സച്ചിന്റേത് അടക്കം 3 റെക്കോർഡുകള്‍ പിഴുത് കിംഗ് കോലി; പോണ്ടിങും പുറത്ത്: ഹോട്ട്സ്റ്റാറിനുമുണ്ട് ഒരെണ്ണം
ദുബായ്: ചാമ്പ്യന്‍ ട്രോഫിയിലെ നിർണ്ണായക മത്സരത്തില്‍ പാകിസ്താനെതിരെ അനായാസ വിജയം നേടി ഇന്ത്യ. വിരാട് കോലി സെഞ്ചറി തികച്ച മത്സരത്തില്‍ 6 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് 49.4 ഓവറിൽ 241 റൺസ് മാത്രമാണ് നേടാനായത്. 76 പന്തില്‍ 62 റണ്‍സ് നേടിയ സൗദ് ഷക്കീലാണ് പാക് നിരയിലെ ടോപ് സ്കോറർ. 3 വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ്, 2 വിക്കറ്റ് നേടിയ ഹർദ്ദിക് പാണ്ഡ്യ എന്നിവർ പാകിസ്താനെ എറിഞ്ഞിടുകയായിരുന്നു. ഹർഷിദ് റാണ, അക്സർ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഗില്ലും രോഹിത് ശർമ്മയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. 15 പന്തില്‍ 20 റണ്‍നേടിയ രോഹിത് ശർമ്മ പുറത്തായതോടെ ഗില്ലിന് കൂട്ടായി കോലിയെത്തി. രണ്ടാം വിക്കറ്റില്‍ ഗിൽ - കോലി സഖ്യം നേടിയ 75 പന്തില്‍ 69 റണ്‍സ് ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകി. 52 പന്തില്‍ 42 റണ്‍സ് നേടിയാണ് ഗില്‍ കൂടാരം കയറിയത്. പിന്നാലെ എത്തിയ ശ്രേയസ് (67 പന്തില്‍ 56) അയ്യരും കോലിയും ചേർന്ന് 128 പന്തില്‍ 114 റണ്‍സ് ചേർന്ന് പാകിസ്താന്റെ സെമി പ്രവേശന സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി. ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റുകള്‍ വീതം നേടി.

ബംഗ്ലാദേശിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ പാകിസ്താനെ നേരിടാന്‍ ഇറങ്ങിയത്. സെമിഫൈനല്‍ സാധ്യതകള്‍ നിലനിർത്താന്‍ ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായിരുന്നു. പാകിസ്താനെതിരായ വിജയത്തോടെ ഇന്ത്യ സെമി ഉറപ്പിച്ച മട്ടിലാണ്. മാർച്ച് 2ന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്നത്തെ തോല്‍വിയോടെ പാകിസ്താന്‍ ഏറെക്കുറെ പുറത്തായി കഴിഞ്ഞു. ദുബായില്‍ നടന്ന മത്സരത്തില്‍ ഗ്യാലറി നിറഞ്ഞില്ലെങ്കിലും ഹോട് സ്റ്റാറില്‍ ലൈവായി മത്സരം കണ്ടത് 60 കോടിയിലേറെ പേരാണ്. ഐ സി സി ചാമ്പ്യന്‍ ട്രോഫിയിലെ റെക്കോർഡ് വ്യൂവർ ഷിപ്പാണ് ഇത്.
പാകിസ്താനെതിരായ പോരാട്ടത്തില്‍ നിരവധി റെക്കോർഡുകളും കോലി സ്വന്തം പേരില്‍ കുറിച്ചു. പാക് താരം നസീം ഷായുടെ ക്യാച്ച് കൈപ്പിടിയില്‍ ഒതുക്കിയതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന ഇന്ത്യന്‍ താരമായി കോലി മാറി. 158 ക്യാച്ചുകളാണ് കോലിയുടെ പേരിലുള്ളത്. 156 ക്യാച്ച് എന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ അന്താരാഷ്ട്ര താരങ്ങളില്‍ മൂന്നാമനുമായി കോലി. ജയവർധന-218, റിക്കി പോണ്ടിങ്-168 എന്നിവരാണ് റെക്കോർഡ് നിരയിലെ ആദ്യ രണ്ടുപേർ.
ബാറ്റിങ്ങിന് ഇറങ്ങി 15 റണ്‍സ് നേടിയതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡ് കോലി സ്വന്തമാക്കി. 287 -ാം ഇന്നിങ്സിലാണ് കോലി 14000 റണ്‍സ് നേടിയത്. 350 ഇന്നിങ്സില്‍ 14000 റണ്‍സ് നേടിയ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോർഡാണ് കോലി മറികടന്നത്. 2017 ജൂണിൽ 175-ാം ഇന്നിങ്സിലാണ് കോലി 8000 റണ്‍സ് പിന്നിടുന്നത്. പിന്നീട് ഓരോ 1000 റൺസ് ചേർക്കുമ്പോഴും വേഗത്തിൽ അതിലേക്കെത്തിയ റെക്കോർഡും കോലിക്കു തന്നെ.
സ്കോർ 81 റണ്‍സ് തികച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ റിക്കി പോണ്ടിങിനെ മറികടക്കാനും കോലിക്ക് സാധിച്ചു. 27483 റണ്‍സാണ് റിക്കി പോണ്ടിങ് കരിയറില്‍ ആകെ നേടിയത്. ഇന്നത്തെ മത്സരത്തോടെ കോലിയുടെ റണ്‍സ് 2750 ലേക്ക് ഉയർന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications