കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും ട്വന്റി-20; നവംബര്‍ 26ന് ഇന്ത്യ-ഒസ്‌ട്രേലിയ മത്സരം
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ട്വന്റി- 20 മത്സരം. ഇന്ത്യ- ഒസ്‌ട്രേലിയ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനാണ് കാര്യവട്ടം വേദിയാകുന്നത്. നവംബര്‍ 26ന് ആണ് മത്സരം നടക്കുക. അഞ്ച് ട്വന്റി - 20 മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരം നവംബര്‍ 23ന് വിശാഖപട്ടണത്ത് വച്ചാണ് നടക്കുക. കാര്യവട്ടത്ത് ഇതുവരെ നടന്നത് രണ്ട് ഏകദിന മത്സരവും മൂന്ന് ട്വന്റി 20 മത്സരവുമാണ്.
അതേസമയം, നേരത്തെ ലോകകപ്പ് ക്രിക്കറ്റിന്റെ സന്നാഹ മത്സരങ്ങള്‍ക്ക് കാര്യവട്ടം വേദിയാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും ഉള്‍പ്പെടെയുള്ള എട്ട് ടീമുകളുടെ 4 സന്നാഹമത്സരങ്ങള്‍ ഗ്രീന്‍ഫീല്‍ഡിലാണ് നടക്കുന്നത്.

സെപ്റ്റംബര്‍ 29ന് ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍, 30 ന് ഓസ്ട്രേലിയ നെതര്‍ലന്‍ഡ്, ഒക്ടോബര്‍ 2ന് ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്ക, 3ന് ഇന്ത്യ നെതര്‍ലന്‍ഡ് എന്നിങ്ങനെയാണ് മത്സരം. ഡല്‍ഹി, പൂനെ, ലക്നൗ, ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് അടക്കം പത്ത് വേദികളാണുള്ളത്.
ന്യൂസീലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനും നവംബര്‍ 19 ന് നടക്കുന്ന ഫൈനലിനും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്. അതില്‍ എട്ട് ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.












Click it and Unblock the Notifications