കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍ നിയന്ത്രിക്കുന്ന ആ മലയാളി അമ്പയര്‍ സഹപാഠി; സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് കൃഷ്ണകുമാര്‍

Google Oneindia Malayalam News

അബുദാബി: ഐപിഎല്ലിന്‍റെ പതിമൂന്നാമത് സീസണിലെ മത്സരങ്ങല്‍ യുഎഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് കളികളും വിജയിച്ച ദില്ലിയാണ് പോയിന്‍റ് ടേബിളില്‍ നിലവില്‍ മുകളിലുള്ളത്. സഞ്ജുവും ദേവദത്തും പടിക്കലും തങ്ങളുടെ ആദ്യ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത് മലയാളികള്‍ക്ക് അഭിമാനിക്കാനുള്ള വകയും നല്‍കി. ഇരുവര്‍ക്കും പുറമെ മറ്റ് ടീമുകളിലും ഇത്തവണ മലയാളി സാന്നിധ്യമുണ്ട്.

ടീമുകളിലെ മലയാളി സാന്നിധ്യം ഇങ്ങനെയാണെങ്കില്‍ അമ്പയറിങ് നിരയിലെ രണ്ടുപേരും മലയാളികളാണ്. അനന്തപത്മനാഭനും നിതിന്‍ മേനോനുമാണ് അമ്പയറിങ് നിരയിലെ മലയാളികള്‍. ഇതില്‍ തന്‍റെ സഹപാഠി കൂടിയായ അനന്തപത്മനാഭന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.

സഹപാഠികള്‍

സഹപാഠികള്‍

സംസ്ഥാന ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ കൂടിയായ അനന്തപദ്മനാഭന്റെ സഹപാഠിയാണ് നടൻ കൃഷ്ണകുമാര്‍. നമ്മുടെ സഹപാഠികൾ വ്യത്യസ്ത മേഖലകളിൽ, അവരുടെ കഴിവുതെളിയിച്ചു ഉന്നതങ്ങളിൽ എത്തുന്നത് നമുക്ക് കാണാൻ കഴിയുന്നത് വ്യത്യസ്തമായ അനുഭവമാണെന്നാണ് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സുന്ദരമായ ഒരു അനുഭവം

സുന്ദരമായ ഒരു അനുഭവം

സുന്ദരമായ ഒരു അനുഭവമാണ്, നമ്മുടെ സഹപാഠികൾ വ്യത്യസ്ത മേഖലകളിൽ, അവരുടെ കഴിവുതെളിയിച്ചു ഉന്നതങ്ങളിൽ എത്തുന്നത് നമുക്ക് കാണാൻ കഴിയുന്നത്. കോളേജ് കാലത്തെ ഞങ്ങളുടെ ഇടയിലെ ക്രിക്കറ്റ്‌ താരം ആയിരുന്നു അനന്തപദ്മനാഭൻ. ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ലെഗ്സ്പിന്നർ മാരിൽ ഒരാൾ എന്നുതന്നെ വിശേഷിപ്പിക്കാം അനന്തനെ.

മികച്ച ആൾറൗണ്ടർമാരിൽ ഒരാൾ

മികച്ച ആൾറൗണ്ടർമാരിൽ ഒരാൾ

അന്നത്തെ കാലത്ത് സൗത്ത് ഇന്ത്യയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ വരുക എന്ന് പറഞ്ഞാൽ അതികഠിനം. അപ്പോൾ കേരളത്തിന്റെ കാര്യം പറയാനുമില്ല. രഞ്ജി ട്രോഫി മത്സരങ്ങളിൽ കേരളത്തിന്റെ ക്യാപ്റ്റനായും, ഇന്ത്യ A ടീമിനും വേണ്ടി കളിച്ച അനന്തൻ കേരളം കണ്ട മികച്ച ആൾറൗണ്ടർമാരിൽ ഒരാൾ കൂടി ആണ്.

 മത്സരത്തിൽ

മത്സരത്തിൽ

ഇന്ന് അനന്തൻ ഇന്റർനാഷണൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന, ക്രിക്കറ്റ്‌ ലോകം അറിയുന്ന ഒരു ലോകോത്തര അമ്പയർ ആണ്. ദുബായിൽനടക്കുന്ന IPL 2020 യിലെ ഇന്നത്തെ മത്സരത്തിൽ അനന്തൻ അമ്പയർ ആയി നില്കുന്നത് കണ്ടപ്പോൾ വളരേ സന്തോഷവും അഭിമാനവും തോന്നി. അനന്തനും കുടുംബത്തിനും ആശംസകൾ നേരുന്നു

നാലാമന്‍

നാലാമന്‍

കേരളത്തില്‍ നിന്ന് ഐസിസിയുടെ അംപയര്‍ എലൈറ്റ് പാനലില്‍ ഇടം പിടിക്കുന്ന നാലാമത്തെ അംപയറാണ് അനന്തപദ്മനാഭന്‍. നേരത്തെ ജോസ് കുരിശിങ്കല്‍ (തിരുവനന്തപുരം),ഡോ.കെ.എന്‍ രാഘവന്‍ (കോഴിക്കോട്),എസ് ദണ്ഡപാണി (എറണാകുളം) എന്നിവരാണ് നേരത്തെ ഈ നേട്ടം കരസ്ഥമാക്കിയിരുന്നു. 5 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അനന്തപദ്മനാഭന്‍ 2891 റണ്‍സും 344 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട് അനന്തപത്മനാഭന്‍

3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍3 ജില്ലകളിലെ 10 ലേറെ മണ്ഡലങ്ങള്‍ കൂടി; ജോസ് ബന്ധം ഭരണത്തുടര്‍ച്ച ഉറപ്പിക്കും, ഇടത് പ്രതീക്ഷകള്‍

English summary
ipl 2020; actor krishnakumar praising umpire ananthapadmanabhan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X