Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഡംബര കാറുകളുടെ കമനീയ ശേഖരം, ആസ്തി കേട്ടാല്‍ ഞെട്ടും; ദ്രാവിഡിന്റെ സമ്പാദ്യം കണ്ടോ..?

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് രാഹുല്‍ ദ്രാവിഡ് അറിയപ്പെടുന്നത്. ഇന്ത്യന്‍ വന്‍മതില്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ദ്രാവിഡ് ടെസ്റ്റിലും ഏകദിനത്തിലും 10000 ത്തിലധികം റണ്‍സുള്ള ചുരുക്കം താരങ്ങളില്‍ ഒരാളാണ്. വിരമിച്ചതിന് ശേഷവും ക്രിക്കറ്റുമായുള്ള ബന്ധം ദ്രാവിഡ് തുടരുകയാണ്. അണ്ടര്‍ 19 ക്രിക്കറ്റ് ടീം പരിശീലകനായും പിന്നീട് ദേശീയ ക്രിക്കറ്റ് ടീം പരിശീലകനായും ദ്രാവിഡ് തന്റെ റോള്‍ ഗംഭീരമാക്കുകയാണ്.

2023 ലോകകപ്പ് ഫൈനലില്‍ എത്തിയ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡായിരുന്നു. ലോകകപ്പോടെ ദ്രാവിഡിന്റെ കരാര്‍ അവസാനിച്ചിരിക്കുകയാണ്. താരത്തിന് വീണ്ടും കരാര്‍ നീട്ടി നല്‍കുമോ അതും പകരം മറ്റൊരാളെ തേടുമോ എന്നതൊന്നും വ്യക്തമല്ല. ഈ അവസരത്തില്‍ രാഹുല്‍ ദ്രാവിഡിന്റെ ആസ്തി, സമ്പാദ്യം എന്നിവയെല്ലാം ഒന്ന് പരിശോധിച്ച് നോക്കാം.

RAHUL DRAVID

ഒന്നരപതിറ്റാണ്ടിലേറെയായി ക്രിക്കറ്റില്‍ സജീവമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ സമ്പാദ്യങ്ങളില്‍ ഭൂരിഭാഗവും കായിരംഗത്ത് നിന്ന് തന്നെ ലഭിച്ചതാണ്. വിരമിച്ചതിന് ശേഷം കമന്റേറ്റര്‍, പരിശീലകന്‍, ദേശീയ അക്കാദമി ചെയര്‍മാന്‍ എന്നീ ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നെല്ലാമായി നല്ലൊരു സമ്പാദ്യം ദ്രാവിഡ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പരിശീലകന്‍ എന്ന നിലയില്‍ അദ്ദേഹം 5 കോടി രൂപ സമ്പാദിച്ചിട്ടുണ്ട്.

ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ ദ്രാവിഡ് സമ്പാദിച്ചത് 60 ലക്ഷം രൂപയാണ്. 2018 ലെ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ടീമിനെ പരിശീലിപ്പിച്ചതിന് ബി സി സി ഐ 50 ലക്ഷം രൂപ ബോണസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. രാഹുല്‍ ദ്രാവിഡിന്റെ ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പോര്‍ട്ട്‌ഫോളിയോയില്‍ റീബോക്ക്, കാസ്‌ട്രോള്‍, മാക്‌സ് ലൈഫ്, ഗില്ലറ്റ് എന്നിവ ഉള്‍പ്പെടുന്നു.

ഇത്രയും കാലം ഗ്രൗണ്ടിന് പുറത്തായിരുന്നെങ്കിലും ഇപ്പോഴും നിരവധി പരസ്യചിത്രങ്ങളില്‍ അദ്ദേഹം ഭാഗമാകുന്നുണ്ട്. ഏകദേശം 40 മില്യണ്‍ ഡോളറാണ് രാഹുല്‍ ദ്രാവിഡിന്റെ ആസ്തി. ഇന്ത്യന്‍ കറന്‍സിയില്‍ ഇത് ഏകദേശം 320 കോടി രൂപയോളം വരും. ഇത് കൂടാതെ രാഹുല്‍ ദ്രാവിഡിന് ബെംഗളൂരുവിലെ ഇന്ദിരാ നഗറില്‍ 4 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര വീടുണ്ട്.

കാര്‍ ശേഖരത്തില്‍ 80 ലക്ഷം രൂപ വില വരുന്ന ഒരു മെഴ്സിഡസ് ബെന്‍സ്, 72 ലക്ഷം രൂപ വിലവരുന്ന ബിഎംഡബ്ല്യു 5 സീരിസ്, 55 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യൂ5 എന്നിവ ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+