ചെസ് ലോകകപ്പ്: പ്രഗ്നാനന്ത-കാള്‍സന്‍ കലാശപ്പോരിലെ ആദ്യ ഗെയിം സമനിലയില്‍
ന്യൂഡല്‍ഹി: ലോക ചെസ് ലോകകപ്പിന്റെ ഫൈനലിലെ ഗെയിമില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സിനെതിരെ ഇന്ത്യയുടെ പ്രഗ്നനാന്തയ്ക്ക് സമനില. അതേസമയം പ്രഗ്നാനന്തയ്ക്കുള്ള വലിയ നേട്ടമാണ്. ക്ലാസിക്കല്‍ ഗെയിം ഫൈനലിലാണ് ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്നാനന്ത കാള്‍സനെതിരെ മികച്ച പ്രകടനം നടത്തിയത്. അതേസമയം ഫൈനലിന്റെ രണ്ടാം റൗണ്ട് നാളെയാണ് നടക്കുക. വെള്ള കരുക്കളുമായിട്ടാണ് പ്രഗ്നാനന്ത കളിച്ചത്.
കാള്‍സന്റെ സൂപ്പര്‍ താര പരിവേഷമൊന്നും പരിഗണിക്കാതെയുള്ള നീക്കങ്ങളാണ് പ്രഗ്നാനന്തയില്‍ നിന്നുള്ളത്. 35 നീക്കങ്ങളില്‍ തന്നെ സമനില പിടിക്കുകയും ചെയ്തു. അതേസമയം രണ്ടാം ഗെയിമില്‍ കാള്‍സനാണ് മുന്‍തൂക്കം. താരമായിരിക്കും വെളുത്ത കരുക്കള്‍ കൊണ്ട് കളിക്കുക.

നാളെ നടക്കുന്ന രണ്ടാം മാച്ച് ക്ലാസിക്കല്‍ സീരീസാണ്. നേരത്തെ 3.5, 2.5 എന്നീ സ്‌കോറിന് ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ത ഫൈനലില്‍ പ്രവേശിച്ചത്. വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തുന്ന താരമായി മാറിയിരിക്കുകയാണ് പ്രഗ്നാനന്ദ. ഇതിനോടകം കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിന് പ്രഗ്നാനന്ദ യോഗ്യത നേടി കഴിഞ്ഞു. അടുത്ത വര്‍ഷമാണ് ടൂര്‍ണമെന്റ്.












Click it and Unblock the Notifications