കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2020: ആര്‍സിബിയെ തരിപ്പണമാക്കി ഡല്‍ഹി, 59 റണ്‍സിന്റെ കൂറ്റന്‍ ജയം, വെടിക്കെട്ടുമായി സ്റ്റോയിനിസ്

Google Oneindia Malayalam News

ദുബായ്: ഐപിഎല്ലിലെ തുല്യ ശക്തികളുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 59 റണ്‍സിന് ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തു. ജയത്തോടെ പോയിന്റ് പ ട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഡല്‍ഹിക്ക് സാധിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ ഒരിക്കല്‍ പോലും വിജയിക്കാനുള്ള പോരാട്ടം പുറത്തെടുത്തില്ല. കഗിസോ റബാദ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ആരോണ്‍ ഫിഞ്ചിന്റെ രണ്ട് ക്യാച്ചുകളാണ് ഡല്‍ഹി നഷ്ടപ്പെടുത്തിയത്. ഇതില്‍ നിന്ന് തന്നെ മത്സരത്തിന്റെ പോക്ക് വ്യക്തമായിരുന്നു. നാല് റണ്‍സെടുത്ത ദേവദത്ത് പടിക്കലിനെ അശ്വിന്‍ മടക്കിയതോടെ കളി ബാംഗ്ലൂര്‍ തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു. ഫിഞ്ച് വൈകാതെ തന്നെ 13 റണ്‍സെടുത്ത് മടങ്ങി.

1

വിരാട് കോലിക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. 39 പന്തില്‍ 43 റണ്‍സാണ് കോലിയുടെ സമ്പാദ്യം. രണ്ട് ഫോറും ഒരു സിക്‌സറുമടിച്ചു. എന്നാല്‍ മോശം ഫോമില്‍ തന്നെയാണ് കോലി കളിക്കുന്നതെന്ന് വ്യക്തമായിരുന്നു. എബി ഡിവില്യേഴ്‌സും പെട്ടെന്ന് മടങ്ങി. ഡല്‍ഹിയുടെ മികച്ച ബൗളിംഗ് കൂടിയായതോടെ പിന്നീട് അങ്ങോട്ട് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍ പുറത്താകാന്‍ തിരക്ക് കൂട്ടുന്നത് പോലെയായിരുന്നു കാര്യങ്ങള്‍. മോയിന്‍ അലിക്കും വാഷിംഗ്ടണ്‍ സുന്ദറിനും ശിവം ദുബെയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. നാലോവറില്‍ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത റബാദയാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. നോര്‍ത്ത്‌ജെ, അക്ഷകര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ആര്‍സിബി ഡല്‍ഹിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ വിരാട് കോലിയുടെ തീരുമാനം പിഴയ്ക്കുന്നതാണ് കണ്ടത്. പൃഥ്വി ഷായും ശിഖര്‍ ധവാനും തകര്‍ത്തടിക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യ 40 പന്തില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ഉണ്ടാക്കിയത്. പൃഥ്വി ഷാ 23 പന്തില്‍ 42 റണ്‍സെടുത്തപ്പോള്‍ ശിഖര്‍ ധവാന്‍ 28 പന്തില്‍ 32 റണ്‍സെടുത്തു. ഷാ അഞ്ച് ഫോറും രണ്ട് സിക്‌സറും അടിച്ചു. ധവാന്‍ മൂന്ന് ബൗണ്ടറിയാണ് അടിച്ചത്. ധവാനെ പുറത്താക്കി ഇസിരു ഉഡാനയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീട് എത്തിയ ശ്രേയസ് അയ്യര്‍ 13 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ പിന്നീട് റിഷഭ് പന്തും മാര്‍ക്കസ് സ്റ്റോയിനിസും തകര്‍ത്തടിച്ച് ടീമിനെ വമ്പന്‍ ടോട്ടലിലേക്ക് നയിക്കുകയായിരുന്നു. സ്‌റ്റോയിനിസ് 26 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. പന്ത് 25 പന്തില്‍ 37 റണ്‍സെടുത്തു. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ചു. ഹെറ്റ്മയര്‍ ഏഴ് പന്തില്‍ 11 റണ്‍സെടുത്ത് സ്റ്റോയിനിസിനൊപ്പം പുറത്താവാതെ നിന്നു. ഡല്‍ഹി നിരയില്‍ നാലോവറില്‍ 34 റണ്‍സെടുത്ത് രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് തിളങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ നാലോവറില്‍ 20 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

English summary
IPL 2020: delhi capitals beat rcb by 59 runs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X