• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അനുഷ്‌കയെയും കൊഹ്ലിയെയും ബന്ധപ്പെടുത്തി മോശം കമന്റ്, പുലിവാലു പിടിച്ച് ഗവാസ്‌കർ; നടിയുടെ ചുട്ടമറുപടി

ദുബായ്: ഐപിഎല്‍ 13ാം സീസണില്‍ ഇതുവരെ നടന്ന മത്സരത്തില്‍ ഏറ്റവും നാണം കെട്ട തോല്‍വിയാണ് വിരാട് കൊഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍ ഏറ്റുവാങ്ങിയത്. സോഷ്യല്‍ മീഡിയയിലും മറ്റും ട്രോളന്മാരുടെ ഇന്നത്തെ ഇര കൊഹ്ലിയും കൂട്ടരുമാണ്. എന്നാല്‍ മത്സരത്തിനിടെ വിരാട് കൊഹ്ലിയെ ട്രോളിയതിന് പഴി കേള്‍ക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഐപിഎല്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. വിരാട് കൊഹ്ലിയിലെ ഭാര്യ അനുഷ്‌ക ശര്‍മ്മയോടൊപ്പം ചേര്‍ത്ത് ട്രോളിയതാണ് ഗവാസ്‌കറിന് വിനയായത്. ഒരു തമാശയ്ക്കായി ഗവാസ്‌കര്‍ ഇത് പറഞ്ഞതെങ്കിലും ആരാധകര്‍ വിവാദമായി ഏറ്റെടുത്തതോടെയാണ് ശ്രദ്ധ നേടിയത്...

നാണം കെട്ട തോല്‍വി

നാണം കെട്ട തോല്‍വി

13ാം ഐപിഎല്ലിന്റെ ഏറ്റവും നാണംകെട്ട തോല്‍വിയാണ് ആര്‍സിബി ഇന്നലെ നേരിട്ടത്. മത്സര സമയത്തെ മോശം തീരുമാനങ്ങളും ബാറ്റിംഗിലും ബോളിംഗിലും തിളങ്ങാനാകാത്തതും ആര്‍സിബിക്ക് കനത്ത തിരിച്ചടിയായി. ഇതില്‍ കെഎല്‍ രാഹുലിന്റെ രണ്ട് ക്യാച്ചുകള്‍ നിസാരമായി വിട്ടു കളഞ്ഞതും കൊഹ്ലിയും ട്രോളന്മാരുടെ പ്രധാന ഇരയായി മാറി.

ഗവാസ്‌കറിന്റെ ട്രോള്‍

ഗവാസ്‌കറിന്റെ ട്രോള്‍

ദ്വയാര്‍ത്ഥം വരുന്ന ട്രോളായിരുന്നു ഗവ്‌സാകര്‍ മത്സരത്തിനിടെ പറഞ്ഞത്. ലോക്ക്ഡൗണ്‍ കാലത്ത് കൊഹ്ലി പരിശീലനം നേടിയത് അനുഷ്‌കയുടെ പന്തുകള്‍ക്കെതിരെ മാത്രമാണെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. സംഭവം ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതോടെ വിവാദമായിരിക്കുകയാണ്. ട്വിറ്ററില്‍ ഇതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പുറത്താക്കണം

പുറത്താക്കണം

സുനില്‍ ഗാവ്‌സകറിനെ കമന്റേറ്ററി പാനലില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു പലരും ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും ആവശ്യപ്പെട്ടിരിക്കുന്നത്. കൊഹ്ലിയുടെയും അനുഷ്‌കയുടെയും ആരാധകര്‍ തന്നെയാണ് വിമര്‍ശനവുമായി പ്രധാനമായും രംഗത്തെത്തിയത്. കൊഹ്ലിയെയും കുടുംബത്തെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് ഗവാസ്‌കര്‍ നടത്തിയതെന്നാണ് ഒരു കൂട്ടര്‍ ആരോപിക്കുന്നത്.

പ്രതികരിക്കാതെ ഗവാസ്‌കര്‍

പ്രതികരിക്കാതെ ഗവാസ്‌കര്‍

അതേസമയം, സോഷ്യല്‍ മീഡിയയിലും മറ്റും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഗവാസ്‌കര്‍ ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പിന്നീട് കൊഹ്ലിയെ പിന്തുണച്ച് ഗവാസകര്‍ രംഗത്തെത്തി. കൊഹ്ലി മനുഷ്യനാണെന്നും ക്യാച്ചുകള്‍ പാഴാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ തോല്‍വിക്ക് കാരണമാകുന്നത് സ്വാഭാവികമാണെന്നും അര്‍ക്കും ഇത്തരത്തില്‍ സംഭവിക്കാമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ചുട്ടമറുപടിയുമായി അനുഷ്‌ക

ചുട്ടമറുപടിയുമായി അനുഷ്‌ക

അതേസമയം, വിവാഹം കൊഴുക്കുന്നതിന് പിന്നാലെ ഗവാസ്‌കറിന് ചുട്ടമറുപടിയുമായി അനുഷ്‌ക ശര്‍മ രംഗത്തെത്തി. ഗവാസ്‌കര്‍ നിങ്ങളുടെ കമന്റ് അത്ര രുചികരമല്ലെന്നാണ് അനുഷ്‌ക പറഞ്ഞത്. ഭര്‍ത്താവിന്റെ മോശം പ്രകടനത്തിന്റെ പേരില്‍ എന്തിനാണ് ഭാര്യയെ പഴിചാരുന്നതെന്നും അനുഷ്‌ക ചോദിച്ചു.

cmsvideo
  IPL 2020- Virat Kohli Accepts Responsibility For The Loss | Oneindia Malayalam
  അനുയോജ്യമായിരുന്നോ

  അനുയോജ്യമായിരുന്നോ

  കഴിഞ്ഞ മത്സരത്തില്‍ എന്റെ ഭര്‍ത്താവിന്റെ മോശം പ്രകടനത്തെ കുറിച്ച് പറയാന്‍ നിങ്ങള്‍ക്ക് മറ്റ് നിരവധി വാക്കുകള്‍ ഉണ്ടാകുമായിരുന്നു. അതില്‍ എന്റെ പേര് വലിച്ചിഴക്കേണ്ടത് അനുയോജ്യമായിരുന്നോ എന്നും അനുഷ്‌ക ചോദിച്ചു. ക്രിക്കറ്റിലെ പ്രമുഖരുടെ പേരുകളില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന ആളാണ് താങ്കള്‍. നിങ്ങളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ ഇത്രയെങ്കിലും പറയണമെന്ന് തോന്നി- അനു്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

  ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി-ചെന്നൈ നേര്‍ക്കുനേര്‍; ധോണിക്ക് ഇന്നത്തെ മത്സരം നിര്‍ണായകം, ആരാണ് കേമന്‍

  ഷാര്‍ജയിലെ നടുറോഡില്‍ പതിച്ച് ധോണിയുടെ കൂറ്റന്‍ സിക്സ്; പന്ത് സ്വന്തമാക്കി വഴി യാത്രക്കാരന്‍

  English summary
  IPL 2020: After Sunil Gavaskar's remarks On Anushka Sharma, Actress slams Him In Her Social Page
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X