കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎല്‍: കെകെആറിനെ 18 റണ്‍സിന് വീഴ്ത്തി ഡല്‍ഹി, തകര്‍ത്താടി ശ്രേയസ് അയ്യര്‍!!

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 18 റണ്‍സിന് തകര്‍ത്തു. ഡല്‍ഹി ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയിരുന്നുവെങ്കിലും പോരാട്ടം 210 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍ പിന്തുടര്‍ന്ന കെകെആറിന് മികച്ച തുടക്കമല്ല ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ സുനില്‍ നരെയ്‌നെ മൂന്ന് റണ്‍സിന് നോര്‍ത്‌ജെ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് ശുഭ്മാന്‍ ഗില്ലും നിതീഷ് റാണയും ചേര്‍ന്നാണ് മത്സരം മുന്നോട്ട് കൊണ്ടുപോയത്.

1

ഗില്‍ 22 പന്തില്‍ 28 റണ്‍സടിച്ചു. നിതീഷ് റാണ 35 പന്തില്‍ 58 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. നാല് ഫോറും നാല് സിക്‌സറും താരം പറത്തി. ആേ്രന്ദ റസ്സല്‍, ദിനേഷ് കാര്‍ത്തിക്ക് എന്നിവര്‍ക്ക് വമ്പന്‍ ഇന്നിംഗ്‌സ് കളിക്കാന്‍ സാധിക്കാതിരുന്നതാണ് കെകെആറിന് തിരിച്ചടിയായത്. എന്നാല്‍ ഓയിന്‍ മോര്‍ഗന്‍, രാഹുല്‍ ത്രിപാഠി സഖ്യം വന്നതോടെ വമ്പനടികള്‍ വരുന്നതാണ് കണ്ടത്. മോര്‍ഗന്‍ 18 പന്തില്‍ 44 റണ്‍സടിച്ചു. അഞ്ച് സിക്‌സറും ഒരു ബൗണ്ടറിയും താരം അടിച്ചു. ത്രിപാഠി 16 പന്തില്‍ 36 റണ്‍സെടുത്തു. മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും താരത്തിന്റെ ബാറ്റില്‍ നിന്ന് പറന്നു. മൂന്ന് വിക്കറ്റെടുത്ത നോര്‍ത്ത്‌ജെയാണ് ബൗളര്‍മാരില്‍ തിളങ്ങിയത്. റബാദ നാലോവറില്‍ 51 റണ്‍സ് വഴങ്ങി.

നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ കെകെആറിന്റെ കണക്കുകൂട്ടലുകളെല്ലാം ഡല്‍ഹി തെറ്റിച്ചു. ഓപ്പണര്‍ തന്നെ ഡല്‍ഹി നിരയില്‍ തകര്‍ത്തടിക്കാന്‍ തുടങ്ങി. പൃഥ്വി ഷാ കെകെആറിന്റെ ബൗളര്‍മാരെ നിലം തൊടാന്‍ അനുവദിച്ചില്ല. 41 പന്തില്‍ 66 റണ്‍സടിച്ചു പൃഥ്വി ഷാ. നാല് ഫോറും നാല് സിക്‌സറും അടിച്ചു. ശിഖര്‍ ധവാന്‍ 16 പന്തില്‍ 26 റണ്‍സടിച്ചു. രണ്ട് ഫോറും രണ്ട് സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. എന്നാല്‍ നല്ല തുടക്കം കിട്ടിയിട്ടും ധവാന് അത് മുതലാക്കാനായില്ല.

അതേസമയം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പിന്നീട് അഴിഞ്ഞാടുന്നതാണ് കണ്ടത്. 38 പന്തില്‍ 88 റണ്‍സടിച്ച അയ്യരാണ് ഡല്‍ഹിയുടെ സ്‌കോര്‍ 220 കടത്തിയത്. റിഷഭ് പന്ത് 17 പന്തില്‍ 38 റണ്‍സടിച്ച് മികച്ച പിന്തുണ നല്‍കി. ശ്രേയസ് അയ്യര്‍ ആറ് സിക്‌സറും ഏഴ് ഫോറും പറത്തി. പന്ത് ഒരു സിക്‌സറും അഞ്ച് ഫോറും അടിച്ചു. കെകെആര്‍ ബൗളര്‍മാരില്‍ ആേ്രന്ദ റസ്സല്‍ ഒഴിച്ച് ബാക്കിയെല്ലാവരും നന്നായി റണ്‍സ് വഴങ്ങി. കമ്മിന്‍സ് നാലോവറില്‍ 49 റണ്‍സ് വഴങ്ങി. വരുണ്‍ ചക്രവര്‍ത്തിയും ഇത്ര തന്നെ റണ്‍സ് വഴങ്ങി. ഒരു വിക്കറ്റ് താരത്തിന് ലഭിച്ചു. അതേസമയം റസ്സല്‍ 29 റമ്#സിന് രണ്ട് വിക്കറ്റെടുത്തു.

English summary
IPL 2020: delhi capitals beat kkr by 18 runs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X