കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണിക്ക് പറ്റിയത് യമണ്ടന്‍ അമളി; പൂജ്യത്തിന് പൃഥ്വി ഷായുടെ ക്യാച്ച് കയ്യിലൊതുക്കിയിട്ടും അപ്പീലില്ല

Google Oneindia Malayalam News

ദുബായ്: ഐപിഎല്‍ പതിമൂന്നാമത് സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ താളം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ചെന്നൈക്കെതിരായ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു ദില്ലിയുടെ യുവ ഓപ്പണര്‍ പൃഥി ഷാ പുറത്തെടുത്തത്. പൃഥിയുടെ അര്‍ധ സെഞ്ചുറിയുടെ ബലത്തിലായിരുന്നു ചെന്നൈക്ക് മുന്‍പില്‍ 175 റണ്‍സെന്ന വിജയലക്ഷ്യം ദില്ലി ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയത്. 43 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറുകളും ഒരു സിക്സും അടക്കം 64 റണ്‍സായിരുന്നു പൃഥ്വി ഷാ നേടിയത്. പിയൂഷ് ചൗളയുടെ പന്തില്‍ മഹേന്ദ്ര സിങ് ധോണിയുടെ സ്റ്റംപിങ്ങിലൂടെ പുറത്താകേണ്ടി വന്നെങ്കിലും കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും പൃഥ്വി ഷായെയായിരുന്നു.

ആരും അറിഞ്ഞില്ല

ആരും അറിഞ്ഞില്ല

എന്നാല്‍ അക്കൗണ്ടിലേക്ക് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ പുറത്തായ താരമായിരുന്നു പൃഥ്വി ഷാ. ദീപക് ചൗഹര്‍ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിക്ക് പൃഥ്വി ഷാ ക്യാച്ച് നല്‍കിയിരുന്നു. എന്നാല്‍ അമ്പയറും ധോണിയും അടക്കമുള്ള ആരും അതറിഞ്ഞില്ലെന്നതാണ് കൗതുകകരമായ കാര്യം. പൃഥ്വി ഷായുടെ ബാറ്റില്‍ പന്ത് ഉരസിയ ശബ്ദം ധോണി കേള്‍ക്കാതെ പോകുകയായിരുന്നു.

കുലുക്കമൊന്നുമില്ല

കുലുക്കമൊന്നുമില്ല

പന്ത് ബാറ്റില്‍ ഉരസുന്നതിന്‍റെ ശബ്ദം കമന്‍ററി ബോക്സില്‍ ഇരുന്ന സുനില്‍ ഗവാസ്കര്‍ ഉള്‍പ്പടേയുള്ളവര്‍ ധോണിയും ചെന്നൈ സൂപ്പർ കിങ്സ് ടീമും അപ്പീൽ ചെയ്യാത്തതിൽ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പന്ത് ബാറ്റില്‍ തട്ടിയോ എന്നൊരു സംശയം ബോളര്‍ ചാഹറിനുണ്ടായിരുന്നു. ആ സംശയത്തോടെ ചാഹര്‍ ധോണിയെ നോക്കിയെങ്കിലും അദ്ദഹത്തിന് കുലുക്കമൊന്നുമുണ്ടായിരുന്നില്ല.

ഷായുടെ പെരുമാറ്റം

ഷായുടെ പെരുമാറ്റം

ഏറ്റവും പ്രശംസിക്കപ്പെട്ടത് ബോള്‍ കടന്ന് പോയതിന് ശേഷമുള്ള ഷായുടെ പെരുമാറ്റമായിരുന്നു. ബോൾ എഡ്ജ് ചെയ്ത ശേഷം ബാറ്റ്സ്മാന്മാർ തിരിഞ്ഞു നോക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ പൃഥ്വിയുടെ ഭാഗത്ത് നിന്നും അത്തരമൊരു പ്രവര്‍ത്തിയുണ്ടായില്ല. അങ്ങനെ ചെയ്തെങ്കിലും ധോണിക്കും സംശയത്തിനും ഇടംകൊടുത്തേനെ. പൃഥ്വിയുടെ ഈ ജാഗ്രതെയ കമന്റേറ്റർമാർ പ്രശംസിക്കുകയും ചെയ്തു.

Recommended Video

cmsvideo
IPL 2020 ; CSK's major problems as a team in ipl 2020| Oneindia Malayalam
ഒടുവില്‍ വിക്കറ്റ്

ഒടുവില്‍ വിക്കറ്റ്

നേരിട്ട രണ്ടാം പന്തിലെ ഔട്ടില്‍ നിന്നും രക്ഷപ്പെട്ട പൃഥ്വി ഷാ കത്തിക്കയറുന്നതാണ് പിന്നീട് കാണാന്‍ സാധിച്ചത്. ഒടുവില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം പതിനൊന്നാം ഓവറില്‍ ധോണിയുടെ സ്റ്റംബിങ്ങിലൂടെയാണ് പൃഥ്വി ഷാ പുറത്തായത്. പിയൂഷ് ചൗളക്കായിരുന്നു വിക്കറ്റ്. എന്നാല്‍ അപ്പോഴേക്കും ദില്ലിയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിക്കാന്‍ പൃഥ്വി ഷായ്ക്ക് സാധിച്ചിരുന്നു.

 ജോസ് കെ മാണി കളി തുടങ്ങി; സിപിഎമ്മിനൊപ്പം ചേര്‍ന്ന് ആദ്യ വിജയം, തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന് ജോസ് കെ മാണി കളി തുടങ്ങി; സിപിഎമ്മിനൊപ്പം ചേര്‍ന്ന് ആദ്യ വിജയം, തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്

40000 ത്തിലേറെ ഗാനങ്ങള്‍, 6 ദേശീയ പുരസ്കാരം, 17 ഭാഷകള്‍; സംഗീത സാഗരം സാക്ഷി, എസ്പിബി വിടപറഞ്ഞു40000 ത്തിലേറെ ഗാനങ്ങള്‍, 6 ദേശീയ പുരസ്കാരം, 17 ഭാഷകള്‍; സംഗീത സാഗരം സാക്ഷി, എസ്പിബി വിടപറഞ്ഞു

English summary
IPL 2020: Dhoni misses the wicket appeal chance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X