കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: ചെന്നൈയെ തകര്‍ത്തെറിഞ്ഞ് ഡല്‍ഹി.... പൃഥ്വി ഷായുടെ കരുത്തില്‍ 44 റണ്‍സ് ജയം!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സ് 44 റണ്‍സിനാണ് പരാജയപ്പെട്ടത്. ഡല്‍ഹി ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടാനേ സാധിച്ചൂള്ളൂ. സ്‌കോര്‍ പിന്തുടര്‍ന്ന സിഎസ്‌കെ താരങ്ങള്‍ ഒരിക്കല്‍ പോലും വിജയിക്കാനുള്ള ആര്‍ജവം കാണിച്ചില്ല. വളരെ മോശം പ്രകടനമാണ് അവരുടെ ബാറ്റ്‌സ്മാന്‍മാരില്‍ നിന്നുണ്ടായത്. മുരളി വിജയും ഷെയ്ന്‍ വാട്‌സണും ചേര്‍ന്ന ഓപ്പണിംഗ് ജോഡി ഡല്‍ഹി ബൗളര്‍മാരെ നേരിടുന്നതില്‍ പതറുന്നതാണ് കണ്ടത്. കൃത്യമായ ബൗളിംഗ് ചേഞ്ചോടെയാണ് ഡല്‍ഹി ഷെയ്ന്‍ വാട്‌സണെ പുറത്താക്കിയത്.

1

14 റണ്‍സെടുത്ത വാട്‌സണെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. പിന്നാലെ തന്നെ മുരളി വിജയും പത്ത് റണ്‍സെടുത്ത് മടങ്ങി. ഫാഫ് ഡുപ്ലെസി ചെറിയ ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. 35 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്. റിതുരാജ് ഗെയ്ക്ക്‌വാദ് ഒരിക്കല്‍ കൂടി പരാജയമായി. കേദാര്‍ ജാദവും, മഹേന്ദ്ര സിംഗ് ധോണിയും അടക്കമുള്ളവര്‍ക്കും വലിയ രീതിയില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. അവസാന ഓവറുകളില്‍ വരെ സിംഗിളെടുത്തുള്ള സിഎസ്‌കെ താരങ്ങളുടെ കളി വളരെ മോശം നിലവാരത്തിലുള്ളതായിരുന്നു. ധോണിയെ കൂടുതല്‍ വിമര്‍ശനങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഡല്‍ഹി നിരയില്‍ റബാദ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ നോര്‍ത്ത്‌ജെ രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ധോണി ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ ഇത് വലിയ അബദ്ധമായിരുന്നു. തുടക്കത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന തരത്തിലായിരുന്നു പിച്ച്. പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് തകര്‍ത്തടിക്കുന്നതാണ് കണ്ടത്. 10.4 ഓവറില്‍ ഇവര്‍ 94 റണ്‍സ് ചേര്‍ത്തു. പൃഥ്വി ഷാ 43 പന്തില്‍ 64 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ശിഖര്‍ ധവാന്‍ 27 പന്തില്‍ 35 റണ്‍സെടുത്തു. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ധവാന്‍ അടിച്ചു.

പിയൂഷ് ചൗളയാണ് ഇവരെ പുറത്താക്കി കളി മാറ്റിയത്. പിന്നീടെത്തിയ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് അധികം വമ്പനടികള്‍ നടത്താനായില്ല. പന്ത് 25 പന്തില്‍ 37 റണ്‍സെടുത്തു. അഞ്ച് ബൗണ്ടറിയുണ്ടായിരുന്നു ഇന്നിംഗ്‌സില്‍. ശ്രേയസ് 26 റണ്‍സെടുത്തു. പിച്ച് സ്ലോയാവുന്നതിന്റെ ലക്ഷണങ്ങള്‍ ഡല്‍ഹി ബാറ്റിംഗിന്റെ അവസാന ഓവറില്‍ തന്നെ പ്രകടമായിരുന്നു. പക്ഷേ അപ്പോഴേക്കും വിജയിക്കാനുള്ള സ്‌കോര്‍ ഡല്‍ഹി നേടിയിരുന്നു. മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്തു. സിഎസ്‌കെ നിരയില്‍ പിയൂഷ് ചൗള രണ്ട് വിക്കറ്റെടുത്തു. സാം കറന് ഒരു വിക്കറ്റ് ലഭിച്ചു.

English summary
IPL 2020:delhi capitals beat csk by 44 runs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X