Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷമിക്ക് നാണക്കേടിന്റെ റെക്കോർഡ്: ബാറ്റിങിന് മുമ്പെ കോലിക്കും റെക്കോർഡ്; ഇനിയും രണ്ടെണ്ണം വരാനുണ്ട്

ദുബായ്: ഐ സി സി ചാമ്പ്യന്‍ ട്രോഫിയിലെ നിർണ്ണായക മത്സരത്തില്‍ പാകിസ്താനെ 241 റണ്‍സില്‍ എറിഞ്ഞെ ഒതുക്കിയിരിക്കുകയാണ് ഇന്ത്യന്‍ ബോളർമാർ. മുന്‍നിര പാകിസ്താന്‍ താരങ്ങള്‍ ഇന്ത്യന്‍ ബോളർമാരെ പ്രതിരോധിച്ചെങ്കിലും മധ്യനിരയ്ക്കും വാലറ്റത്തിനും സ്പിന്നർമാർക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. ഒടുവില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് നേടാനായത് 49.4 ഓവറിൽ 241 റൺസ്‍. 76 പന്തിൽ 62 റൺസെടുത്ത സൗദ് ഷക്കീലാണ് പാക് നിരയിലെ ടോപ് സ്കോറർ.

മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ചില റെക്കോർഡുകളും സ്വന്തം പേരില്‍ കുറിച്ച്. അതില്‍ ഏറ്റവും ശ്രദ്ധേയം ഷമിയുടെ ആദ്യ ഓവറിലെ തികച്ചും നിരാശജനകമായ പ്രകടനമായിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിലെ ഹീറോ ആയ മുഹമ്മദ് ഷമിക്ക് ഒരു ഇന്ത്യന്‍ ബോളർക്കും ഇതുവരെ ലഭിച്ചിട്ടില്ലാത്ത 'നാണക്കേടിന്റെ റെക്കോർഡ്' സ്വന്തം പേരില്‍ കുറിക്കേണ്ടി വന്നു.

shami-kohli-

ആദ്യ ഓവർ പൂർത്തിയാക്കാന്‍ അഞ്ച് വൈഡുകള്‍ ഉള്‍പ്പെടെ ഷമിക്ക് എറിയേണ്ടി വന്നത് പതിനൊന്ന് ബോളുകളാണ്. മറ്റ് രാഷ്ട്രങ്ങളിലെ താരങ്ങള്‍ ഒരു ഓവറില്‍ പതിനൊന്നും അതിലേറേയും ബോളുകള്‍ എറിഞ്ഞിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ താരം ഇത് ആദ്യമായിട്ടാണ് ഒരു ഓവറില്‍ അഞ്ച് വൈഡുകള്‍ എറിയുന്നത്.

ഒരു ഓവറില്‍ നാല് വൈഡ് എന്നതായിരുന്നു ഇതുവരേയുള്ള ഇന്ത്യന്‍ താരങ്ങളുടെ റെക്കോർഡ്. സഹീർ ഖാന്‍ ഉള്‍പ്പെടെ നാല് പേരാണ് ഓവറില്‍ നാല് വൈഡ് എറിഞ്ഞവരുടെ പട്ടികയിലുള്ളത്. സഹീർ ഖാന്‍ തന്റെ അന്താരാഷ്ട്ര കരിയറില്‍ നാല് തവണയാണ് ഒരു ഓവറില്‍ നാല് വൈഡുകള്‍ എറിഞ്ഞതെങ്കില്‍ ആർപി സിങ് രണ്ട് തവണയും ലക്ഷ്മിപതി ബാലാജിയും ഇർഫാന്‍ പഠാനും ഓരോ തവണയും നാല് വീതം വൈഡുകള്‍ എറിഞ്ഞു. എന്നാല്‍ ഈ റെക്കോർഡെല്ലാം പാകിസ്താനെതിരായ മത്സരത്തിലൂടെ ഷമി മറികടന്നിരിക്കുകയാണ്.

അതേസമയം ഇന്ത്യന്‍ നിരയില്‍ കോലി അഭിമാനത്തിന്റെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരില്‍ കുറിക്കുന്നതിന് ദുബായ് സാക്ഷ്യം വഹിച്ചു. പാക് താരം നസീം ഷായുടെ ക്യാച്ചോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന ഇന്ത്യന്‍ താരമായി കോലി മാറി. ഇന്നത്തെ രണ്ട് ക്യച്ച് അടക്കം 158 ക്യാച്ചുകളാണ് കോലിയുടെ പേരിലുള്ളത്. 156 ക്യാച്ച് എന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ അന്താരാഷ്ട്ര താരങ്ങളില്‍ മൂന്നാമനുമായി കോലി. ജയവർധന-218, റിക്കി പോണ്ടിങ്-168 എന്നിവരാണ് റെക്കോർഡ് നിരയിലെ ആദ്യ രണ്ടുപേർ.

പാകിസ്താനെതിരെ 15 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ വേഗത്തില്‍ 14000 റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡും കോലിക്ക് സ്വന്തം പേരില്‍ കുറിക്കാം. തന്റെ സ്കോർ 81 റണ്‍സ് തികക്കാന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ റിക്കി പോണ്ടിങിനെ മറികടക്കാന്‍ കോലിക്ക് സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+