കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

IPL 2020: ഷാര്‍ജയില്‍ അഴിഞ്ഞാടി ധവാന്‍, സിഎസ്‌കെയ്‌ക്കെതിരെ ഡല്‍ഹിക്ക് 5 വിക്കറ്റ് ജയം!!

Google Oneindia Malayalam News

ദുബായ്: കൈവിട്ടെന്ന് കരുതിയ കളിയില്‍ ഗംഭീര തിരിച്ചുവരവ് നടത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഐപിഎല്ലിലെ ഏറ്റവും മികച്ച ത്രില്ലര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തു. ശിഖര്‍ ധവാന്റെ സെഞ്ച്വറിയാണ് ഡല്‍ഹി ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. അവസാന ഓവറില്‍ മൂന്ന് സിക്‌സര്‍ അടിച്ച് ചെന്നൈയില്‍ നിന്ന് മത്സരം തട്ടിയെടുത്തത് അക്ഷര്‍ പട്ടേലാണ്. രവീന്ദ്ര ജഡേജയെ കൊണ്ട് മഹേന്ദ്ര സിംഗ് ധോണി അവസാന ഓവര്‍ എറിയിച്ചത് വലിയ അബദ്ധമായിരുന്നു. ശിഖര്‍ ധവാന്‍ 58 പന്തില്‍ 101 റണ്‍സടിച്ച് പുറത്താവാതെ നിന്നു. 14 ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചു.

1

പൃഥ്വി ഷാ ആദ്യ ഓവറില്‍ റണ്‍സെടുക്കും മുമ്പ് പുറത്തായെങ്കിലും പതറാത്ത പ്രകടനമാണ് ധവാന്‍ നടത്തി. ദീപക് ചാഹര്‍ ധവാന്‍ നല്‍കിയ അവസരം മുതലെടുത്തിരുന്നെങ്കില്‍ ചെന്നൈ കളി ജയിക്കുമായിരുന്നു. അജിന്‍ക്യ രഹാനെ വീണ്ടും പരാജയമായി. എട്ട് റണ്‍സാണ് എടുത്തത്. ശ്രേയസ് അയ്യര്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ടീമിലേക്ക് കാര്യമായ സംഭാവന നല്‍കി. അയ്യര്‍ 23 റണ്‍സും സ്‌റ്റോയിനിസും 24 റണ്‍സുമാണ് അടിച്ചത്. അക്ഷര്‍ പട്ടേല്‍ അഞ്ച് പന്തില്‍ 21 റണ്‍സെടുത്തു. ഈ ഇന്നിംഗ്‌സാണ് ഡല്‍ഹിയെ കളി ജയിപ്പിച്ചത്. ചെന്നൈ മത്സരത്തില്‍ ഭൂരിഭാഗം സമയത്തും ആധിപത്യം പുലര്‍ത്തിയിരുന്നു. ദീപക് ചാഹര്‍ രണ്ടും സാം കറന്‍, ശാര്‍ദുല്‍ താക്കൂര്‍, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സിഎസ്‌കെയുടെ തുടക്കം മോശമായിരുന്നു. തുടരെ രണ്ടാം മത്സരത്തിലും ഓപ്പണറായി സാം കറനെ കൊണ്ടുവന്നത് ഫലിച്ചില്ല. റണ്‍സെടുക്കുന്നതിന് മുമ്പ് സാം കറന്‍ പുറത്തായി. പിന്നീട് ഡുപ്ലെസിയും ഷെയ്ന്‍ വാട്‌സണും ചേര്‍ന്ന് കളി മുന്നോട്ട് കൊണ്ടുപോയി. ഡുപ്ലെസി 47 പന്തില്‍ 58 റണ്‍സടിച്ചു. ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി. വാട്‌സണ്‍ 28 പന്തില്‍ 36 റണ്‍സടിച്ചു. ആറ് ബൗണ്ടറിയാണ് വാട്‌സണ്‍ അടിച്ചത്. എന്നാല്‍ 200 റണ്‍സെന്ന ലക്ഷ്യം ഉപേക്ഷിച്ചത് പോലെയായിരുന്നു ചെന്നൈയുടെ ബാറ്റിംഗ്.

അമ്പാട്ടി റായിഡുവും രവീന്ദ്ര ജഡേജയും അവസാനം നടത്തിയ വെടിക്കെട്ടാണ് 179 റണ്‍സെന്ന സ്‌കോറിലേക്ക് ചെന്നൈയെ എത്തിച്ചത്. റായിഡു 25 പന്തില്‍ 45 റണ്‍സടിച്ചു. നാല് സിക്‌സറും ഒരു ബൗണ്ടറിയും താരം ്അടിച്ചു. ജഡേജ 13 പന്തില്‍ 33 റണ്‍സടിച്ചു. നാല് സിക്‌സര്‍ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മഹേന്ദ്ര സിംഗ് ധോണി വീണ്ടും നിരാശപ്പെടുത്തി. മൂന്ന് റണ്‍സാണ് നേടാനായത്. ഡല്‍ഹി ബൗളര്‍മാരില്‍ ആേ്രന്ദ നോര്‍ക്കിയ രണ്ട് വിക്കറ്റെടുത്തു. ദേശ്പാണ്ഡെയ്ക്കും റബാദയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയ അക്ഷര്‍ പട്ടേലാണ് ഏറ്റവും നന്നായി പന്തെറിഞ്ഞത്.

English summary
IPL 2020: delhi capitals beats chennai super kings by 5 wickets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X