ നിന്നും 65 ലക്ഷം രൂപയാണ് സൂര്യകുമാര്‍ പ്രതിഫലമായി വാങ്ങുന്നതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ഇത് വര്ധിച്ചിട്ടുണ്ടാവാനും സാധ്യതയുണ്ട്. മുംബൈയിലെ ആഢംബര വീട്ടിലാണ് സൂര്യ താമസിക്കുന്നത്. ചെമ്പൂരിലാണ് ഈ അപ്പാര്ട്മെന്റുള്ളത്. ഭാര്യ ദേവിഷ ഷെട്ടിയും ഒപ്പമുണ്ട്. മുംബൈ നഗരത്തെ മൊത്തത്തില്‍ കാണുന്ന ഒരു മികച്ച ബാല്‍ക്കണിയും ഈ വീടിനുണ്ട്.
എട്ട് മുതല്‍ പത്ത് കോടി രൂപ വരെ വിലയുള്ളതാണ് ചെമ്പൂരില്‍ സൂര്യകുമാര്‍ താമസിക്കുന്ന വീട്. അതേസമയം ആഡംബര കാറുകളുടെ വലിയൊരു ശേഖരവും സൂര്യക്കുണ്ട്. പോര്‍ഷെ 911 ടര്‍ബോ എസ്, മെഴ്സിഡസ് ബെന്‍സ് ജിഎല്‍ഇ കൂപ്പ്, ഓഡി ആര്‍എസ് 5, നിസ്സാന്‍ ജോംഗ, എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. വിലയേറിയ ബൈക്കുകളും താരത്തിന്റെ ശേഖരത്തിലുണ്ട്. ബിഎംഡബ്ല്യുവിന്റെ എസ് 1000 ആര്‍ആര്‍, സുസുക്കി ഹയാബുസ എന്നിവയാണ് സൂര്യകുമാര്‍ സ്വന്തമാക്കിയ സ്പോര്‍ട്സ് ബൈക്കുകള്‍.
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications